സിനിമ പ്രാന്തൻ….

ഒളിഞ്ഞും തെളിഞ്ഞും, കേൾക്കയും കേൾക്കാതെയും , വിമർശിച്ചും പരിഹസിച്ചും ഒക്കെ ഒരുപാടു പേർ എന്നെ ഈ പേര് വിളിച്ചിട്ടുണ്ട്. അതിൽ എന്റെ സുഹൃത്തുക്കളും , ബന്ധുക്കളും, പരിചയക്കാരും ഒക്കെ പെടും. ചുരുക്കി പറഞ്ഞാൽ എന്റെ മാതാപിതാക്കൾ മുതൽ സ്വന്തമായി ഒരു പേരോ മുഖമോ ഇല്ലാത്ത ഫേസ്ബുക് ഫേക്ക് id കൾ വരെ എന്നെ അങ്ങനെ അഭിസംബോധന ചെയ്തിട്ടുണ്ട് . ശരിക്കും ഞാൻ സിനിമ പ്രാന്തൻ ആണോ? അത് തിരിച്ചറിയാൻ .. ഒരു സെല്ഫ് അസ്സെസ്സ്മെന്റിനു വേണ്ടി തയ്യാറാക്കിയ ഒരു ക്യോസ്റ്റിനയർ ആണ് താഴെ കൊടുക്കുന്നത്. ആവിശ്യമുള്ളവർക്കു സ്വയം പരിശോധിക്കാം .

1 . കുറച്ചു ഫ്രീ ടൈം കിട്ടിയാൽ സിനിമ അല്ലാതെ മറ്റൊരു ഓപ്ഷൻ പോലും ചിന്തിക്കാത്ത ആളാണോ നിങ്ങൾ . അല്ലങ്കിൽ ചുമ്മാ ഇരിക്കുമ്പോഴൊക്കെ സിനിമയെ കുറിച്ച് മാത്രം ചിന്തിക്കുന്ന ആളാണോ ? നിങ്ങള്ക്ക് സിനിമ പ്രാന്ത് ഉണ്ട്.

2 . ഏതു സിറ്റുവേഷനിൽ പെട്ടാലും , നിങ്ങള്ക്ക് അത് ഏതെങ്കിലും സിനിമയിലെ സിറ്റുവേഷനോ അല്ലെങ്കിൽ ഡയലോഗൊ ആയി കണക്ട് ചെയ്യാറുണ്ടോ ? ഉണ്ടെങ്കിൽ അത് സിനിമ പ്രാന്തിന്റെ ഒരു പ്രധാന ലക്ഷണമാണ്

3 .കുട്ടിക്കാലത്തു വീട്ടിൽ നിന്ന് കിട്ടുന്ന പോക്കറ്റ് മണി , വിഷുകൈനീട്ടം, വീട്ടിലെ പഴയ പത്രങ്ങളും മാഗസിനുമൊക്കെ വിറ്റു കിട്ടുന്ന കാശ്, എവിടെയെങ്കിലും പോകാനായി വീട്ടിൽനിന്നു തരുന്ന വണ്ടിക്കൂലി ചെലവാക്കാതെ നടന്നു പോയി ഒപ്പിച്ചെടുക്കുന്ന കാശ് , തുടങ്ങിയവയൊക്കെ കഷ്ടപ്പെട്ട് സേവ് ചെയ്തു സിനിമ കാണാനുള്ള കാശ് ഉണ്ടാക്കുന്ന സ്വഭാവം ഉണ്ടായിരുന്നു എങ്കിൽ പിന്നെ സംശയിക്കാൻ ഒന്നും ഇല്ല . നിങ്ങൾ മികച്ചൊരു സിനിമ പ്രാന്തൻ തന്നെ.

4 . എന്തെങ്കിലും ഒക്കെ നല്ല കാര്യം ചെയ്തു അച്ഛന്റെയും അമ്മയുടെയും ഒക്കെ പ്രീതി പിടിച്ചുപറ്റി , മോനെ കുട്ടാ നിനക്ക് എന്തുവേണം എന്ന് അവര് ചോദിക്കുന്പോൾ ആ സ്നേഹം ചൂഷണം ചെയ്തു എന്നെ സിനിമയ്ക്കു കൊണ്ടുപോകുമോ എന്ന് ചോദിക്കുന്ന കുട്ടിക്കാലം നിങ്ങള്ക്ക് ഉണ്ടായിരുന്നോ ?? എങ്കിൽ ഉറപ്പായും സിനിമ പ്രാന്തൻ തന്നെ

5 . സുഹൃത്തുക്കളുമായും മറ്റും സമയം ചിലവിടുമ്പോൾ , എന്ത് വിഷയത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയാലും അത് കറക്കി തിരിച്ചു സിനിമയിൽ എത്തിയ്ക്കുന്ന സ്വഭാവം ഉണ്ടോ ?അതും ഇതിന്റെ ലക്ഷണം തന്നെ

6 . സബ്‌ടൈറ്റിലുകളും ഓൺലൈൻ പ്ലാറ്റുഫോമുകളും ഒക്കെ വരുന്നതിനു മുൻപ് തന്നെ അറിയാത്ത ഭാഷയിലെ സിനിമകൾ കാണാറുണ്ടായിരുന്നു എങ്കിൽ നിങ്ങള്ക്ക് ഇത്തിരി കൂടിയ പ്രാന്ത് തന്നെ ആണ്

7 . ഒരു നോർമൽ മനുഷ്യൻ കേട്ടിട്ട് പോലും കാണില്ലാത്ത ചിത്രങ്ങൾ ചുമ്മാ ഫസ്റ്റ് ഡേ തിയേറ്ററിൽ പോയി കണ്ടിട്ടുണ്ടോ ? ഉദാഹരണത്തിന് ഞാൻ കണ്ട ചില ചിത്രങ്ങളുടെ പേര് പറയാം (പുതുമുഖങ്ങൾ , ആന പറമ്പിലെ ചേനക്കാര്യം , ഹാർട്ട് ബീറ്റ്‌സ് , തിരുടി , ഇളവട്ടം, സമ്മർ 2007 , അതെ നേരം , അതേയ് ഇടം . etc ..etc ..)

