DQ 25ആയി അനൗൺസ് ചെയ്തു എന്തൊക്കെയോ അജ്ഞാത കാരണങ്ങൾ കൊണ്ട് ഏഴെട്ടുമാസം പെട്ടിയിൽ കിടന്നു, ( ജി വി എം അഭിനയിച്ചത് കൊണ്ടാണെന്നു ചില ദോഷൈകദൃക്കുകൾ പറയും ) ഒടുവിൽ ഇന്നലെ വല്യ ബഹളം ഒന്നും ഇല്ലാതെ റിലീസ് ചെയ്ത ചിത്രം കാണാനുള്ള ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. പക്ഷെ ഇന്നലെ റിലീസിന് ശേഷം പലയിടത്തും പോസിറ്റീവ് റിവ്യൂസ് കണ്ടത് കൊണ്ട് ചുമ്മ കണ്ടേക്കാം എന്ന് കരുതി. പടത്തിന്റെ പേരും ട്രെയ്ലറും ഒക്കെ കണ്ടു റോം – കോം പ്രതീക്ഷിച്ചു കണ്ടു തുടങ്ങി. ഇരുപതാം മിനുറ്റിൽ പിടികിട്ടി പടത്തിന്റെ പേരിന്റെ ശരിക്കുള്ള അർത്ഥം… തീരെ പ്രതീക്ഷിക്കാതെ കിട്ടിയ കിടിലൻ ബിരിയാണി.
ഫ്രീലാൻസ് ആയി app ഡെവലപ്പിങ്ങും അനിമേഷണനും ഒക്കെ ചെയ്തു അടിപൊളിയായി ജീവിക്കുന്ന നായകന്റെയും കൂട്ടുകാരന്റെയും അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന നായികമാരും, അവരുടെ പ്രണയവും ഒക്കെ ഇങ്ങനെ പറഞ്ഞു പോയി 20 മിനുറ്റിൽ ഒന്നാമത്തെ ട്വിസ്റ്റ്.. പിന്നെ ഇന്റർവെൽ വരെ ഉള്ള സീനുകൾ എന്തെങ്കിലും സംഭവിക്കും എന്ന് ഭയന്ന് ടെൻഷൻ അടിച്ചു കണ്ടു വരുമ്പോൾ ദേ വരുന്നു ഇന്റെർവെല്ലിനു അടുത്ത ട്വിസ്റ്റ്. പിന്നെ അങ്ങോട്ട് അവസാനം വരെ ത്രില്ല് ഒരുപോലെ നില നിർത്തി നല്ലൊരു ക്ലൈമാക്സും നൽകി എന്റർടൈനർ എന്ന നിലക്ക് പൂർണ്ണ സംതൃപ്തി നൽകുന്നു ഈ ചിത്രം.
ദുൽകർ ഒരു ഐസ് ക്രീം കഴിക്കുന്ന പോലെ വളരെ ഈസി ആയി പെർഫോം ചെയ്തിട്ടുണ്ട്. കൂടെ കൂട്ടുകാരായി അഭിനയിച്ചയാള്ക്കും, നായികമാർക്കും എല്ലാം ഈക്വൽ ഇമ്പോര്ടൻസ് ചിത്രത്തിൽ ഉണ്ട്, എല്ലാരും അവരവരുടെ പ്രകടനം കൊണ്ട് കയ്യടിയും നേടുന്നുണ്ട്. കൂട്ടുകാരന്റെ കൗണ്ടറുകൾ ഒക്കെ നന്നായി വർക്ക് ഔട്ട് ആകുന്നുണ്ട്.
എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം ഗൗതം വാസുദേവൻ മേനോന്റെ ആണ്.. പുള്ളിയും പോസ്റ്റ് ക്ലൈമാക്സ് സീനിൽ നല്ല കയ്യടി വാങ്ങുന്നുണ്ട് .
ചെന്നൈയിലും ഗോവയിലും ഡൽഹിയിലും ഒക്കെ ആയി K.m ഭാസ്കരന്റെ ക്യാമറ കണ്ണുകളെ കൊള്ളയടിക്കുന്നുണ്ട്. മസാല കോഫീ ഒരുക്കിയ ഗാനങ്ങൾ അത്ര നന്നായി തോന്നിയില്ല. എന്നാൽ മോശമില്ലാത്ത പശ്ചാത്തല സംഗീതം നൽകിയിട്ടുണ്ട്.
ഓവർ ഓൾ ഒരു പെർഫെക്ട് എന്റെർറ്റൈനെർ എന്ന രീതിയിൽ ചിത്രം 100% സംതൃപ്തി നൽകുന്നുണ്ട്. ഷുവർ ഷോട്ട് ബ്ലോക്ക് ബസ്റ്റർ മെറ്റീരിയൽ.. go for it.