മാഫിയ – chapter 1 നോ സ്പോയിലേർസ്

ഇരുപത്തിരണ്ടാം വയസിൽ, ഒരു ചെറിയ ബഡ്ജറ്റിൽ, വലിയ താരങ്ങളുടെയോ, ബാനറുകളുടെയോ സാന്നിധ്യം ഇല്ലാതെ തന്നെ ഒരു കിടുക്കൻ ത്രില്ലെർ നൽകി തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയെടുത്ത സംവിധായകൻ ആണ് കാർത്തിക് നരേൻ. അദ്ദേഹത്തിന്റെ രണ്ടാമതായി റിലീസ് ചെയ്യുന്ന ചിത്രമാണ് മാഫിയ, chapter 1. ഇത്തവണ ലൈക്ക പോലെ ഒരു വലിയ ബാനാരിന്റെ കീഴിൽ അരുൺ വിജയ്, പ്രസന്ന തുടങ്ങിയ പ്രമുഖ താരങ്ങൾക്കു ഒപ്പമാണ് ചിത്രം ചെയ്തിരിക്കുന്നത്.

ഒരു പോലീസ് – ഗ്യാങ്സ്റ്റർ ക്യാറ്റ് &മൗസ് ഗെയിം എന്ന രീതിയിൽ കഥ പറയുന്ന ചിത്രത്തിന്റെ അവസാന നിമിഷങ്ങളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സർപ്രൈസസ് ആണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. കഷ്ടിച്ച് ഒന്നേമുക്കാൽ മാത്രം ദൈർഘ്യം ഉള്ള ചിത്രത്തിന്റെ ആദ്യ പകുതി ഒരു ആവറേജ് ഗ്യാങ്സ്റ്റർ ത്രില്ലെർ പ്രതീതിയെ തരുന്നൊള്ളു എങ്കിലും സെക്കന്റ്‌ ഹാൾഫിന്റെ തുടക്കം മുതൽ നല്ല എൻഗേജിങ് ആകുന്നു. അവസാന അരമണിക്കൂർ നല്ല പോലെ ത്രില്ലിംഗ് ആണ്. അവസാനം ക്ലൈമാക്സിൽ റിവീൽ ചെയ്യുന്ന ആ ഒരു എലമെന്റ് കൂടെ ആകുമ്പോൾ ചിത്രം നല്ല സംതൃപ്തി നൽകുന്നു.

ആദ്യ ചിത്രമായ ദ്രുവങ്ങൾ 16 എന്ന ചിത്രത്തെ അപേക്ഷിച്ചു സ്ക്രിപ്റ്റിംഗ് സൈഡ് കുറച്ച് താഴേക്ക് പോയെങ്കിലും ഒരു സംവിധായകൻ എന്ന നിലയിൽ കാർത്തിക്കിന്റെ ക്രാഫ്റ്റ്മാൻഷിപ്പിന്റെ നിലവാരം വളരെ അധികം ഇമ്പ്രൂവ് ആയിട്ടുണ്ട്‌ എന്നത് എവിടെന്റ് ആണ്.

ഒരു പക്ഷെ പ്രധാന കോൺഫ്ലിക്റ്റുകൾ അടുത്ത ഭാഗങ്ങളിൽ ആവും എന്ന പ്രതീതി നൽകിയാണ് ചിത്രം അവസാനിപ്പിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ അടുത്ത ഭാഗങ്ങൾക്ക് വേണ്ടിയുള്ള ഒരു ഇന്ട്രോഡിക്ഷൻ മാത്രമാവും ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ, കളറിംഗ് ഒക്കെ വളരെ മികച്ചതായി തോന്നി. ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതം ചിത്രത്തിനെ നല്ല രീതിയിൽ ഇലവെറ്റ് ചെയ്യുന്നുണ്ട്. ആക്ഷൻ സീനുകളും മികച്ചു “ഓൾഡ് ബോയ് ” എന്ന കൊറിയൻ ചിത്രത്തിൽ ഉള്ളപോലുള്ള ആക്ഷൻ ഒക്കെ ട്രൈ ചെയ്തിട്ടുണ്ട്.

അരുൺ വിജയടെ ലൂക്കും പെർഫോമൻസും ഒക്കെ നന്നയപ്പോൾ, പ്രസന്നയെ മുഴുവനായി ഉപയോഗിക്കാൻ സാധിക്കാത്തതു പോലെ തോന്നി.

ചുരുക്കത്തിൽ ആവറേജ് ഫസ്റ്റ് ഹാഫ് ക്ഷമയോടെ കണ്ടിയൂന്നാൽ ഒരു നല്ല എന്റർടൈനിംഗ് ആയ സെക്കന്റ്‌ ഹാഫും, അതുവരെ ഉള്ള ചെറിയ കുറവുകൾ മറക്കതക്ക യുള്ള ഒരു കിടിലൻ ക്ലൈമാക്‌സും കാണാം. തീർച്ചയായും രണ്ടാം ഭാഗത്തിന് കാത്തിരിക്കാൻ വേണ്ടുന്നതെല്ലാം ചാപ്റ്റർ 1 നൽകുന്നുണ്ട്.