ബുദ്ധസന്യാസിയും പൂച്ചയും – ഗുണപാഠ കഥ

ഒരിക്കൽ ഒരു ബുദ്ധസന്യാസി തന്റെ ഗുരുവിന്റെ ഉപദേശ പ്രകാരം ഹിമാലയത്തിലെ ആൾപ്പാർപ്പില്ലാത്ത ഒരു മലമുകളിൽ ധ്യാനത്തിന് പോയി. മഞ്ഞു കാലം തുടങ്ങിയിരുന്നതിനാൽ അദ്ദേഹത്തിന് മലമുകളിൽ ഭക്ഷണം ലഭിച്ചിരുന്നില്ല. ആയതിനാൽ അദ്ദേഹം എല്ലാ ദിവസവും ധ്യാനം തുടങ്ങുന്നതിനു മുൻപും , ധ്യാനം അവസാനിപ്പിച്ചതിനു ശേഷവും താഴ്വാരത്തു ചെന്ന് ഭക്ഷണത്തിനായി പഴവർഗങ്ങളും മറ്റും ശേഖരിച്ചു മടങ്ങുമായിരുന്നു.

എന്നും ഭക്ഷണം ശേഖരിക്കാൻ പോകുമ്പോൾ എവിടെ നിന്നോ ഒരു പൂച്ച വന്നു അദ്ദേഹത്തെ അനുഗമിച്ചുകൊണ്ടിരുന്നു . ആദ്യമൊന്നും സന്ന്യാസി അത് ശ്രദ്ധിച്ചിരുന്നില്ല. പൂച്ച എന്നും താഴ്വാരത്തേക്കും തിരിച്ചും സന്യാസിയുടെ പിറകെ പൊയ്ക്കൊണ്ടു തന്നെ ഇരുന്നു. സന്യാസി ധ്യാനിക്കുമ്പോൾ അത് ആശ്രമ പരിസരത്തിൽ കഴിഞ്ഞു കൂടി. ഒരു യോഗിയായ തനിക്കു പോലും അസഹനീയമായ ആ തണുപ്പിൽ എന്തിനാണ് പൂച്ച തന്റെ ഒപ്പം വന്നിരിക്കുന്നത് എന്ന് ആലോചിച്ചു സന്ന്യാസി ആകെ ചിന്ത കുഴപ്പത്തിൽ ആയി

പതുക്കെ പതുക്കെ സന്യാസിക്ക് തന്റെ ധ്യാനത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ട് തുടങ്ങി. എന്തിനാണ് ആ പൂച്ച എന്നെ പിന്തുടരുന്നത്. എന്തുകൊണ്ടാണ് അത് ഈ കൊടും ശൈത്യത്തിൽ ഈ ആശ്രമ പരിസരത്തു തന്നെ കഴിയുന്നത്.ഈ ചിന്തയിലായി സന്യാസി മുഴുവൻ സമയവും.. ഒടുവിൽ തന്റെ ധ്യാനം തടസ്സപ്പെടുന്നു എന്ന് മനസിലാക്കി സന്യാസി ആ പൂച്ചയോടു തന്നെ അത് ചോദിച്ചു മനസിലാക്കാൻ തീരുമാനിച്ചു.

അടുത്ത ദിവസം ഭക്ഷണം ശേഖരിക്കാൻ പോകുന്ന വഴിയിൽ സന്യാസി ഒന്ന് തിരിഞ്ഞു നോക്കി . പൂച്ച പിറകെ തന്നെ ഉണ്ട്. സന്യാസി അവിടെ നിന്നു. പൂച്ച പതുക്കെ നടന്നു സന്യാസിയുടെ അടുത്ത് ചെന്ന് നിന്നു. അപ്പോൾ ആ സന്യാസി പൂച്ചയുടെ അടുത്തേക്ക് കുനിഞ്ഞു ചെന്നിട്ടു ചോദിച്ചു

” അല്ലയോ മാർജാര ശ്രേഷ്ഠാ.. അങ്ങ് എന്തിനാണ് എല്ലാ ദിവസവും എന്നെ ഇങ്ങനെ പിന്തുടരുന്നത് .”

അപ്പോൾ ആ പൂച്ച ഒരു നിമിഷം ആ സന്യാസിയുടെ തേജസ്സാർന്ന മുഖത്തു നോക്കി പറഞ്ഞു

” മ്യാവൂ ”

ഗുണപാഠം : നിങ്ങൾ വല്യ സന്യാസിയും ആത്മീയ വാദിയും ഒക്കെ ആയിരിക്കും .എന്നും പറഞ്ഞു പൂച്ചയോടൊക്കെ സംസാരിക്കാൻ പോയാൽ ഇത് പോലെ തേഞ്ഞു പോവും. ചിലപ്പലോ നല്ല മാന്തും കിട്ടും

One thought on “ബുദ്ധസന്യാസിയും പൂച്ചയും – ഗുണപാഠ കഥ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s