ചില സിനിമകൾ കണ്ടു കൊണ്ടിരിക്കുമ്പോൾ വലിയ ഇഷ്ടം തോന്നില്ല… പക്ഷേ കണ്ടിറങ്ങി അതിനെ കുറിച്ച് ചിന്തിക്കും തോറും അതിനോടുള്ള ഇഷ്ടം കൂടി കൂടി വരും.. സദയം, ദേവദൂതൻ, സിറ്റി ഓഫ് ഗോഡ്, പേരന്പ് അങ്ങനെ കുറച്ച് ചിത്രങ്ങൾ എനിക്ക് അത് പോലെ ഉണ്ട്… ഇന്ന് അതെല്ലാം എന്റെ ഓൾ ടൈം ഫേവറിറ്റ് സിനമകൾ ആണ്… ആ ലിസ്റ്റിലേക്ക് ഒരു ലേറ്റസ്റ്റ് അഡിഷൻ ട്രാൻസ്…
ടെക്നിക്കലി ബ്രില്ലിയൻറ് ആയ ഒരു ചിത്രം, അൻവർ റഷീദിന്റെ സംവിധാനം, അമൽ നീരദിന്റെ ഛായാഗ്രഹണം, സുഷിന്റെ പാശ്ചാസ്ഥല സംഗീതം,തുടങ്ങി എല്ലാം തന്നെ മികച്ച നിലവാരം കാഴ്ചവയ്ക്കുന്നുണ്ട്. നല്ലവണ്ണം എന്റെർറ്റൈൻ ചെയ്യിക്കുന്ന ഫസ്റ്റ് ഹാഫ് ഒപ്പം ഫഹദ് ഫാസിൽ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനവും.
എന്നാൽ ഇതൊന്നും അല്ല ചിത്രത്തെ എന്റെ പ്രിയപെട്ടതാക്കിയത് . അതിനുമപ്പുറത്തു് ഈ ചിത്രം തുറന്നിടുന്ന ചില ചിന്തകൾ ഉണ്ട്. ഇതിലെ ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രം എത്തപ്പെടുന്ന ഒരു മാനസിക നിലയെ ഉദ്ധരിച്ചു കൊണ്ടാണ് ചിത്രത്തിന് ട്രാൻസ് എന്ന പേര് വന്നത് എന്ന് ആദ്യം തോന്നിയാലും ശരിക്കു ട്രാൻസ് സ്റ്റേറ്റിൽ എത്തപ്പെടുന്ന ആരാണ് എന്നതിനുത്തരമായി എനിക്ക് തോന്നിയത് മറ്റൊന്നാണ്.
സ്പോയ്ലർ ഉണ്ടാവാം
ഫഹദ് അവതരിപ്പിക്കുന്ന വിജു പ്രസാദ് / ജോഷുവ കാൾട്ടന്റെ ജീവിതത്തിലൂടെ പറയുന്ന കഥയെ മൂന്ന് ആക്ട് ആയി തിരിക്കാം. വിജു പ്രസാദിന്റെ പാസ്ററ് , ജോഷ്വാ കാൾട്ടൻ എന്ന മിറക്കിൾ വർക്കറിന്റെ വളർച്ച, മൂന്നാം നാൾ ഉയർത്തെഴുന്നതിനു ശേഷം ഉള്ള ജോഷുവ കാൾട്ടൻ . ആദ്യ രണ്ടു ഭാഗങ്ങളിലും പ്രേകഷരെ രസിപ്പിക്കുന്ന രീതിയിൽ ബ്ലാക്ക് ഹ്യൂമർ വർക്ക് ഔട്ട് ചെയ്തിട്ടുള്ളതിനാൽ തന്നെ ഭൂരിഭാഗം വരുന്ന പ്രേക്ഷകരെയും ഇത് രസിപ്പിക്കുന്നുണ്ട്. വിജു പ്രസാദിന്റെ ജീവിതത്തിൽ അയാൾ കാണാത്ത പരാജയങ്ങൾ ഇല്ല. ആ പരാജയങ്ങളെ ഓവർ കം ചെയ്യാൻ അയാൾക്ക് സാധിക്കുന്നതും ഇല്ല. എവിടെയൊക്കെയോ ചില മാനസിക പ്രശ്നങ്ങൾ അന്നേ അയാളിൽ ഉണ്ട്.
