ആൻഡ് ദി ഓസ്കാർ ഗോസ് റ്റു… പാർട്ട് 1 -പാരസൈറ്റ്

ഈ വര്ഷം ഓസ്കാർ നേടിയ , ഞാൻ കണ്ടിട്ടുള്ള ,ഇഷ്ട ചിത്രങ്ങളെ കുറിച്ച്, ഒരു സീരീസ്.ഒന്നാം ഭാഗം

പാരസൈറ്റ്

ചെന്നൈയിൽ ഉള്ള മൾട്ടിപ്ൾസ് തീയേറ്ററുകളിൽ ഒരു നിയമം ഉണ്ട് . ടിക്കറ്റ് നിരക്കുകളുടെ ഏറ്റവും മിനിമം 10 RS ആയിരിക്കണം. അത് കൊണ്ട് തന്നെ ഏറ്റവും ഫ്രണ്ടിലെ ഒരു റൗ 10 rs ടിക്കറ്റ് ആവും അതിനു തൊട്ടു പിന്നിൽ ഇരിക്കുന്നവർ 120 അല്ലെങ്കിൽ 150 rs കൊടുത്തു കാണുന്നവർ ആണ്.. ഇരിക്കുന്ന സീറ്റുകൾ തമ്മിൽ സെന്റിമീറ്ററുകളുടെ വ്യത്യാസമേ ഉള്ളെങ്കിലും അവിടെ ഇരിക്കുന്നവർ തമ്മിലുള്ള അന്തരം വളരെ വലുതാണ്. ബ്രാൻഡഡ് വസ്ത്രങ്ങളും പെർഫ്യൂമുകളും ധരിച്ചു 150 രൂപയുടെ പോപ്‌കോൺ കഴിക്കുന്നവരും , മുഷിഞ്ഞ വസ്ത്രം ധരിച്ചു മാൾട്ടിപ്ളെക്സിന്റെ ആഡംബരങ്ങളും ശീതളിമയും ഒക്കെ വിസ്മയത്തോടു കൂടി നോക്കി സ്വന്തം ജീവിതത്തിൽ നിന്ന് ബ്രേക്ക് എടുത്തു മറ്റേതോ ലോകത്തെത്തിയത് പോലെ ഇരിക്കുന്നവരും.

മുംബൈയിൽ പോയപ്പോൾ അവിടെ യുള്ള കോടികൾ വിലമതിക്കുന്ന ആഡമ്പര ഫ്ലാറ്റുകൾ ഉള്ള ഒരു പോഷ് ഏരിയ യിൽ ഏതോ ഒരു ഫുട്പാത്തിന്റെ പുറം പോക്ക് സ്ഥലത്തിൽ ടാര്പോളിനും പഴയ ബാനറുകളും കെട്ടി മറച്ച സ്ഥലത്തു ആരോ ഉപേക്ഷിച്ച പഴയ സോഫ കിടക്കായി ഉപോയോഗിച്ചിരുന്ന ഒരു കുടുംബത്തെ ഞാൻ കണ്ടിട്ടുണ്ട്.
ഒരേ നഗരത്തിൽ തന്നെ രണ്ടു എക്സ്ട്രീം രീതിയിൽ ജീവിതം നയിക്കുന്ന ആളുകളുടെ കാഴ്ച.

ഈ കാഴ്ച മുംബൈയും , ചെന്നൈയിലും ഒക്കെ പോലെ തന്നെ ലോകത്തിലെ ഏതു വൻ നഗരത്തിൽ ചെന്നാലും കാണാൻ സാധിക്കും .. ഈ ഒരു യൂണിവേഴ്‌സൽ ആയിട്ടുള്ള വിഷയമാണ് ബോങ് – ജൂൺ- ഹോ യുടെ പാരസൈറ്റ് എന്ന ചിത്രവും പറയുന്നത്.ഏതെങ്കിലും ഒരു ജീവജാലത്തിന്റെ (ഹോസ്റ്റ്) ഉള്ളിൽ കയറി അതിൽ ജീവിച്ചു അതിന്റെ പോഷകങ്ങൾ എടുത്തു ഒടുവിൽ അതിന്റെ നാശത്തിനു കാരണമാകുന്ന ജീവജാലങ്ങളെ ആണ് പാരസൈറ്റ് എന്ന് പറയുന്നത് . നമ്മൾ ഈ ഇത്തിക്കണ്ണി എന്നൊക്കെ പറയുന്ന സാധനം അതിൽ പെടും. ഈ ഒരു പേരിൽ തന്നെ ചിത്രത്തിന്റെ കഥ മുഴുവൻ സംവിധായകൻ ഒളിപ്പിച്ചിട്ടുണ്ട്.

ഈ കഥയിലൂടെ സംവിധായകൻ മുൻപ് പറഞ്ഞ രണ്ടു എക്സ്ട്രീമുകളിൽ ഉള്ള ജീവിതങ്ങൾ കൂടി വരച്ചു കാണിക്കുമ്പോൾ ഇതിൽ നായകൻ ആര് വില്ലൻ ആര് എന്ന് തിരിച്ചറിയാതെ പോകുന്നു.

ഈ അന്തരത്തിന്റെ വലുപ്പം കാണിക്കാൻ സംവിധായകൻ ഉപോയോഗിച്ചിരിക്കുന്ന രീതികൾ അയാളുടെ മികവിന്റെ അളവുകോലായി നമുക്ക് കാണാം . വഴിയിലെ പോകുന്ന മദ്യപാനികൾ മൂത്രമൊഴിക്കുന്ന ജനലോരം ഉള്ള വീട്ടിൽ നിന്ന് ആ കുടുംബം ജോലിക്കായി കയറിച്ചെല്ലുന്നത് അകത്തേക്ക് കയറാൻ തന്നെ തന്നെ സെക്യൂരിറ്റി ചെക്കും, ക്യാമറയും ഉള്ള , വലിയ പൂന്തോട്ടങ്ങളും സ്വിമ്മിംഗ് പൂളും ഒക്കെയുള്ള വീട്ടിലേക്കാണ് . ഈ കാഴ്ചകൾ പ്രേകഷകരിലേക്കു എത്തുമ്പോൾ ആ അന്തരം പ്രേക്ഷർ ഉണരുന്നു. ഒപ്പം ഹോസ്റ്റിനോട് തോന്നാത്ത അനുകമ്പ പാരാസൈറ്റിനോട് തോന്നിക്കുന്നു .

ആ വീട്ടിൽ ഒരു രാത്രി ചിലവഴിക്കാൻ അവസരം കിട്ടുന്ന സമയത്തു , പുറത്തെ മഴ വീട്ടിലിരുന്നു തന്നെ മദ്യപിച്ചു കൊണ്ട്, സന്തോഷത്തോടെ ആസ്വദിക്കുന്നത് കാണാം . അല്പസമയത്തിൽ തിരികെ സ്വന്തം വീട്ടിലെത്തുമ്പോൾ അതെ മഴ എത്ര ദുരിതമാണ് എന്നും തിരിച്ചറിയുന്നു. പ്രകൃതി ഒരുക്കിയ ഒരു മഴപോലും എങ്ങനെയാണ് 2 തരത്തിൽ ജീവിതത്തിനെ ബാധിക്കുന്നത് എന്നത് ഇതിലും സിമ്പിൾ ആയി പറയാൻ കഴിയില്ല

ഇത് മാത്രമല്ല , ഈ പറയുന്ന കഥയും, അത് കൈകാര്യം ചെയുന്ന സോഷ്യൽ ഇഷ്യൂയും ഒക്കെ ഒരു ഡാർക്ക് കോമഡിയിലൂടെ, അതെ സമയം ഇനി എന്ത് സംഭവിക്കും എന്ന തോന്നൽ നൽകി കൊണ്ട് ത്രില്ലിംഗ് ആയി തന്നെ ബോങ് ജൂൺ ഹോ ക്കു പറയാൻ സാധിച്ചതാണ് ഇതിന്റെ ഏറ്റവും വലിയ വിജയം . സംശയമില്ല ഈ വർഷത്തെ ഏറ്റവും മികച്ച തിരക്കഥക്കും സംവിധാനത്തിനുമുള്ള അവാർഡ് എത്തിയിരിക്കുന്നതാണ് അതെ ഏറ്റവും അധികം അർഹിക്കുന്ന കൈകളിലേക്ക് തന്നെയാണ്

-ബോങ് ജൂൺ ഹോ…വെൽഡൺ ആൻഡ് യു ഡിസേർവ് ദിസ് .

ചരിത്രത്തിൽ ആദ്യമായി ….അതെ ആദ്യമായി …. ഒരു ഇംഗ്ലീഷ് ഇതര ചിത്രം ഏറ്റവും മികച്ച ചിത്രത്തിനുള്ള ഓസ്ക്കാർ നേടിയിരിക്കുന്നു…
അങ്ങനെ ഒരിക്കലും തിരുത്താനാവാത്ത ഒരു റെക്കോർഡ് കൂടി പാരസൈറ്റ് സ്വന്തമാക്കി.

തീർച്ചയായും എന്റെ എക്കാലത്തെയും പ്രിയ ചിത്രങ്ങളിൽ ഒന്ന്..