ഞാനിവിടെ പറയുന്നത് മുഴുവൻ സത്യമാണോ എന്ന് ചിലപ്പോൾ നിങ്ങള്ക്ക് സംശയം തോന്നാം. ഇത് ഞാൻ പല സോഴ്സിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ ആണ്.. എക്സ്ടലി ഞാൻ പറയുന്ന പോലെ ആവില്ല കാര്യങ്ങൾ… പണ്ട് കേട്ടതും വായിച്ചതും ആയ കാര്യങ്ങൾ ആണ് … ചിലതു ഈ അടുത്ത് അറിഞ്ഞതും.
1 . എസ്റയുടെ സെറ്റിലെ പ്രേതം
ഇത് ഏതോ പത്രത്തിലോ മാഗസീനിലോ വായിച്ച കാര്യം ആണ്. പ്രിത്വിരാജിന്റെ എസ്രാ എന്ന ഹൊറർ ചിത്രത്തിന്റെ ഷൂട്ടിംഗ് ഫോർട്ട് കൊച്ചിയിൽ നടക്കുമ്പോൾ സെറ്റിലുള്ള ഒരു പാട് പേർക്ക് ഒരു ദുരാത്മാവിന്റെ ശല്യം ഉണ്ടായി.. നായികാ പ്രിയ ആനന്ദിന് ഉൾപ്പെടെ. സെറ്റിൽ ഉള്ളവർക്ക് ഒക്കെ വർക്ക് ചെയ്യാൻ തന്നെ പേടിയായി . ഒടുവിൽ ഷൂട്ടിംഗ് നിർത്തി ഒരു പുരോഹിതനെ കൊണ്ട് വന്നു എന്തൊക്കെയോ പ്രാർത്ഥന ഒക്കെ നടത്തിയതിനു ശേഷം ആണ് ഷൂട്ടിംഗ് തുടരാൻ ആയത്. പ്രാർത്ഥനയുടെ ഗുണം കൊണ്ടാണോ, പ്രേതത്തിന്റെ നല്ല മനസുകൊണ്ടാണോ എന്തോ… ഒരു എബോവ് ആവറേജ് ചിത്രം ആയിരുന്നിരിന്നിട്ടു പോലും ചിത്രം 50 കോടി ക്ലബ്ബിൽ കയറി.
2.പദ്മരാജന്റെ മരണം
തന്റെ അടുത്ത ചിത്രം ഒരു ഗന്ധർവ്വനും മനുഷ്യ സ്ത്രീയും തമ്മിലുള്ള സ്നേഹത്തിന്റെ കഥ ആണെന്ന് പറഞ്ഞപ്പോൾ തന്നെ അടുപ്പമുള്ള പലരും അത് വേണ്ട എന്ന് പദ്മരാജനോട് പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഈ മനോഹര ചിത്രം റിലീസ് ചെയ്തു ഒരാഴ്ചക്കു അകം പദ്മരാജൻ എന്ന ജീനിയസ് മരണപെട്ടു.
3.നാഗവല്ലിയുടെയും ചന്ദ്രമുഖിയുടെയും ശാപം
ആഹരി രാഗത്തിൽ പാട്ടു പാടിയാൽ ആഹാരം മുടങ്ങും എന്നൊരു വിശ്വാസം ഉണ്ട്.. നാഗവല്ലിയുടെ പാട്ടായ ഒരു മുറൈ വന്ത് പാർത്തയാ എന്ന ഗാനം ചിട്ടപെടുത്തിയത് ഈ രാഗത്തിൽ ആണ് എന്ന് കേട്ടിട്ടുണ്ട്. രാഗത്തിന്റെ പ്രശനം കൊണ്ടാണോ അതോ നാഗവല്ലിയുടെ ആദ്യ ശാപം കൊണ്ടാണോ എന്നറിയില്ല എം.ജി രാധാകൃഷ്ണന് ഒരു ചെറിയ അപകടം സംഭവിച്ചിരുന്നു.
ഹോളിവുഡിൽ poltergeist എന്നൊരു ഹൊറാർ മൂവി സീരീസ് ഉണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച Dominique Dunne എന്ന നടി കാമുകന്റെ കുത്തേറ്റു മരിച്ചു. രണ്ടാം ഭാഗത്തിൽ അഭിനയിച്ച മറ്റൊരു നടൻ ആയ ജൂലിയൻ ബെക് കാൻസർ പിടിച്ചു മരിച്ചു. 3 ഭാഗത്തിലും അഭിനയിച്ച 12 വയസുമാത്രം ഉള്ള ബാലതാരം ഷൂട്ടിങ്ങിനിടയിൽ കാർഡിയാക് അറസ്റ്റ് വന്നു മരിച്ചു . ഏകദെശം ഇത് പോലെ തന്നെ ആണ് നാഗവല്ലിയെ കന്നഡത്തിലേക്കു കൊണ്ടുപോയപ്പോൾ സംഭവിച്ചത്.
മണിച്ചിത്രത്താഴിന്റെ കന്നഡ പതിപ്പ് ആപ്ത മിത്രയിൽ നാഗവല്ലിയുടെ
വേഷം ചെയ്തത് സൗന്ദര്യ എന്ന നടി ആണ്.. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് ഹെലികോപ്റ്റർ അപകടത്തിൽ സൗന്ദര്യ എന്ന നടി മരണമടഞ്ഞു . സിനിമയുടെ വിജയത്തിൽ കണ്ണ് തള്ളി പോയ പി. വാസു അതിനു സെക്കന്റ് പാർട്ടായി ആപത്തരക്ഷക ഒരുക്കി . ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ നായകനായ വിഷ്ണുവര്ധന് നിര്യാതനായി.
എന്നാൽ പിന്നെ സെക്കന്റ് പാർട്ട് ഇനി തമിഴിലും തെലുങ്കിലും ആയി റീമാകെ ചെയ്യാം എന്ന പ്ലാനുമായി സൂപ്പർസ്റ്റാറിന്റെ അടുത്ത് പോയപ്പോൾ ഈ കളിക്ക് ഞാനില്ല എന്നും പറഞ്ഞു രജനികാന്ത് വാസുവിനെ കണ്ടം വഴി ഓടിച്ചു . കാരണം നാഗവല്ലിയുടെ ശാപത്തിൽ പുള്ളിക്കും ചെറിയൊരു സംശയം തോന്നി തുടങ്ങിയിരുന്നു.
വാൽ കഷ്ണം : ഇതൊക്കെ വായിച്ചിട്ടു ഞാൻ വെറും അന്ധവിശ്വാസി ആണെന്ന് നിങ്ങള്ക്ക് തോന്നിക്കാണും …. ഒരിക്കലും അല്ല . വിശ്വാസം ഇല്ലെങ്കിലും , ഇത് പോലുള്ള മിസ്റ്ററി , പ്രേതം, മോഹനൻ വൈദ്യരുടെ ചികിത്സ , ഇല്യൂമിനേറ്റികളുടെ കോൺസ്പിരസികൾ എന്നിവയെ കുറിച്ച് ചുമ്മാ പറയാനും കേൾക്കാനും ഒക്കെ ഒരു രസമല്ലേ .
ഇനി സിനിമക്കുള്ളിലെ പ്രേതങ്ങളെ കുറിച്ച് എനിക്ക് പറയാൻ ഉള്ളത് ദാ… താഴെ ഉണ്ട്.
ഭാഗം 1
ഭാഗം 2