അയ്യപ്പനും കോശിയും – സച്ചിയുടെ കഥാപാത്രങ്ങളിലൂടെ ..

84325571_10158066504386369_6555706319607693312_o

മാസ്സ് എലെമെറ്സും, ത്രില്ലിംഗ് മൊമെന്റ്സും , നല്ല വിഷുവൽസും, ഗാനങ്ങളും ഒക്കെ ഉള്ള ഈ ചിത്രം സിനിമയെ ഒരു എന്റർടൈമെന്റ് ആയി കാണുന്നവർക്കു ഒരു ട്രീറ്റ് ആണ്. അതെ സമയം സിനിമയെ സീരിയസ് ആയി കാണുന്നവരെയും ഇത് ഒരു പോലെ തൃപ്തി പെടുന്നുണ്ട്. അതിനു കാരണം ഇതിന്റെ തിരക്കഥയിലും, കഥാപാത്രങ്ങളിലും ഒള്ള ഡെപ്ത് ആണ് . ഒരു റിവ്യൂ എന്നതിലുപരി അതിനെ കുറിച്ച് ഒന്ന് പറയാനാണ് ശ്രമിക്കുന്നത്.

രണ്ടു വ്യക്തികൾ തമ്മിൽ ഉള്ള ഈഗോ , അതുമൂലം ഉണ്ടാകുന്ന കോൺഫ്ലിക്റ്റുകൾ, അതാണ് അയ്യപ്പനും കോശിയും എന്ന് ഒറ്റ വരിയിൽ പറയാം എങ്കിലും അതിനു അപ്പുറത്തേക്ക് ഒരു പാട് ലയേഴ്‌സ് ഉള്ള ഒരു ചിത്രമാണ്. വ്യക്തമായ സാമൂഹിക – രാഷ്ട്രീയ വിഷയങ്ങൾ കൂടി ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട് . പ്രധാന കഥാപാത്രങ്ങൾ ആയ അയ്യപ്പനും കോശിയും രണ്ടു വിഭാഗങ്ങളുടെ റെപ്രെസെന്റഷന് ആണ് എന്ന് പറയാം. അവരുടെ ഓരോ പ്രവൃത്തിയും ന്യായീകരിക്കുന്ന രീതിയിൽ ഉള്ള പാസ്റ്റ് അവർക്കുണ്ട് എന്ന് ചെറിയ ചില സൂചനകളിലൂടെ സംവിധായകൻ പറയുന്നുമുണ്ട്. സച്ചി രചിച്ച മുൻ ചിത്രമായ ഡ്രൈവിംഗ് ലൈസൻസും രണ്ടു വ്യക്തികൾ തമ്മിലുള്ള ഈഗോ വിഷയമാക്കി ഉള്ളത് ആയിരുന്നെകിലും കഥാപാത്രങ്ങൾക്ക് ഇത്രയും ഡെപ്ത് ഉണ്ടായിരുന്നില്ല. അയ്യപ്പനും കോശിയും ഒരു പടി മുന്നിൽ നിൽക്കുന്നത് ഈ കാരക്ടറൈസേഷൻസ് കൊണ്ട് തന്നെ ആണ് .

അയ്യപ്പന്റെയും കോശിയുടെയും മാത്രമല്ല , അയ്യപ്പന്റെ ഭാര്യ കണ്ണമ്മയുടെയും, കോശിയുടെ അച്ഛൻ കുരിയന്റെയും, കോശിയുടെ ഡ്രൈവറിന്റെയും, പോലീസ്‌കാരുടെയും, തുടങ്ങി വെടിമരുന്നു മോഷ്ടിച്ച ചെറിയ കഥാപത്രത്തിന്റെ വരെ സൃഷ്ടിയിൽ ഈ സൂഷ്മത സച്ചി എന്ന റൈറ്റർ- ഡയറക്ടർ പുലർത്തിയിട്ടുണ്ട്. ഈ ഓരോ കഥാപാത്രങ്ങളെയും വച്ച് ഒരു പ്രീക്വൽ / സീക്വൽ ചെയ്യാൻ മാത്രം ഉള്ള അത്രയും ലയേഴ്‌സ് ഉണ്ട് എന്നുള്ളതാണ് സത്യം.
കണ്ണമ്മ