8 . ഇഷ്ട നടൻ, ഇഷ്ടനടി , ഇഷ്ട സംവിധായകൻ ഒക്കെ എല്ലാവര്ക്കും ഉണ്ടാവും . എന്നാൽ ഇഷ്ട സിനിമാട്ടോഗ്രഫർ, ഇഷ്ട എഡിറ്റർ, ഇഷ്ട ആര്ട്ട് ഡയറക്ടർ, ഇഷ്ട സ്റ്റൻഡ് മാസ്റ്റർ, തുടങ്ങി ഇഷ്ട പ്രൊഡക്ഷൻ കൺട്രോളർ വരെ ഒക്കെ സിനിമ പ്രാന്തന്മാർക്കു മാത്രമേ കാണു.

9 . രണ്ടുമണിക്കൂറിന്റെ സിനിമ കണ്ടിട്ട് അഞ്ചുമണിക്കൂർ അതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്യാനുണ്ടെങ്കിൽ അതും മറ്റൊരു ലക്ഷണമാണ് .

10 . സിനിമ കാണാൻ പ്ലാൻചെയ്തിട്ടു നടക്കാതെ പോവുമ്പോൾ വല്ലാത്ത ദുഃഖവും , നിരാശയും , ഒക്കെ തോന്നാറുണ്ടെങ്കിൽ പിന്നെ തിലകൻ മണിച്ചിത്രത്താഴിൽ പറയുന്നതേ പറയാനൊള്ളൂ… ” ഇതിനു പരിഹാരം ഇല്ല്യ ഇറ്റ് ഈസ് ഇൻക്യൂറബിൾ”

11 . ബോബനും മോളിയെകാളിലും വെള്ളിനക്ഷത്രത്തെയും , നാന യെയും നിങ്ങൾ സ്നേഹിച്ചിട്ടുണ്ടോ?\

12 . സിനിമ കണ്ടു എക്സൈറ്റ്മെന്റ് കൊണ്ട് റിവ്യൂ എന്ന പേരിൽ വായിൽ തോന്നുന്നത് എഴുതിക്കൂട്ടി , ആരെങ്കിലും വായിക്കാറുണ്ടോ എന്ന് പോലും നോക്കാതെ സോഷ്യൽ മീഡിയയിലും, member ആയിട്ടുള്ള സകല വാട്സ്ആപ് ഗ്രൂപ്പുകളിലും ഇട്ടു ആളുകളെ വെറുപ്പിക്കാറുണ്ടോ . ഉറപ്പായും സിനിമാപ്രാന്തു തന്നെ

ലാസ്റ്റ് പോയിന്റ്

13 . മുകളിൽ പറഞ്ഞ പോലെ നിങ്ങളെ ആരെങ്കിലും പരിഹസിക്കാനും പുച്ഛിക്കാനും ഒക്കെ സിനിമാപ്രാന്തൻ എന്ന് അഭിസംബോധന , ചെയ്യുമ്പോൾ പുറത്തു എന്ത് കാണിച്ചാലും, ഉള്ളിന്റെ ഉള്ളിൽ ഒരു സന്തോഷവും , അഭിമാനവും ഒക്കെ തോന്നാറുണ്ടോ ? യെസ് എന്നാണ് ഉത്തരമെങ്കിൽ സംശയിക്കണ്ട.. നിങ്ങൾ സിനിമാപ്രാന്തൻ തന്നെ.

സിനിമ കാണുന്നത് കൊണ്ട് കാണുന്നവർക്കോ , അവരുടെ ചുറ്റുമുള്ളറാക്കുമോ , ശാരീരികമായും, മാനസികമായും, ആരോഗ്യപരമായും ഒരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല. സർവോപരി ഇത് ഒരു കുറ്റമാണെന്ന് ഒരു ഭരണഘടനയിലും പറഞ്ഞിട്ടുമില്ല .ഏതു സാധാരണക്കാരനും ഏറ്റവും കുറഞ്ഞ ചിലവിൽ ലഭ്യമാകുന്ന ഏക വിനോദമാണ് സിനിമ . ഇതിൽ വിനോദമുണ്ട്, വിജ്ഞാനമുണ്ട്, കലയുണ്ട്, സാഹിത്യമുണ്ട് , സംഗീതം ഉണ്ട് ടെക്‌നോളിജി ഉണ്ട്, മാജിക് ഉണ്ട്. വിലയോ തുച്ഛം ഗുണമോ മെച്ചം. അത് കൊണ്ട് സിനിമ പ്രാന്തൻ ആകുന്നതിൽ അഭിമാനിക്കുക സുഹൃത്തുക്കളെ ..

വാൽകഷ്ണം : ഇത്രയുമൊക്കെ പറയുന്ന ഞാൻ ഒരു സിനിമാപ്രാന്തൻ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത് .. ഞാൻ വെറുമൊരു “സിനിമ സൈക്കോ ” അത്രേ ഒള്ളു..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s