ത്രില്ലെർ ഫെസ്റ്റ് – 2

കൊറോണകാലത്തു ത്രില്ലെർ പ്രേമികൾക്ക് കാണാൻ 10 ഭാഷകളിൽ നിന്നായി 10 ചിത്രങ്ങളെ പരിചയപ്പെടുത്താം എല്ലാം കൂടി ഒരു പോസ്റ്റിൽ ഇടാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് 3 ഭാഗങ്ങൾ ആയി ഇടാം

.ഭാഗം -2

(തമിഴ്- കൊറിയൻ – കന്നഡ)

ഇരുട്ട് – മിസ്റ്ററി ത്രില്ലെർ – തമിഴ്

മലപ്രദേശമായ ഒരു ഗ്രാമത്തിൽ ഒരു പട്ടാപകൽ സൂര്യൻ മറയുന്നു… ഗ്രാമം ഇരുട്ടിൽ ആഴ്ന്ന ആ സമയത്തു ദുരൂഹമായി ആറു ആളുകൾ കൊല്ലപ്പെടുന്നു. അതിനു പിന്നിലെ രഹസ്യം തേടുന്ന ഒരു പോലീസും അയാളുടെ സ്വകാര്യ ജീവിതത്തിൽ അത് മൂലം ഉണ്ടാകുന്ന പ്രസ്ബങ്ങളും പറയുന്ന ഒരു മിസ്റ്ററി ഹൊറർ ത്രില്ലെർ ആണ് ഇരുട്ട് .

ഇസ്ലാമിക പശ്ചാത്തലത്തിൽ വളരെ കുറച്ചു ഹൊറർ ചിത്രങ്ങളെ ഇന്ത്യൻ ഭാഷകളിൽ ഒള്ളു. അത് കൊണ്ട് തന്നെ ഇന്റെരെസ്റ്റിംഗ് ആയി കൊണ്ടുപോകുന്ന ഒരു തിരക്കഥ ചിത്രത്തിന് ഉണ്ട്. പക്ഷെ എല്ലാ ഇന്ത്യൻ ഹൊറർ ചിത്രം പോലെ തന്നെയും ബാധ ഒഴിപ്പിക്കൽ ക്ളീഷേയും ലോജിക് ഇല്ലായ്മയും കൊണ്ട് ക്ലൈമാക്സ് വെറും ആവറേജ് അനുഭവം ആക്കുന്നുണ്ടെങ്കിലും മൊത്തത്തിൽ ഒരു വാച്ചബിൾ എന്റെർറ്റൈനെർ തന്നെ ആണ് സുന്ദർ സി നായകൻ ആയ ഇരുട്ട് .

Link

https://t.me/moviehouze/5799

memoir of a murderer – ത്രില്ലെർ – കൊറിയൻ

വളരെ യാദൃശ്‌കുമായിട്ടാണ് സീരിയൽ കില്ലർ എന്ന് സംശയിക്കാവുന്ന ആളെ നായകൻ കാണുന്നത് . ആ സീരിയൽ കില്ലറുടെ അടുത്ത ഇര തന്റെ മകൾ ആയിരിക്കും എന്ന് ആയാൽ സംശയിക്കുന്നു. അയാളുടെ പാസ്റ്റ് അതിനെ ജസ്റ്റിഫൈ ചെയ്യുന്നുണ്ട്. അയാൾക്കു ആ സീരിയൽ കില്ലറിനെ തടഞ്ഞേ പറ്റൂ. പക്ഷെ അതിനു തടസമായി നിൽക്കുന്നത് അയാൾക്കുള്ള അൽസൈമീർഴ്സ് എന്ന മറവി രോഗം ആണ് .

പൊതുവെ സീരിയൽ കില്ലർ നെ ബേസ് ചെയ്തു വരുന്ന ചിത്രങ്ങൾ whodunnit എന്ന രീതിയിൽ ആവും ഒരുക്കുക. ഇതിൽ നായകനും വില്ലനും തമ്മിലുള്ള ഒരു ഗെയിം ആയിട്ടാണ് പ്രെസെന്റ് ചെയ്തിരിക്കുന്നത്. രചിത്രത്തിലുള്ള മൂന്നാലു ട്വിസ്റ്റുകൾ നന്നായി വന്നു. ക്ലൈമാക്സിൽ കുറച്ചു ഇമോഷണലും ആകും ചിത്രം. highly recommended .

Link

https://t.me/favaio/3432

നന്ന പ്രകാര- ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലെർ -കന്നഡ

മോഷണ ശ്രമത്തിനു ഇടയ്ക്കു സംഭവിച്ച ഒരു കാറപകടം. അതിലാണ് മരണം സംഭവിച്ചിരിക്കുന്നത്. കത്തിക്കരിഞ്ഞ ബോഡിയിൽ നിന്ന് മരിച്ചയാളെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടായിരുന്നു എങ്കിലും മിസ്സിംഗ് കേസുമായി പരാതിക്കാർ എത്തിയതോടെ ആളെയും കണ്ടുപിടിച്ചു .മരിച്ച പെൺകുട്ടി ഗർഭിണി ആണെന്ന് പോസ്റ്റ് മോർട് റിപ്പോർട്ട് പറയുന്നു. എന്നാൽ മരിക്കാത്ത പെൺകുട്ടി തന്റെ പേഷ്യന്റ് ആയിരുന്നു എന്നും അവർ ഗർഭിണി ആയിരുന്നിരുന്നില്ല എന്നും ഡോക്ടർ ആയ അന്വേഷണ ഉദയഗസ്ഥന്റെ ഭാര്യ പറയുന്നതിനെ തുടർന്ന് കേസ് റീ ഓപ്പൺ ചെയ്യുന്നു.

ഇന്റെരെസ്റ്റിംഗ് ആയ ഒരു കേസ് അന്വേഷണവും, അതിൽ നിന്ന് വെളിവാകുന്ന രഹസ്യങ്ങളും ഇടയ്ക്കിടയ്ക്ക് വരുന്ന ട്വിസ്റ്റുകളും ഒക്കെ ചിത്രത്തെ ഇന്ട്രെസ്റ്റിംഗ് ആക്കുന്നു. പക്ഷെ മേക്കിങ്ങിൽ പലയിടത്തും ഒരു അമേച്ചർ ഫീൽ വരുന്നുണ്ട്. ബജറ്റ് കോൺസ്‌ട്രൈൻസ് കാരണമായിരിക്കാം ഒരു ഷോർട് ഫിലിം റേഞ്ച് ആണ് പല ഇടങ്ങളിലും. എന്നാലും ഒരു ത്രില്ലെർ എന്ന നിലയിൽ തൃപ്തി നൽകുന്നുണ്ട് നന്ന പ്രകാര.

.Link

https://t.me/moviehouze/5300

പാർട്ട് 1 ലിങ്ക്

https://chenakariyangal.blog/2020/04/10/%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%86%E0%B5%BC-%E0%B4%AB%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-part-1/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s