വിക്കി കൗശൽ ഉറി എന്ന ചിത്രത്തിന് ശേഷം നായകനായി അഭിനയിച്ചിരിക്കുന്നു ഈ ഹൊറർ ചിത്രം നിർമിച്ചിരിക്കുന്നത് കരൺ ജോഹർ ആണ്. ഭാനു പ്രതാപ് സിംഗ് സംവിധാനം ചെയ്തിരിക്കുന്നു.
ഒരു ഹൊറർ ചിത്രം എന്നുള്ള ലിബർട്ടി ഉപയോഗിച്ച് എന്തൊക്ക ഊളത്തരം കാണിക്കാമോ അതെല്ലാം ഈ ചിത്രത്തിൽ പരീക്ഷിച്ചിട്ടുണ്ട്. ഒരു കാര്യവും ഇല്ല.. ഒന്ന് രണ്ട് ജമ്പ് സ്കയെർസ് ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ വേറെ ഒന്നും തന്നെ ചിത്രം തരുന്നില്ല.
സാധാരണ ആയി പഴയ വീടുകളിലും എസ്റ്റേറ്റ് ബംഗ്ലാവുകളിലും ഒക്കെ താമസമാക്കുന്ന പ്രേതം ഇത്തവണ ഒരു കപ്പലിൽ ആണ് താമസം എന്നതാണ് ഒരു പ്രത്യേകത… ബാക്കി ഒക്കെ ആ സ്ഥിരം കഥ തന്നെ.. പ്രതികാരം ചെയ്യാൻ നിൽക്കുന്ന പ്രേതം, ബാധ കൂടിയ പെൺകുട്ടി, പ്രതികാരം ചെയ്യപ്പെടേണ്ട ആൾ, ഇവരുമായി ഒന്നും യാതൊരു ബന്ധവും ഇല്ലാതെ വഴിയേപോണ വയ്യാവേലി വിളിച്ചു വരുത്തുന്ന നായകൻ. അയാളുടെ പാസ്റ്റിൽ ഉള്ള ഒരു ട്രാജഡി, പിന്നെ നായകനെ സഹായിക്കാനായി ദുരാത്മാക്കളെ കുറിച്ച് phd എടുത്തിട്ട് അവസാനം ഒരു കാര്യവുമില്ലാതെ പടമാകുന്ന ഒരു പ്രഫസർ… അങ്ങനെ അങ്ങനെ.. എല്ലാം ഉണ്ട്.
എന്തൊക്കെ പവർ ഉള്ള പ്രേതമാണെങ്കിലും ശരി അത് താമസിക്കുന്ന ബംഗ്ലാവ് /വീട് / കപ്പൽ തുടങ്ങിയ സ്ഥലത്തിന് വെളിയിൽ വന്നുള്ള ഒരു പരിപാടിയും ഇവറ്റകൾക്ക് പണ്ടേ ഉണ്ടല്ലോ.. മിറർ പൊട്ടിച്ചും, ലൈറ്റ് മിന്നിച്ചും, പാവയെ കാണിച്ചും നായകനോട് “എന്തോ പറയാൻ ഉള്ള ” ആത്മവ് കമ്മ്യൂണിക്കേറ്റ് ചെയ്തു പ്രേതത്തിനു ദേഷ്യമുള്ള ആളെ അതിരിക്കുന്നിടത്തു വരുത്തിക്കുന്ന വർഗ സ്വഭാവം ഇതിനും ഉണ്ട്. കപ്പല് നിൽക്കുന്നിടത്തുനിന്നു ഓട്ടോക്ക് മിനിമം ചാർജ് കൊടുത്തു പോകാനുള്ള ദൂരമേ പ്രേതത്തിനു കൊല്ലാൻ ഉള്ള ആളുടെ സ്ഥലത്തേക്ക് ഒള്ളു… എന്നാലും കപ്പലിൽ വരുത്തിച്ചെ കൊല്ലുകയൊള്ളു. ചുമ്മ തിണ്ണ മിടുക്ക്…
പ്രേതത്തിന്റെ ബാക്ക് സ്റ്റോറിയും, പ്രേതത്തിനെ ഒഴിപ്പിക്കാനുള്ള വിദ്യയും ഒക്കെ ആസ് യൂഷ്വൽ ബഹു കോമഡി ആയിരുന്നു.. അവസാനം ഒരു വികാരവും തോന്നിപ്പിക്കാത്ത ഒരു ട്വിസ്റ്റും.. കൂടുതൽ ആയി ഒന്നും പറയാൻ ഇല്ല… മറ്റൊരു മികച്ച ഇത്.