കമലഹാസൻ എന്ന നടൻ മൂലം അണ്ടർ റേറ്റഡ് ആയി പോയ ആളാണ് കമലഹാസൻ എന്ന റൈറ്റർ . കമലഹാസൻ രചിച്ച ചില തിരക്കഥകളും അവയുടെ പ്രത്യേകതകളും – ഭാഗം 2
അന്പേ ശിവം
—————————
പ്രീ ഡിഗ്രി പഠിക്കുമ്പോഴാണ് ഏതോ ഒരു സിനിമ മാഗസിനിൽ ആ വാർത്ത കണ്ടത്. കമലഹാസന്റെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു. മലയാളത്തിലും തമിഴിലുമായി.. മലയാളത്തിൽ മോഹൻലാലും മാധവനും പ്രധാന വേഷത്തിൽ എത്തുമ്പോൾ തമിഴിൽ കമലഹാസനും മാധവനും പ്രധാന വേഷത്തിൽ എത്തുന്നു. പക്ഷേ ചില അഭിപ്രായ വ്യത്യാസം കൊണ്ട് പ്രിയൻ പിന്മാറുന്നു.. മലയാളം വേർഷൻ ക്യാൻസൽ ആകുന്നു. തമിഴ് മസാല ചിത്രങ്ങളുടെ ഉസ്താദ് ആയ സുന്ദർ c സംവിധാനം ചെയ്യുന്നു… ചിത്രം അന്പേ ശിവം.
രണ്ട് കഥാപാത്രങ്ങളെ കൊണ്ട് രണ്ട് ജനവിഭാഗങ്ങളെ, അല്ലെങ്കിൽ രണ്ട് ചിന്താഗതികളെ, രണ്ടു ഐഡിയോളോജികളെ പ്രതിനിധാനം ചെയ്യുക.. അന്പേ ശിവം… അന്പരശനും നല്ലശിവവും… ക്യാപിറ്റലിസത്തിന്റെയും സോഷ്യലിസത്തിന്റെയും പ്രതിനിധികൾ… പണക്കാരന്റെയും പാവപെട്ടവന്റെയും പ്രതിനിധികൾ… വിശ്വാസത്തിന്റെയും നിരീശ്വര വാദത്തിന്റെയും പ്രതിനിധികൾ സെൽഫിഷ്, / സെൽഫ് ലെസ്സ്നെസിന്റെയും പ്രതിനിധികൾ.. വലതും ഇടതും ഇരിക്കുന്ന അന്പും ശിവവും..
അന്പാണ് ശിവം.. love is god… എന്ന ആശയം… അൻപ്.. ശിവം.. എന്ന രണ്ടു കഥാപാത്രങ്ങളെ വച്ച് പറയുമ്പോൾ ‘അന്പേ ശിവം” എന്നതിലും അപ്ട് ആയ ഒരു ടൈറ്റിൽ വേറേ കാണില്ല… കമലഹാസന്റെ തിരക്കഥകളിൽ എന്നെ ഏറ്റവും അധികം ചിന്തിപ്പിച്ച… ചിത്രം..
“എനക്കും കടവുൾ നമ്പിക്കൈ ഇറുക്ക്.”
മുന്ന പിന്നെ തെറിയാതെ ഒരു പയ്യനുക്കാഗ കണ്ണീർ വിടറ അന്ത മനസ് താൻ കടവുൾ ”
ഓ മൈ ഗോഡ്… അന്പേ ശിവം ഈസ് എ മാസ്റ്റർ പീസ്….
ഹേ റാം
…………….
ക്വിന്റിന് ടോറന്റിനോയുടെ ഏറ്റവും പുതിയ ചിത്രമായ വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിൽ ഒരു യഥാർത്ഥ സംഭവത്തിനെ ചെറുതായി ഒന്ന് മാറ്റി ഒരു ട്വിസ്ടോഡ് കൂടി പറയുന്നു. കഥ പറച്ചിലിൽ ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന പേരിൽ അറിയപോയിടുന്ന അതേ ടെക്നിക് അതിനും എത്രയോ വർഷം മുൻപ് കമലഹാസൻ പരീക്ഷിച്ചിട്ടുണ്ട് ഹേ റാം എന്ന ചിത്രത്തിൽ.
മഹാത്മാ ഗാന്ധിയുടെ അസ്സനിനാഷണനെ കുറിച്ചുള്ള ചിത്രത്തിനെ ഗോഡ്സെയുടെ ആംഗിളിൽ പറയുക എന്നതാണ് ഈ തിരക്കഥയുടെ പ്രത്യേകത. എന്ത് കൊണ്ടായിരിക്കാം ഗോഡ്സെ അങ്ങനെ ചിന്തിച്ചിരിക്കുക.. അയാളുടെ ചിന്തകളിലെ തെറ്റ് എന്തായിരുന്നു.. എല്ലാം വിശദീകരിക്കുന്നുണ്ട്.. ഹേ റാമിൽ.. കമലഹാസന്റെ തിരക്കഥകളിൽ ഏറ്റവും ബോൾഡ് ആയ തിരക്കഥ.
തേവർ മകൻ
—————————
രണ്ടു രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്യുന്നതിന്റെ അർത്ഥ ശൂന്യതയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ… രണ്ടു വ്യക്തികൾ തമ്മിൽ ഉള്ള പകയുടെ അർത്ഥ ശൂന്യത… രണ്ടു ജാതി തമ്മിൽ ഉള്ള പ്രശ്നം, രണ്ടു മതങ്ങൾ തമ്മിലുള്ള പ്രശ്നം.. എല്ലാം അർത്ഥശൂന്യമാണ്. തേവർ മകൻ പറയുന്നതും അതാണ്.
മനുഷ്യർ തമ്മിലുള്ള അനാവശ്യ പകയുടെയും ശത്രുതയുടെയും അർത്ഥ ശൂന്യത.
മൈസ്കിന്റെ വാക്കുകൾ കടമെടുത്താൽ ഇന്ത്യൻ സിനിമകളിലെ തന്നെ ഏറ്റവും മികച്ച സ്ക്രിപ്റ്റുകളിൽ ഒന്ന്.. ഹീറോയുടെ ജേർണേയ് ഇത് പോലെ കാണിക്കുന്ന ഒരു ചിത്രം വേറേ ഇല്ല.. ആട്ടവും പാട്ടുമായി ട്രെയിൻ ഇറങ്ങി വരുന്ന നായകനിൽ നിന്ന് നാട്ടുകാരെ മുഴുവൻ രക്ഷിച്ചു… സമാധാനത്തോടെ ട്രെയിനിൽ കയറി തിരികെ പോകുന്നനായകന്റെ ജീവിത യാത്ര… ഭരതൻ എന്ന ലെജന്റിന്റെ സംവിധാനം… കമലഹാസൻ എന്ന ജീനിയസ്സിന്റെ സ്ക്രിപ്റ്റ്….
തുടരും
Part 1 ലിങ്ക്
https://chenakariyangal.blog/2020/03/26/കമലഹാസൻ-തിരക്കഥകൾ-പാർട്/
my personnel is Fav Thever Magan, more than its screen play i liked combination of shivaji ganeshan and Kamal Hassan !
good findings & Nice writing ! enjoyed your blog!
LikeLike