എക്സ്ട്രീം ലെഫ്റ് ഐഡിയോളജി ഉള്ള ഒരു കഥാപാത്രമാണ് കണ്ണമ്മ, ചെറിയ ഒരു ഡയലോഗിലൂടെ കണ്ണമ്മയുടെ പാസ്റ്റ് എന്താണെന്നു ബിജു മേനോന്റെ അയ്യപ്പൻ എന്ന കഥാപാത്രംചിത്രത്തിൽ പറയുന്നുണ്ട് .
രണ്ടു കഥാപാത്രങ്ങളുടെ “ആണത്വം” തമ്മിലുള്ള മത്സരം എന്ന് തോന്നിപ്പിക്കുന്ന ചിത്രത്തിൽ അവർക്കു മുകളിൽ ശക്തമായി നിൽക്കുന്ന സ്ത്രീ കഥാപാത്രമാണ് കണ്ണമ്മ. തന്നിലും വലിയ താപ്പാനായ അപ്പനോട് മാത്രം സ്വൽപ്പം താണു കൊടുക്കുന്ന കോശി നിസ്സാരമായിട്ടാണ് കണ്ണമ്മയുടെ മുന്നിൽ ചൂളി പോകുന്നത്. ഭർത്താവായ അയ്യപ്പനും കണ്ണമ്മയോടു ഉള്ള സ്നേഹത്തിൽ ഒരു ബഹുമാനവും, ആദരവും ഒക്കെ കാണാൻ സാധിക്കും.
കുരിയൻ ജോൺ

, അധികാരം, സമ്പത്ത് , പിടിപാട് , ഇതെല്ലം കയ്യിലുള്ള ഒരു മാടമ്പിയുടെ ദാർഷ്ട്ര്യത്തിന്റെയും ,പുരുഷ മേധവിത്വത്തിന്റെയും ഒക്കെ പ്രതിരൂപമായിട്ടാണ് കുരിയൻ ജോൺ എന്ന കഥാപാത്രത്തെ സ്
സൃഷ്ടിച്ചിരിക്കുന്നത് . ആരുടയും മുൻപിൽ തോൽക്കാൻ ഇഷ്ടമല്ലാത്ത എന്നുപറയുന്നതിൽ ഉപരി, എല്ലാരേയും കീഴ്പെടുത്താനും , അടിച്ചമർത്താനും ഉള്ള പ്രവണത ഒരുപാട് ഉള്ള ആളാണ് കുര്യാൻ. ഒരാളെ തോൽപ്പിക്കാൻ ഇറങ്ങിയാൽ എത്തിക്‌സും ബൈബിളും ഒക്കെ ചുരുട്ടി മാറ്റിവയ്ക്കുന്ന ആളാണ് താൻ എന്ന് അയാൾ തന്നെ പറയുന്നുണ്ട്. കോശിയിലെ ഈഗോയെ ഈ രീതിയിൽ പരുവപ്പെടുത്തുന്നത് കുര്യൻ തന്നെ ആണ് .
സി ഐ സതീശൻ

ചിത്രത്തിലെ ഇഷ്ടപെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് സി ഐ സതീശന്റേത്. അയാൾ ഒരിടത്തും ഒരാളുടെ പക്ഷം പിടിച്ചു പോകുന്നില്ല എന്നതാണ് അതിനു കാരണം. കീഴുദ്യോഗസ്ഥനോട് അയാൾക്ക്‌ സ്നേഹം ഉണ്ട്. എന്നാൽ ചിത്രത്തിൽ ഉടനീളം എന്താണ് തനിക്കു ശരി എന്ന് തോന്നുന്നിടത്തു അയാൾ നിൽക്കുന്നു. മാക്സിമം പ്രശ്നങ്ങൾ അവോയ്ഡ് ചെയ്യാൻ സമചിത്തതയോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ഒരു സീനിൽ പ്രിത്വിരാജിന്റെ ക്യാരക്റ്ററിനു മുകളിൽ നിന്ന് കയ്യടി നേടുകയും ചെയ്യുന്നുണ്ട്
ഡ്രൈവർ കുമാരൻ