ജോഷുവ കാൾട്ടൻ ആയതിനു ശേഷം അയാൾക്ക് ജീവിതത്തിൽ ഉണ്ടാകുന്ന അവിശ്വസിനീയമായ വളർച്ച അയാളെ ഒരു ഉന്മാദ അവസ്ഥയിൽ എത്തിക്കുന്നു. അവിടെയും പുള്ളി വളരെ എക്സിൻട്രിക് ആയിട്ടാണ് പെരുമാറുന്നത്. അവിടെയും അയാൾ നോർമൽ ആയി കാണപ്പെടുന്നില്ല . എന്നാൽ എന്താണ് തൻ ചെയ്യുന്നത് എന്ന പൂർണ്ണ ബോധ്യം അയാൾക്കു ആ സ്റ്റേജിൽ ഉണ്ട്.
മൂന്നാം ദിവസത്തെ ഉയത്തെഴുന്നേൽപ്പിനു ശേഷം ജോഷുവ അയാൾ ശരിക്കും ഒരു ദൈവപുത്രന് ആയി എന്ന് വിശ്വസിക്കുന്നുണ്ട് . പലയിടങ്ങളിലും എന്താണ് യാഥാർഥ്യം , എന്താണ് മിഥ്യ എന്ന് അയാൾ തിരിച്ചറിയുന്നില്ല. സത്യത്തിൽ ചിത്രം കണ്ടു കൊണ്ടിരിക്കുന്ന പ്രേകഷകരും ഇതേ കൺഫ്യൂഷനിൽ ആവുന്നുണ്ട്. അയാൾക്ക് ശരിക്കും എന്തെങ്കിലും പ്രശനം ഉണ്ടോ.. എല്ലാം തോന്നലാണോ .. അറിഞ്ഞു കൊണ്ട് തന്നെ സംവിധായകൻ അതിനുള്ള ഉത്തരം കണ്ടെത്താനുള്ള ജോലി പ്രേകഷകരെ ഏൽപ്പിക്കുകയാണ്. അത്രയും നേരം രസിച്ചു കണ്ടു കൊണ്ടിരുന്ന പ്രേക്ഷകരെ ഇത് വളരെ അധികം റസ്റ്റ് ലെസ്സ് ആക്കുന്നു, അത് കൊണ്ട് തന്നെയാവാം ചിത്രത്തിന്റെ രണ്ടാം പകുതി ഭൂരിഭാഗം വരുന്ന ആളുകൾക്കും ഇഷ്ടപ്പെടാതെ പോയത്. എന്നാൽ ചിത്രം നൽകുന്ന ചിന്തകൾ പലതാണ് . ആ ചിന്തകൾ ആണ് ചിത്രത്തെ പ്രിയപെട്ടതാക്കുന്നതു
എനിക്ക് മനസിലാക്കാൻ കഴിഞ്ഞ കാര്യങ്ങൾ
ഡിസ്ക്ലെയിമർ
ആദ്യമേ പറയട്ടെ ഇത് ഒരു പ്രത്യേക മതവിഭാഗത്തിൽ മാത്രമൊതുങ്ങി നിൽക്കുന്ന ഒരു കാര്യമല്ല. ഇതിൽ പ്രതിപാദിക്കുന്ന മതം ഒരു റെപ്രെസെന്റഷൻ മാത്രമാണ്. ഏറ്റവും സെൻസിറ്റീവ് ആയ വിഷയത്തെ കുറിച്ച് പറയുമ്പോൾ താതമ്യേന വലിയ പ്രശനം ഒന്നും ഉണ്ടാക്കാൻ സാധ്യത ഇല്ലാത്ത ഒരു വിഭാഗത്തെ തിരഞ്ഞെടുത്തത് മാത്രമാവാം .
