അന്യഭാഷാ ചിത്രങ്ങൾ കാണുന്നത് വിനോദത്തിനു വേണ്ടി എന്നതിലുപരി ഒരു സിനിമാറ്റിക് എക്സ്പീരിയന്സിന് വേണ്ടി ആണ്. ( തമിഴ്, ഹിന്ദി, തെലുഗ്, ഇംഗ്ലീഷ് ഒന്നും അന്യ ഭാഷയായി സിനിമയുടെ കാര്യത്തിൽ കണക്കാക്കാറില്ല ). സിനിമയുടെ കഥയും കണ്ടൻറ്റും ഒക്കെ മാറ്റിവച്ചാലും, മറ്റൊരു പ്രദേശത്തെ ആളുകൾ, അവരുടെ സംസ്കാരം, അവിടുത്തെ ജോഗ്രഫി , ഭക്ഷണം, വസ്ത്രധാരണം, തുടങ്ങി എല്ലാം കാണാൻ സാധിക്കുന്നു എന്നതാണ് അതിനു കാരണം.
കോതനദി എന്നൊരു ആസ്സാമീസ് ചിത്രം ഇതിനു മുൻപ് കണ്ടിട്ടുണ്ട്. ഏതോ ഗ്രൂപ്പിൽ കണ്ട റിവ്യൂ ആണ് കാരണം. എനിക്ക് ഇഷ്ടപെട്ട ഒരു ചിത്രമാണ് അത്. അതിനു ശേഷം വീണ്ടും ഒരു ആസ്സാമീസ് ചിത്രത്തിനെ കുറിച്ച് കേൾക്കുന്നത് ഇതിനെ കുറിച്ചാണ്. നോക്കിയപ്പോൾ കോതനദിയുടെ സംവിധായകന്റെ തന്നെ ചിത്രം ആണ് . ട്രൈലെർ യൂട്യൂബിൽ കണ്ടു.. ഒരു ഫീൽ ഗുഡ് രോമാറ്റിക് ചിത്രമായി തോന്നി.. നമ്മുടെ സാൾട് ആൻഡ് പെപ്പെർ സിനിമയുടെ ഒരു തീം ആണെന്ന് തോന്നി.. ഭക്ഷണവും പ്രണയവും ഒക്കെ ബേസ് ചെയ്ത ഒരു ഫീൽ ഗുഡ് ചിത്രം എന്ന തോന്നൽ ആണ് ട്രൈലെർ തന്നത് .
സുമൻ എന്ന വിദ്യാർത്ഥിയും നിര്മലി എന്ന ഡോക്ടറും തമ്മിൽ ഉള്ള അടുപ്പവും അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളും ആണ് ചിത്രത്തിൽ പറയുന്നത്. നിര്മലി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും ആണ്. ഒരു അവിഹത ബന്ധത്തിന്റെ കഥയാണ് എന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും അതല്ല ഇതിലെ വിഷയം. ഇവരെ തമ്മിൽ അടുപ്പിക്കുന്ന സംഗതി ഭക്ഷണം ആണ്..ഭക്ഷണം എന്ന് പറയുമ്പോൾ മാംസാഹാരം. ഇവർ തമ്മിൽ ശാരീരിക ബന്ധമോ അല്ലെങ്കിൽ അതിനുള്ള ഉദ്ദേശം പോലും ഇല്ല. നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളോട് ഇവർക്കുള്ള പ്രത്യേക താത്പര്യം മാത്രമാണ് അവരുടെ ബന്ധത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്. ഇതിനപ്പുറത്തേക്കു ഇത് കൈകാര്യം ചെയ്യുന്ന വിഷയത്തെ കുറിച്ച് പറഞ്ഞാൽ അത് സ്പോയിലേർ ആവും
പുതുമുഖങ്ങളായ നായകനും നായികയും മികച്ച രീതിയിൽ പെർഫോം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചു dr നിര്മലിയുടെ വേഷം ചെയ്ത ലിമദാസ് എന്നെ നടി. ഭക്ഷണത്തിന്റെ രുചി ആസ്വദിക്കുന്ന അവരുടെ എക്സ്പ്രെഷൻസ് , രണ്ടാം പകുതിയിലെ ചില പ്രത്യേക സീനുകൾ ഒക്കെ എടുത്തു പറയണം.
ഈ ചിത്രവും ഞാൻ ആദ്യം പറഞ്ഞത് പോലെ ഒരു എക്സ്പീരിയൻസ് ആണ്. എക്സ്പീരിയൻസ് എന്നാൽ ഇപ്പോഴും പ്ലെസെന്റ്റ് ആവണമെന്നില്ല. ചിലതു ഷോക്കിങ് ആവും ചിലതു ഡിസ്റ്റർബിങ് ആവും . ആമിസ് ഇതെല്ലം ആണ് . വളരെ ഡിസ്റ്റർബിങ് ആയിട്ടുള്ള കാര്യങ്ങൾ ഏതേസ്റ്റിക് ആയി പറഞ്ഞാൽ എങ്ങനെയിരിക്കും . അങ്ങനെ ഒന്നാണ് ഇവിടെ സംവിധായകനായ ഭാസ്കർ ഹസാരിക പരീക്ഷിച്ചിരിക്കുന്നത്. ട്രൈലെറിൽ വളരെ സുന്ദരമായി തോന്നിയ പല സീനുകളും സിനിമ കണ്ടിട്ട് ഒന്നുകൂടെ കാണുമ്പോൾ ഓക്കാനം വരും. ആ അവതരണം തന്നെ ആണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നതും .
ഒരു വളരെ വ്യത്യസ്ത അനുഭവം എന്ന രീതിയിൽ ചിത്രം എനിക്ക് തൃപ്തി നൽകി. എന്നാൽ ഇനിയുമൊരിക്കൽ കാണുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുകയുമില്ല. ചിത്രം കാണാൻ ഉദ്ദേശിക്കുന്നവരോട് ഒരു കാര്യം പറയാനുള്ളത് എന്താണ് എന്ന് വച്ചാൽ.. ഭക്ഷണം കഴിക്കുന്നതിനു മുൻപും.. വയറു നിര്യാഞ്ഞിരിക്കുന്ന സമയത്തും കാണുന്നത് ഒഴിവാക്കുക.. രണ്ടിനും ഇടക്കുള്ള ഒരു സമയമാവും നല്ലത്.