രാജഭക്തിയും , വിധേയത്വവും ആണ് ഇയാളുടെ കഥാപാത്രത്തിന്റെ സ്വഭാവം. യജമാനന് വേണ്ടി മാറ്റി വച്ച ജീവിതമാണ്. അയാളെ യജമാനൻ തല്ലിയാലും, അപമാനിച്ചാലും ഒന്നും അയാൾക്ക്‌ ഒരു വിഷയമല്ല. പലയിടങ്ങളിലും ശരി മറ്റൊരു ഭാഗത്താണ് എന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും അയാൾ എന്നും തന്റെ തമ്പ്രാന്റെ പക്ഷത്താണ് .
കോശി

കോശിയുടെ കഥാപാത്രം കുറച്ചു കോംപ്ലിക്കേറ്റഡ് ആണ്. അയാളുടെ ജീവിതത്തിൽ തുടക്കം മുതൽ ആയാൾ കണ്ടിരിക്കുന്നത് അപ്പന്റെ ദാർഷ്ട്ര്യം ആണ്. അത് കൊണ്ട് തന്നെ അപ്പനെ പോലെ ആകാൻ ശ്രമിക്കുന്ന ഒരു കഥാപാത്രമാണ്. പട്ടാളത്തിൽ ആയിരുന്നപ്പോൾ അയാൾ ഒരു സാദാ ഹവിൽദാർ ആയിരുന്നു. അല്ലാതെ വലിയ പദവി ഒന്നും അല്ല വഹിച്ചിരുന്നത്. അത് കൊണ്ട് പൂർണ്ണമായും കുര്യന്റെ സമ്പന്നതയുടെയും , അധികാരത്തിന്റെയും സുഖ ലോലുപതയിൽ അല്ല അയാൾ ജീവിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ ബോധപൂർവം കുര്യന്റെ മകൻ ആകാനുള്ള ഒരു ശ്രമത്തിൽ ആണ് അയാൾ , അയാളുടെ ബേസിക് സ്വഭാവം അത്തരത്തിലുള്ളത് അല്ല എങ്കിൽ കൂടെയും. ആദ്യം പോലീസ് കാരോട് അയാൾ മര്യാദക്കാണ് പെരുമാറുന്നത്. പിന്നീടാണ് തന്നെ പോലീസ് വലിച്ചിട്ടു താഴെയിട്ടെന്നും, താൻ കുരിയൻ എന്ന പ്രമാണിയുടെ മകനാണെന്നും ഉള്ള ബോധം അയൾക്കുണ്ടാകുന്നത്. അവിടം മുതലാണ് ആയാൾ പ്രശ്നക്കാരൻ ആകുന്നതും.
അത് പോലെ അമ്മയോടും ഭാര്യയോടും പെണ്മക്കളോടും അയാൾക്കുള്ള സ്നേഹം പ്രകടമാണ്. അത് കൊണ്ടുതന്നെ അയാൾ സ്ത്രീകളോട് മാന്യമായി പെരുമാറുന്നുണ്ട്. കണ്ണമ്മയുടെ അടുത്തും, തന്നെ ആട്ടുന്ന ലേഡി കോൺസ്റ്റബിളിന്റെ അടുത്തും അയാൾ മറ്റു പോലീസ് കാരോട് പെരുമാറുന്നത് പോലെ മോശമായി പെരുമാറുന്നില്ല.
വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നതിനു പിറകെ തന്നെ അയാൾ ഭാര്യ യെ തല്ലുതാണ് ഒരു കല്ലുകടിയായി തോന്നിയത്. ഒരു പക്ഷെ വീണ്ടും അപ്പനെ പോലെ ആകാനുള്ള ശ്രമം അയാളുടെ സ്വഭാവത്തിന്റെ ഭാഗമായി മാറിയത് ന്റെ കാരണം കൊണ്ടാവാം ആ തല്ല്.

