കമലഹാസൻ തിരക്കഥകൾ – പാർട്ട് 1

90949991_10158215206076369_2479848790257827840_o

 

കമലഹാസൻ എന്ന നടൻ മൂലം അണ്ടർ റേറ്റഡ് ആയി പോയ ആളാണ് കമലഹാസൻ എന്ന റൈറ്റർ . കമലഹാസൻ രചിച്ച ചില തിരക്കഥകളും അവയുടെ പ്രത്യേകതകളും

 

1. വിരുമാണ്ടി .

ഒരേ സംഭവം വ്യത്യസ്തരായ ആളുകൾ കാണുമ്പോൾ അതിനു വ്യത്യസ്തങ്ങളായ ഇന്റെർപ്രെട്ടേഷൻ ഉണ്ടാകുന്നു. അകിരോ കുറസോവയുടെ റാഷോമോൻ എന്ന ചിത്രത്തിലാണ് ഈ രീതിയിൽ ഉള്ള ഒരു കഥപറച്ചിൽ ശ്രദ്ധിക്കപ്പെടുന്നത് . അത് കൊണ്ട് ഈ ശൈലിയെ റാഷോമോൻ എഫ്ഫക്റ്റ് എന്നാണ് പറയുന്നത്. കന്നടയിൽ ഉളിവദാരു കണ്ടന്തേ, മലയാളത്തിൽ സൗണ്ട് ഓഫ് ബൂട്ട് ,തുടങ്ങി വളരെ കുറച്ചു ഇന്ത്യൻ ചിത്രങ്ങളെ ഈ ടെക്‌നിക്‌ ഉപയോഗിച്ചിട്ടുള്ളു.

 

ആ ശ്രേണിയിൽ ഇറങ്ങിയ ഏറ്റവും മികച്ച ഇന്ത്യൻ ചിത്രം തീർച്ചയായും വിരുമാണ്ടി ആണ് . സൗത്ത് ഇന്ത്യയിൽ അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ ആദ്യമായി റാഷോമോൻ എഫ്ഫക്റ്റ് ബേസ് ചെയ്തു ചിത്രവും വിരുമാണ്ടി ആവും . ഇതിൽ ഒരേ സംഭവങ്ങൾ തന്നെ , അതും ഡയലോഗ് പോലും മാറാതെ രണ്ടു പേർ പറയുമ്പോൾ രണ്ടും എക്സ്ട്രീമിലി ഓപ്പോസിറ്റ് ആകുന്നതു നമുക്ക് കാണാൻ പറ്റും. പല സീനുകളും രണ്ടിടത് ക്യാമറ സെറ്റ് ചെയ്തു ഒരേ സമയം ഷൂട്ട് ചെയ്തിരുന്നതാണ്. കമലഹാസന്റെ തിരക്കഥകളിൽ ഏറ്റവും വിസ്മയിപ്പിച്ച നരറേഷൻ ആണ് വിരുമാണ്ടിയുടേത്.

 
2 . ദശാവതാരം

കമലഹാസന്റെ ചിത്രങ്ങളിൽ രണ്ടു അഭിപ്രായം ഉള്ള ചിത്രങ്ങളിൽ ഒന്നാണ് ദശാവതാരം. പക്ഷെ അദ്ദേഹം എഴുതിയ തിരക്കഥകളിൽ ഏറ്റവും ബ്രില്ലിയൻറ് ആയ തിരക്കഥയും ദശാവതാരത്തിന്റെ ആണ്. യൂണിക്‌ ആയി തോന്നുന്ന ഒരു പാട് പ്രത്യേകതകൾ ആണ് ഇതിന്റെ തിരക്കഥയിൽ ഉള്ളത് .

