കമലഹാസൻ എന്ന നടൻ മൂലം അണ്ടർ റേറ്റഡ് ആയി പോയ ആളാണ് കമലഹാസൻ എന്ന റൈറ്റർ . കമലഹാസൻ രചിച്ച ചില തിരക്കഥകളും അവയുടെ പ്രത്യേകതകളും – ഭാഗം 3
മൈക്കിൾ മദൻ കാമരാജൻ
—————————————————-
കുഞ്ഞായിരിക്കുമ്പോൾ പിരിഞ്ഞു പോകുന്ന നാലു കുട്ടികളും അച്ഛനും അമ്മയും വർഷങ്ങൾക്കുശേഷം വില്ലന്മാരെ തോൽപ്പിച്ച് ഒന്നാകുന്ന ക്ലീഷേ കഥ തിരക്കഥ വ്യത്യസ്തമാക്കി അത്ഭുതപ്പെടുത്തിയ ചിത്രമാണ് മൈക്കിൾ മദൻ കാമരാജൻ. ഇതിൽ മഹേഷിന്റെ പ്രതികാരം ഇന്ന് ചിത്രത്തിലേതുപോലെയാണ് ഓരോ സീനുകൾ തമ്മിൽ കണക്ട് ചെയ്തിരിക്കുന്നത്.
ഉദാഹരണത്തിന് നായകന്മാരെ ഇൻട്രൊഡ്യൂസ് ചെയ്യുന്നത് എങ്ങനെ ഈയൊരു കണക്ഷൻ ലൂടെയാണ് മൈക്കിളിനെ കാർ ഇടിച്ച് ഉണ്ടാകുന്ന തീപിടുത്തത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആയിട്ടാണ് രാജൻ വരുന്നത്. രാജൻ തട്ടി തെറിപ്പിക്കുന്ന ഉണക്കമീൻ വഴിയാണ് കാമേശ്വര നെ ഇൻട്രൊഡ്യൂസ് ചെയ്യുന്നത്. ഈ രീതിയിലുള്ള രസകരമായ ലിങ്കിംഗ് ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കും.
4 നായകന്മാർക്ക് നൽകിയിരിക്കുന്ന ക്യാരക്തറൈസേഷനും എടുത്തുപറയാവുന്ന മറ്റൊരു പ്രത്യേകതയാണ്. കമലഹാസനെ തിരക്കഥകളിൽ ഞാൻ ഏറ്റവുമധികം റിപ്പീറ്റ് ചെയ്തു കണ്ടിരിക്കുന്ന ചിത്രവും ഇതുതന്നെയാണ്.
ആളവന്താൻ
………………………
ചിത്രം തീയറ്ററുകളിൽ വമ്പൻ പരാജയമായിരുന്നു എങ്കിലും, തമിഴിൽ വന്നിട്ടുള്ള ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളിൽ ഒന്നാണ് ആളവന്താൻ. കമലഹാസൻ തന്നെ രചിച്ച ദായം എന്ന നോവലിന്റെ അഡാപ്റ്റേഷൻ ആണ് ഈ തിരക്കഥ.
ഇതിൽ സൈക്കോ വില്ലൻ ഡ്രഗ് ചെയ്തതിനു ശേഷം കാണുന്ന കാഴ്ചകളും സംഭാഷണങ്ങളും ഒക്കെ ഒരു നോവൽ വായിക്കുന്ന സുഖം തരുന്നുന്നുണ്ട്
ക്വിന്റിന് റ്റോറിന്റിനോ തന്റെ ഹിറ്റ് ചിത്രമായ kill bill എന്ന ചിത്രത്തിൽ ചില വയലൻസ് സീനുകൾ ആനിമേഷൻ വഴി കാണിച്ചതിനുള്ള ഇൻസ്പിറേഷൻ അദ്ദേഹത്തിന് ഈ ചിത്രത്തിൽ നിന്നാണ് ലഭിച്ചത് എന്ന് പറഞ്ഞിട്ടുണ്ട്.
ഉത്തമവില്ലൻ
……………………….
ഇതിനുമുൻപ് കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒരു കഥപറച്ചിൽ ആണ് ഉത്തമവില്ലൻ എന്ന ചിത്രത്തിന്റെ തിരക്കഥയിൽ കാണാൻ സാധിക്കുന്നത്. മരണം കാത്തു കഴിയുന്ന ഒരു സൂപ്പർസ്റ്റാറിന്റെ വളരെ സീരിയസ് ആയ ഒരു കഥ വളരെ ഇമോഷണൽ ആയി പറയുന്നതിനൊപ്പം മരണത്തെ കബളിപ്പിച്ച് പോകുന്ന ഒരു സാധാരണക്കാരനായ മണ്ടൻറെ കഥ ഒരു ഫാന്റസി സ്റ്റൈലിൽ
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയായി നമുക്ക് കാണിച്ചു തരുന്നു.
ഒരേസമയം ഒരു ഇമോഷണൽ ചിത്രവും, ഒരു ഫാന്റസി കോമഡി ചിത്രവും കണ്ട ഫീൽ ഈ ചിത്രത്തിന് നൽകാൻ കഴിഞ്ഞിട്ടുണ്ട്. അധികം ആരും കണ്ടിട്ടില്ലാത്ത ഈ ചിത്രം ഉറപ്പായും കുറച്ചു കാലങ്ങൾക്കപ്പുറം ആദരിക്കപ്പെടും എന്നാണ് തോന്നുന്നത്.
ഇതുകൂടാതെ ഗുണ, കുരുതിപ്പുനൽ, പഞ്ചതന്ത്രം, നളദമയന്തി, വിക്രം, തുടങ്ങി കുറെയധികം കമലഹാസൻ തിരക്കഥകളിൽ വന്ന ചിത്രങ്ങൾ ഇഷ്ടമാണ് എങ്കിലും ഈ സീരീസ് ഇവിടെ നിർത്തുന്നു
രണ്ടാം ഭാഗം ലിങ്ക്
https://chenakariyangal.blog/2020/03/26/697/
ഒന്നാം ഭാഗം ലിങ്ക്
https://chenakariyangal.blog/2020/03/26/കമലഹാസൻ-തിരക്കഥകൾ-പാർട്/
Niceee veiw! Uthama Villain I didn’t satisfied on the movie but as u said may be future will show us whats the secret he hide behind the making !
LikeLike