ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമ സീൻ.. സ്ത്രീ വിരുദ്ധ സിനിമകൾക്ക് എതിരെ ഇപ്പോൾ പലരും സംസാരിക്കുന്നുണ്ട് എങ്കിലും ഇത് പോലെ ഒരു സീൻ ഞാൻ മലയാളത്തിൽ കണ്ടിട്ടില്ല.. ഒരു ആണ് സ്ത്രീകൾക്ക് മുന്നിൽ ഒന്നും അല്ലാതാകുന്ന സീൻ…
കമൽഹാസന്റെ തന്നെ സ്ക്രിപ്റ്റിൽ സന്താനഭാരതി സംവിധാനം ചെയ്ത മഹാനദി എന്നെ ചിത്രത്തിലെ സീൻ ആണ് ഇത്.. തന്റെ നഷ്ടപ്പെട്ട് പോയ മകളെ തേടി അച്ഛൻ ഒരു ചുവന്ന തെരുവിൽ എത്തുന്നു . അവിടെ വച്ച് അയാൾ തന്റെ മകളെ കാണുന്നു.. അവളെ തിരിച്ചു കൂട്ടികൊണ്ടു പോകാൻ ശ്രമിക്കുന്ന അയാളോട് അതിന്റെ നടത്തിപ്പുകാർ ഒരു തുക പകരമായി തന്നാലേ അവളെ വിട്ടയക്കുകയൊള്ളു എന്ന് പറയുന്നു…
കയ്യിലുള്ള കാശു അതിനു തികയാതെ നിസ്സഹാനായിരിക്കുന്ന നായകന് സമൂഹം വേശ്യകൾ എന്ന് വിളിച്ചു അധിക്ഷേപിക്കുന്ന ഒരു കൂട്ടം ലൈംഗിക തൊഴിലാളികൾ അവരുടെ കയ്യിലും ബ്ലൗസിനുള്ളിലും ഒക്കെ സൂക്ഷിവച്ചിരിക്കുന്ന അവരുടെ ചെറിയ ചെറിയ സമ്പാദ്യം എടുത്തു ആ പിമ്പിനു എറിഞ്ഞു കൊടുത്തു അവളെ അവളുടെ അച്ഛന്റെ കൂടെ വിടാൻ പറയുന്നു.. നിറകണ്ണുകളോടെയും തൊഴുതു പിടിച്ച കൈകളോടെയും അവരോടു നന്ദി പറയുന്ന നായകൻ…
ഇന്നും ഈ സീൻ കാണുമ്പോൾ നെഞ്ചിനുള്ളിൽ വല്ലാത്ത ഒരു നീറ്റൽ ആണ്..അവിടുത്തെ ഗുണ്ടകളെ മുഴുവൻ ഇടിച്ചു നിരത്തി മാസ്സ് കാണിച്ചു മകളെയും രക്ഷിച്ചു പോകുന്ന ഒരു സീനിനു പകരം ആ സ്ത്രീകൾക്കും ഒരു മഹത്വം ഉണ്ടെന്നു കാണിച്ചു തരുന്ന ഒരു സീൻ എഴുതി അഭിനയിച്ചു കാണിച്ച കമൽ ഹാസന് ഒരു വലിയ സല്യൂട്ട്
Happy women’s day
നല്ലൊരു ചിത്രം..
LikeLike
Valare manoharamaya rangam aanu athu. Oru pakshe namude cinimekal avaganikunna manoharitha.
LikeLike