 
അതിൽ ഏറ്റവും അധികം ആളുകൾ ചർച്ചചെയ്തിട്ടുള്ള കാര്യങ്ങളിൽ ഒന്നാണ് ബട്ടർഫ്‌ളൈ എഫ്ഫക്റ്റ്. 12 ആം നൂറ്റാണ്ടിൽ നടക്കുന്ന ഒരു സംഭവവും 2004 സുനാമിയും വരെ കണക്ട് ചെയ്തു കൊണ്ടാണ് കഥ പറയുന്നത്.

 

ഹിന്ദു മിത്തോളജിയിലെ ദശാവതാരവും ചിത്രത്തിലെ പത്തു കഥാപാത്രങ്ങളെയും ലിങ്ക് ചെയ്യാനായി ഉപയോഗിച്ചിരിക്കുന്ന സിമ്പോളിസം ആണ് മറ്റൊരു പ്രത്യേകത. പേരിലോ, രൂപത്തിലോ, പെരുമാറ്റത്തിലോ എവിടെയെങ്കിലും അത് കൊണ്ടുവരുന്നുണ്ട്, രംഗരാജ നമ്പി യെയും, ഗോവിന്ദ് രാജനെയും അവരുടെ പ്രവർത്തികൾ കൊണ്ട് യഥാക്രമം മത്സ്യാവതാരവും കൽക്കി അവതാരമായും ആയി സിംബോലൈസ് ചെയ്യുന്നു. ഖലീഫുള്ള ഖാനും , പാട്ടിയും രൂപം കൊണ്ട് വാമനനെയും , വരാഹാവതാരത്തെയും ഓർമിപ്പിക്കുന്നു. വിൻസെന്റ് പൂവരാഘവൻ നിറം കൊണ്ടും, പെണ്ണിന്റെ മാനം കാക്കാൻ രക്ഷകനായെത്തുന്നിടത്തും പിന്നെ മരണം കൊണ്ടും ശ്രീകൃഷ്ണനെ അനുസ്മരിപ്പിക്കുന്നു. ബൽറാം നായിഡു , ഷിൻഗൻ നരഹസി എന്നീ പേരുകളിൽ തന്നെ ഉണ്ട് ഏതു അവതാരം ആണ് എന്നുള്ളത്.

 

കോറോണയെ പോലുള്ള വൈറസുകളുടെ ഉത്ഭവം എങ്ങിനെയാണ് എന്നുള്ളതും ചിത്രത്തിൽ പരാമർശിക്കുന്നുണ്ട് . ബയോ വെപൺസും , അതിനു വേണ്ടി ചിലവഴിക്കുന്ന കോടികൾ കുറിച്ചും ഒക്കെ 16 വര്ഷം മുൻപ് തന്നെ കമൽ പറഞ്ഞിട്ടുണ്ട് ഈ ചിത്രത്തിൽ. അത് മൂലം ലോകത്തിൽ ഉണ്ടാകാൻ പോകുന്ന വിപത്തുകളെ കുറിച്ച് ഉള്ള സൂചനകളും എല്ലാം ഇതിൽ ഉണ്ട്.

 

ഗോഡ് v / s സയൻസ് എന്ന വളരെ സെൻസിറ്റീവ് ആയ ഒരു വിഷയം വളരെ ബുദ്ധിപരമായി ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. സുനാമി വരുന്നത് ചിത്രം കാണുന്ന ആളുടെ മനോഭാവം അനുസരിച്ചു ദൈവത്തിന്റെ പ്രവൃത്തി ആയും കാണാം , അല്ലെങ്കിൽ ബട്ടർഫ്‌ളൈ എഫക്ട് ആയും കാണാം. വിശ്വാസത്തിനു വേണ്ടി മരിക്കുന്ന രംഗരാജ നമ്പിക്കും നിരീശ്വര വാദിയായ ഗോവിന്ദരാജനും ഒരേ രൂപം കൊടുത്തിരിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്. ചിലർക്ക് അത് പുനർജന്മമായും തോന്നാം .