അയാൾക്ക്‌ അയ്യപ്പനോടുള്ള ഈഗോയിലും വലുത് അപ്പന്റെ മുന്നിൽ ചെറിയവനായി പോകുമോ എന്നുള്ളതായിരുന്നു. പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുന്നിടയിൽ അപ്പന്റെ ഇടപെടൽ തന്നെ ആണ് അയാളെ വീണ്ടും പ്രശ്നക്കാരൻ ആക്കുന്നത്. എന്നാൽ അയ്യപ്പനുമായി ഉള്ള പ്രശ്നത്തിൽ പോലും അയാൾ ഒരു എത്തിക്സ് കാണിക്കുന്നുണ്ട്. അയാൾ കാണിക്കുന്ന അഹങ്കാരവും, തന്റേടവും, ധൈര്യവും എല്ലാം അപ്പനെ പോലെ തന്നെ താനും ആണെന്ന് സ്വയം ബോധിപ്പിക്കാനുള്ള മുഖംമൂടി ആയിരുന്നിരിക്കണം . ഒരിക്കലും കോശി ഇതിലെ ഹീറോ അല്ല . എന്നിട്ടും ഇങ്ങനെ ഒരു വേഷം സ്വീകരിച്ചു അഭിനയിച്ചു കസ്ററിയ പ്രിത്വിരാജിന് ഒരു കയ്യടി.
അയ്യപ്പൻ.

അടിച്ചമർത്തപ്പെട്ടവന്റെ ചെറുത്തു നിൽപ്പാണ് അയ്യപ്പൻ നായർ. ആ നായർ എന്ന വാലിൽ പോലും ഉണ്ട് സമൂഹത്തിനോട് ആൾക്കുള്ള പ്രതിഷേധം . അയാളുടെ വിവാഹം പോലും അങ്ങനെ ഉള്ള ഒരു പ്രതിഷേധം ആണ് . അയാളുടെ പാസ്റ്റ് പലയിടത്തും പറഞ്ഞു പോകുന്നുണ്ട്. യൂണിഫോമിൽ നിന്നും ഇറങ്ങുമ്പോൾ ഉള്ള കാരക്ടർ ട്രാൻസ്ഫോർമേഷൻ ഇതിലും നന്നായി ജസ്റ്റിഫൈ ചെയ്യാൻ സാധിക്കില്ല .

അയാൾക്ക് ദേഷ്യം കേവലം കോശി എന്ന വ്യക്തിയോടല്ല. അധികാരത്തിന്റെയും പണത്തിന്റെയും മുഷ്ക് കാണിക്കുന്നവരോടാണ്. യൂണിഫോമിൽ ഉള്ളപ്പോൾ സിസ്റ്റത്തിന് കീഴിൽ നില്ക്കാൻ അയാൾക്ക്‌ സാധിക്കുന്നു. യൂണിഫോമിന് വെളിയിൽ ഉള്ളതാണ് അയാളുടെ യഥാർത്ഥ മുഖം. അതിന്റെ തീവ്രത ബിജു മേനോൻ എന്ന നടനിൽ നിന്നും 100 % പ്രേക്ഷകർക്ക് കിട്ടുന്നുണ്ട്. ആ കഥാപാത്രത്തോട് ഒരിഷ്ടവും തോന്നും. അത് കൊണ്ട് തന്നെ അയാൾ തന്നെയാണ് ഇതിലെ നായകനും.

2 thoughts on “അയ്യപ്പനും കോശിയും – സച്ചിയുടെ കഥാപാത്രങ്ങളിലൂടെ ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s