1 . ആത്മീത എന്ന കച്ചവടം
ലോകത്തു ഏറ്റവും അധികം ഡിമാൻഡ് ഉള്ളതും, ഏറ്റവും നന്നായി ചൂഷണം ചെയ്യുന്നതുമായ പ്രോഡക്റ്റ് ആത്മീയത ആണ്. കാരണം വിൽക്കുന്നത് ലഹരി തന്നെ ആണ്. 7 വര്ഷങ്ങള്ക്കു ശേഷം അൻവർ റഷീദ് ഒരു ചിത്രവുമായി എത്തുമ്പോൾ , അതിന്റെ പ്രധാന തീം ആയി തിരഞ്ഞെടുത്തിരിക്കുന്നതും ഈ വിഷയമാണ് . ആത്മീയതയുടെ കച്ചവടവും , അതിലൂടെ ഉള്ള ചൂഷണവും .
2 ചൂഷണത്തിന്റെ കാരണങ്ങൾ
മനുഷ്യന്റെ ഉള്ളിലുള്ള ഭയം, അത്യാഗ്രഹം എന്നീ രണ്ടു കാര്യങ്ങളെ ആണ് പ്രധാനമായും ഇത്തരം ആളുകൾ അല്ലെങ്കിൽ സങ്കടനകൾ ചൂഷണം ചെയ്യുന്നത് എന്ന് ചിത്രം പറയുന്നു. ഭയം രോഗത്തിനോടുള്ളതാവാം , പാപചിന്തയിൽ നിന്ന് ഉള്ളതാവാം. ജീവിതത്തെ കുറിച്ച് ഉള്ളതാവാം. വിനായകന്റെ കഥാപാത്രം ഇത് അടിവര ഇട്ടു പറയുന്നു
3 . ആഫ്റ്റർ എഫക്ട്
കിട്ടുന്ന സൗഭാഗ്യങ്ങൾ എല്ലാം ദൈവത്തിന്റെ അനുഗ്രഹം കാരണം ആണെന്നും, നമുക്ക് എന്തെങ്കിലും മോശമായി സംഭവിക്കുന്നത് എല്ലാം അവന്റെ പരീക്ഷണങ്ങൾ ആണെന്നും പറഞ്ഞു വിശ്വസിപ്പിക്കാൻ ഇത്തരക്കാർക്ക് കഴിയുന്നുണ്ട്. അതോടെ പേടി , അത്യാഗ്രഹം ഇത് രണ്ടും കൂട്ടാനും അത് വഴി എന്നെന്നേക്കും ഈ ആത്മീയ ലഹരിക്ക് അടിമയാക്കാനും അവർക്കു സാധിക്കുന്നു.
4 മോട്ടീവ്- ലാഭം
കിട്ടുന്ന കോടികളിൽ നിന്നും ചാരിറ്റി എന്ന പേരിൽ കുറച്ചു കാശു ചിലവാക്കുന്നതിലൂടെ സമൂഹത്തിൽ ഇവർ മഹാന്മാരായി മാറുകയും ചെയ്യുന്നു. അതെ സമയം കോടികൾ സമ്പാദിക്കുകയും ചെയ്യുന്നു
5 കൺക്ലൂഷൻ
അങ്ങനെ നോക്കുമ്പോൾ യഥാർത്ഥത്തിൽ ട്രാൻസ് വിജു എത്തിപ്പെടുത്തുന്ന അവസ്ഥയെക്കുറിച്ചു അല്ല പറയുന്നത്. വിശ്വാസത്തിന്റെ പേരിൽ സ്വന്തം മാനസിക നില തെറ്റുന്ന വിശ്വാസികളുടെ അവസ്ഥയാണ്.
ഇതൊക്കെ ശരിയാണോ എന്നറിയില്ല .. കണ്ടവരുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു