ഈ വര്ഷം ഓസ്കാർ നേടിയ , ഞാൻ കണ്ടിട്ടുള്ള ,ഇഷ്ട ചിത്രങ്ങളെ കുറിച്ച്, ഒരു സീരീസ്. രണ്ടാം ഭാഗം
വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്….
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരു സിനിമ ചെയ്യുമ്പോൾ സാധരണയായി ആ സംഭവത്തിന് ആസ്പദമായ ആളുകളെ പ്രധാന കഥാപാത്രങ്ങൾ ആക്കുകയാണ് പതിവ്. ഉദാഹരണത്തിന് മഹത്മാ ഗാന്ധിയെ വധിച്ച സംഭവം ഒരു സിനിമയ്ക്കു ആസ്പദമാക്കിയാൽ , മഹാത്മാഗാന്ധിയും, ഗോഡ്സെയും , അവരുമായി അടുത്ത് ബന്ധപ്പെട്ട ആളുകളും ഒക്കെയാവും അതിലെ പ്രധാന കഥാപാത്രങ്ങൾ. എന്നാൽ ഇതേ സംഭവം ഗോഡ്സെയുടെ വീടിനടുത്തു പലചരക്കു കട നടത്തുന്ന ഒരാളുടെ കഥയായി പറഞ്ഞാൽ എങ്ങനെ ഉണ്ടാവും. അതിൽ തന്നെ യഥാർത്ഥ സംഭവത്തിൽ നിന്ന് ഒരു കൂടെ ട്വിസ്റ്റും തന്നാൽ എങ്ങനെ ഉണ്ടാവും .. വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡിലെ ഒരു പാട് വൗ ഫാക്ടറിസിൽ ഒന്ന് ഈ പറഞ്ഞത് പോലെ ഉള്ള ട്രീറ്റ്മെന്റ് ആണ് .
1969 ഇൽ ഷാരോൺ ടെറ്റ് എന്ന നടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഫിക്ഷണൽ കാരക്ടർസ് ആയ റിക്ക് ഡാൽട്ടൺ എന്ന ടെലിവിഷൻ നടന്റെയും അയാളുടെ സ്റ്റണ്ട് ഡബിൾ ക്ലിഫ് ബൂത്തിന്റെയും കഥയായി ക്വിന്റിന് റ്റോറീന്റിനോ പറയുന്നു. മുൻപേ സൂചിപ്പിച്ചതു പോലെ ഒരു ട്വിസ്റ്റ് നൽകി കൊണ്ട്.
മാന് സൺ ഫാമിലി കൊലപാതകവും റിക്ക് -ക്ലിഫ് സ്റ്റോറിയും ലിങ്ക് ചെയ്തിരിക്കുന്നതും, ക്ലൈമാക്സിൽ സംഭവിക്കുന്ന കാര്യങ്ങളും സംവിധായകന്റെ ഭാവന ആണ്.ചിത്രത്തിന്റെ പ്രധാന കോൺഫ്ലിക്റ്റുകൾ മുഴുവൻ നടക്കുന്നത് അവസാന ഇരുപതു മിനുറ്റിൽ ആണ്. അത് വരെ ഉള്ള ഏകദേശം രണ്ടേകാൽ മണിക്കൂറിൽ ഈ ഓരോ കഥാപാത്രങ്ങളെ പരിചയപ്പെടുത്താനും, അവരോരുത്തരും എങ്ങനെ ആ ക്ലൈമാക്സിലേക്ക് എത്തിപ്പെട്ടു എന്ന് കാണിക്കുന്നതിനും ആണ് ഉപയോഗിച്ചിരിക്കുന്നത്.
ആ സമയത്തു ഒരു പാട് പോപ്പ് കൾച്ചർ റെഫെറെൻസുകൾ കാണാം. അറുപതുകളിലെ ഹോളിവുഡിനെ ഫോളോ ചെയ്തിട്ടുള്ളവർക്കു അത് പൂർണമായും റിലേറ്റു ചെയ്യാൻ സാധിക്കുമായിരിക്കും. അഥവാ എന്നെ പോലെ അതിനെ കുറിച്ച് വലിയ ഐഡിയ ഇല്ലത്തവർക്കും ,അന്നത്തെ ലോസ് അഞ്ചേൽസ് എങ്ങനെ ആയിരുന്നിരിക്കും എന്നും, അന്നത്തെ ഹോളിവുഡ് എന്തായിരുന്നു എന്നും,വെസ്റ്റ് കൗബോയ് ലിഫെന്റ് കുറിച്ചും , ഹിപ്പി കൽച്ചറിനെ കുറിച്ചും രസകരമായി പറഞ്ഞു തരുന്നുണ്ട്.
ലിയനാർഡോ , ബ്രാഡ് പിറ്റ്,മാര്ഗോട് റോബി എന്നിവരുടെ ഒന്നാംതരം പെർഫോമൻസ് നമുക്ക് മാറി മാറി കാണാം എന്നതാണ് മറ്റൊരു വൗ ഫാക്ടർ. ഡയലോഗ് മറന്നു റീടേക്ക് എടുക്ക സീനും , അഭിനയിക്കാൻ വന്ന കൊച്ചുകുട്ടിയുമായുള്ള സംഭാഷണ സീനിലും ലിയോ തകർക്കുമ്പോൾ, താൻ അഭിനയിച്ച ചിത്രം തിയേറ്ററിൽ കാണാൻ എത്തുന്ന സീനിൽ റോബി സ്കോർ ചെയ്യുന്നു.
പദ്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന ചിത്രത്തിന്റെ കഥയിൽ മെയിൻ റോൾ ശരിക്കും അശോകൻ ആണ്. മമ്മൂട്ടി ചെയ്ത സക്കറിയ ശരിക്കും ഒരു സപ്പോർട്ടിങ് റോൾ ആണ്. എന്നാൽ സിനിമ കണ്ടു കഴിയുമ്പോൾ മനസിൽ ഹീറോ ആയി തോന്നുന്നത് മമ്മൂട്ടിയുടെ സക്കറിയ യെ ആണ്… അത് പോലെ ബേസ്ഡ് സപ്പോർട്ടിങ് ആക്ടറിനുള്ള അവാർഡ് നേടിയ ബ്രാഡ് പിറ്റ് ചെയ്ത ക്ലിഫ് ബൂത്ത് ആണ് വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡിലെ എന്റെ ഹീറോ.
പെൺകുട്ടിക്ക് ലിഫ്റ്റ് കൊടുക്കുന്ന രംഗം, ബ്രൂസ് ലീ യെ പഞ്ഞിക്കിടുന്ന രംഗം, ഹിപ്പികളുടെ താവളത്തിൽ എത്തി കഴിഞ്ഞുള്ള ഒരു പത്തു പതിനഞ്ചു മിനിറ്റ്, ക്ലൈമാക്സിലെ തൂക്കിയടി, ഒരു നോർമൽ മനുഷ്യൻ ബ്രാഡ് പിറ്റ് ആരാധകൻ ആകാൻ ഉള്ളതൊക്കെ ഈ പറഞ്ഞത് തരും.ചിത്രത്തിന്റെ മ്യൂസിക്, ആര്ട്ട് വർക്ക്, കോസ്റ്റയുംസ്, ഹെയർ സ്റ്റൈൽ തുടങ്ങി എല്ലാം നമ്മളെ 60 കളിലെ ഹോളിവുഡ് ലേക്ക് കൊണ്ടുപോകുന്നു. ലിയോ- ബ്രാഡ് പിറ്റ് ഫ്രണ്ട്ഷിപ് ഒക്കെ കാണുന്നത് തന്നെ ആന്ദകരമാണ് . ക്ലൈമാക്സിനെ കുറിച്ച് പറഞ്ഞാൽ സ്പോയ്ലർ ആകും എന്നതിനാൽ പറയുന്നില്ല..
എല്ലാം കൂടി ചേർന്ന് പൂർണ തൃപ്തി നൽകുന്ന ഒരു ചിത്രമാകുന്നു ക്വിൻ “10 ” ടോറിന്റിനോ യുടെ സെക്കന്റ് ലാസ്റ്റ് ചിത്രം
Part1 link
https://chenakariyangal.blog/2020/02/10/ആൻഡ്-ദി-ഓസ്കാർ-ഗോസ്-റ്റു-പ/