 

മണൽ വാരലിലൂടെ പ്രകൃതിയോട് ചെയുന്ന ചൂഷണം, ഇവിടെ നില നിൽക്കുന്ന ജാതീയത , വര്ഗീയത, തുടങ്ങി ഒരു പാട് വിഷയം ചിത്രം ചർച്ച ചെയ്യുന്നുണ്ട്. കെ.സ് രവികുമാർ ഒരു ബാഡ് ചോയ്സ് ആയിരുന്നു. ശങ്കറോ അല്ലെങ്കിൽ സെൽവ രാഘവനോ ഒക്കെ ചെയ്തിരുന്നെങ്കിൽ …..

 

3 . മഹാനദി

 

ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമ സീൻ.. സ്ത്രീ വിരുദ്ധ സിനിമകൾക്ക് എതിരെ ഇപ്പോൾ പലരും സംസാരിക്കുന്നുണ്ട് എങ്കിലും ഇത് പോലെ ഒരു സീൻ ഞാൻ വേറെ കണ്ടിട്ടില്ല.. ഒരു ആണ് സ്ത്രീകൾക്ക് മുന്നിൽ ഒന്നും അല്ലാതാകുന്ന സീൻ…

 

കമൽഹാസന്റെ തന്നെ സ്ക്രിപ്റ്റിൽ സന്താനഭാരതി സംവിധാനം ചെയ്ത മഹാനദി എന്നെ ചിത്രത്തിലെ സീൻ ആണ് ഇത്.. തന്റെ നഷ്ടപ്പെട്ട് പോയ മകളെ തേടി അച്ഛൻ ഒരു ചുവന്ന തെരുവിൽ എത്തുന്നു . അവിടെ വച്ച് അയാൾ തന്റെ മകളെ കാണുന്നു.. അവളെ തിരിച്ചു കൂട്ടികൊണ്ടു പോകാൻ ശ്രമിക്കുന്ന അയാളോട് അതിന്റെ നടത്തിപ്പുകാർ ഒരു തുക പകരമായി തന്നാലേ അവളെ വിട്ടയക്കുകയൊള്ളു എന്ന് പറയുന്നു…

 

കയ്യിലുള്ള കാശു അതിനു തികയാതെ നിസ്സഹാനായിരിക്കുന്ന നായകന് സമൂഹം വേശ്യകൾ എന്ന് വിളിച്ചു അധിക്ഷേപിക്കുന്ന ഒരു കൂട്ടം ലൈംഗിക തൊഴിലാളികൾ അവരുടെ കയ്യിലും ബ്ലൗസിനുള്ളിലും ഒക്കെ സൂക്ഷിവച്ചിരിക്കുന്ന അവരുടെ ചെറിയ ചെറിയ സമ്പാദ്യം എടുത്തു ആ പിമ്പിനു എറിഞ്ഞു കൊടുത്തു അവളെ അവളുടെ അച്ഛന്റെ കൂടെ വിടാൻ പറയുന്നു.. നിറകണ്ണുകളോടെയും തൊഴുതു പിടിച്ച കൈകളോടെയും അവരോടു നന്ദി പറയുന്ന നായകൻ…

 

ഇന്നും ഈ സീൻ കാണുമ്പോൾ നെഞ്ചിനുള്ളിൽ വല്ലാത്ത ഒരു നീറ്റൽ ആണ്..അവിടുത്തെ ഗുണ്ടകളെ മുഴുവൻ ഇടിച്ചു നിരത്തി മാസ്സ് കാണിച്ചു മകളെയും രക്ഷിച്ചു പോകുന്ന ഒരു സീനിനു പകരം ആ സ്ത്രീകൾക്കും ഒരു മഹത്വം ഉണ്ടെന്നു കാണിച്ചു തരുന്ന ഒരു സീൻ എഴുതി അഭിനയിച്ചു കാണിച്ച കമൽ ഹാസന് ഒരു വലിയ സല്യൂട്ട്

തുടരും……..

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s