തമിഴിൽ പോപ്പുലർ ആയിരുന്ന ഒരു സംവിധായകൻ അടുപ്പിച്ചു ചെയ്ത ചിത്രങ്ങൾ എല്ലാം പരാജയപ്പെട്ടു സാമ്പത്തിക തകർച്ചയുടെ ഇടയിൽ അവസാന ശ്രമം എന്ന നിലയ്ക്ക് ഒരു ചിത്രം കൂടി ചെയ്യാൻ തീരുമാനം എടുത്തു . ചിത്രത്തിന്റെ റഷസ് റെഡി ആയപ്പോൾ ഡൽഹിയിൽ ഏതോ ഫിലിം ഫെസ്റ്റ് കാണാൻ പോയിരുന്ന സിനിമയിൽ താത്പര്യം ഉള്ള മൂത്ത മകനെ വിളിച്ചു കാണിച്ചിട്ട് അഭിപ്രായം ചോദിച്ചു . ഇഷ്ടപ്പെട്ടില്ല എന്നും ഇതിങ്ങനെ ചെയ്യുന്നതിലും നല്ലതു അങ്ങനെ ആക്കിയാൽ നന്നാകും എന്നൊക്കെ അഭിപ്രായം പറഞ്ഞ സിനിമയിൽ ഒരു എക്സ്പീരിയൻസും ഇല്ലാത്ത മകനോട് എങ്കിൽ നീ ചെയ്യൂ എന്ന് പറഞ്ഞു ചൂടായി.
മകൻ ആ തിരക്കഥ മുഴുവൻ പൊളിച്ചെഴുതി.. തന്റെ സൈക്കിൾ എടുത്തു സുഹൃത്തായ മ്യൂസിക് ഡയറക്ടറിന്റെ വീട്ടിൽ പോയി മ്യൂസിക് കമ്പോസ് ചെയ്യിച്ചു .. ഹീറോയ്ക്ക് വേണ്ട ഒരു ലുക്കോ സൗന്ദര്യമോ ഇല്ലാത്ത തന്റെ അനിയനെയും മറ്റു ചില പുതുമുഖങ്ങളെയും വച്ച് അച്ഛൻ തുടങ്ങി വച്ച ചിത്രം മുഴുവിപ്പിച്ചു. ബിസിനസ് നെ അഫ്ഫക്റ്റ് ചെയ്യണ്ടിരിക്കാൻ പോപ്പുലറായ അച്ഛന്റെ പേരിൽ തന്നെ ചിത്രം ഇറക്കി. സ്ക്രീൻ പ്ലേയുടെ ക്രെഡിറ്റ് മകനും..
വളരെ കുറച്ചു സെന്ററുകളിൽ മാത്രം റിലീസ് ചെയ്ത ചിത്രത്തിനു ഒരു ഇക്കിളി പടം ഇമേജ് ആയിരുന്നു. എന്നാൽ രണ്ടാമത്തെ ആഴ്ചയോടു കൂടി കത്തി കയറി . തമിഴ് സിനിമ അന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഒരു തരത്തിലുള്ള ഒരു കമിങ് ഓഫ് എയ്ജ് ഡ്രാമ ആയിരുന്നു ആ ചിത്രം, പുച്ഛിച്ചു തള്ളിയവർ ഒക്കെ ചിത്രത്തെ വാനോളം പ്രശംസിക്കാൻ തുടങ്ങി. വളരെ ചെറിയ ബഡ്ജറ്റിൽ ഇറക്കിയ ചിത്രം ബോക്സ് ഓഫീസിൽ കാശ് വാരി.
അതോടെ അച്ഛൻ സംവിധയകന് മകന്റെ കഴിവിൽ വിശ്വാസം ആയി. മെക്കാനിക്കൽ എഞ്ചിനീയർ ആയ മകനോട് അടുത്ത ചിത്രം സ്വതന്ത്രമായി സംവിധാനം ചെയ്യാൻ പറഞ്ഞു. വീണ്ടും അനിയനെ തന്നെ പ്രധാന കഥാപത്രം ആക്കി ഒരു റൊമാന്റിക് സൈക്കോ ത്രില്ലെർ ചെയ്തു്. ആദ്യ ചിത്രത്തിലും പതിന്മടങ്ങു സാമ്പത്തിക വിജയവും നിരൂപക പ്രശംസയും ചിത്രം നേടി മാത്രമല്ല അതോടു കൂടി അതിലഭിനയിച്ച ലുക്കിന്റെ പേരിൽ പരിഹാസം അനുഭവിച്ച നായകൻ തമിഴിലെ മുൻ നിരയിൽ എത്തുകയും അതിലുപരി മികച്ച അഭിനേതാവ് എന്ന പേരും നേടി .
ചിത്രം കണ്ട കമൽഹാസൻ പറഞ്ഞു.. ഈ ചിത്രത്തിന്റെ ക്ലൈമാക്സിന്റെ ഐഡിയ ഗുണ എന്ന ചിത്രം താൻ ചെയ്തപ്പോൾ തനിക്കു തോന്നിയില്ലല്ലോ എന്ന് ആലോചിച്ചു പോയി എന്ന് പറഞ്ഞു.
ആദ്യം പറഞ്ഞ ചിത്രത്തിന്റെ പേര് തുള്ളുവതോ ഇളമൈ. രണ്ടാം ചിത്രം കാതൽ കൊണ്ടെയ്ൻ. സംഗീതം നൽകിയത് യുവൻ ശങ്കർ രാജ …നായകൻ ധനുഷ് .. മണിരത്നത്തിലും , ശങ്കറിലും, രാജമൗലിയിലും ഒക്കെ മുകളിൽ എന്റെ പേർസണൽ ഫേവറിറ്റ് ആയ ആ സംവിധായകന്റെ പേര്……..
സെൽവ രാഘവൻ .
വാൽകഷ്ണം :
സെൽവ രാഘവൻ ചിത്രങ്ങളെ കുറിച്ച് ഒരു ഡീറ്റൈൽഡ് പോസ്റ്റ്. ഇഷ്ട സംവിധാകരുടെ സീരിസിൽ ഉടൻ പോസ്റ്റ് ചെയ്യും ഇതിനു മുൻപുള്ള ഭാഗങ്ങൾ
പദ്മരാജൻ – link
ഗൗതം മേനോൻ – ലിങ്ക്
ലിജോ ജോസ് പെല്ലിശ്ശേരി – ലിങ്ക്
https://chenakariyangal.blog/2019/12/08/%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be%e0%b4%af%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%af%e0%b5%8d%e0%b4%af%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-2/
സത്യൻ അന്തിക്കാട് – ലിങ്ക്
പുറത്തിറങ്ങി പത്തു വര്ഷങ്ങള്ക്കു ശേഷം ഇപ്പൊ ഒരാഴ്ചക്ക് മുൻപ്ആണ് സെല്വരാഘവന്റെ മാസ്റ്റർ ക്രാഫ്റ്റ് ആയ ആയിരത്തിൽ ഒരുവൻ കാണുന്നത് , ഇതുവരെയും അതിന്റെ ലോകത്തിൽനിന്നും പുറത്തു കടക്കാൻ ആയിട്ടില്ല ആ ക്ലൈമാക്സ് ബിജിഎം മനസ്സ് മുഴുവൻ നിറഞ്ഞു നിൽക്കുന്നു ! രണ്ടാം ഭാഗം വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ! അദ്ദേഹത്തെ കുറിച്ച് കൂടുതൽ വായിക്കുവാൻ കാത്തിരിക്കുന്നു !
LikeLike