വരനെ ആവശ്യമുണ്ട്
—————————————-
കൊച്ചു കൊച്ചു നർമ്മങ്ങളും, പറയാതെ പറയുന്ന പ്രണയവും, കുറച്ചു നന്മയുള്ള കഥാപാത്രങ്ങളും അവരുടെ ഇത്തിരി നൊമ്പരപെടുത്തുന്ന കഥകളും ഒക്കെയായി ഒരേ റൂട്ടിൽ ഓടുന്ന ബസ്സാണ് സത്യൻ അന്തിക്കാട് ചിത്രങ്ങൾ എന്ന് പറയാറുണ്ട്… മലയാളി പ്രേക്ഷകർക്കിടയിൽ മിനിമം ഗ്യാരണ്ടി ഉള്ള റൂട്ട്… ആ റൂട്ടിലൂടെ തന്നെ ആണ് മകൻ അനൂപ് സത്യനും പോകുന്നത്.. ബസ്സിന് പകരം മെട്രോ ട്രെയിൻ ആണ് എന്ന് വേണെമെങ്കിൽ പറയാം. ഒറ്റവാക്കിൽ പറഞ്ഞാൽ അർബൻ സത്യൻ അന്തിക്കാട് ചിത്രം. സത്യൻ ചിത്രങ്ങളെ പോലെ തന്നെ ഈ ചിത്രവും തൃപ്തി തരുന്ന ഒരു പക്കാ ഫീൽ ഗുഡ് ചിത്രം ആണ്.
ഏതെങ്കിലും ഒന്നോ രണ്ടോ കഥാപാത്രങ്ങൾ തമ്മിലുള്ള കോൺഫ്ലിക്റ്റും അതിന്റെ സൊല്യൂഷൻ ആയിട്ടൊരു ക്ലൈമാക്സ് അങ്ങനെ ഒന്നും ഈ ചിത്രത്തിൽ ഇല്ല. ചിത്രത്തിലെ കഥാപാത്രങ്ങൾ തമ്മിലുള്ള റിലേഷൻഷിപ് എങ്ങനെ ആണ്, അല്ലെങ്കിൽ എങ്ങനെ ഡെവലപ്പ് ചെയ്യുന്നു, എന്നതാണ് തിരക്കഥ. ശോഭനയും കല്യാണിയും, ദുൽക്കറും അനിയനും, kpac ലളിതയും, സുരേഷ്ഗോപിയും ശോഭനയും,കല്യാണിയും ഉർവശിയും, ദുൽക്കറും കല്യാണിയും തുടങ്ങി സുരേഷ് ഗോപിയും “പ്രഭാകരനും” വരെ ഉള്ള ഓരോ റിലേഷൻഷിപ്പും രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ സുരേഷ് ഗോപിയാണോ, ദുൽഖർ ആണോ, അതോ ശോഭനയാണോ മെയിൻ ലീഡ് എന്ന ചോദ്യത്തിന് ഒന്നും ഒരു പ്രസക്തി ഇല്ല.
മലയാളം സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഇത് വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരി ആയ നടി ശോഭന ആണ്… ഇന്നും അവർ അത്ര തന്നെ സുന്ദരി ആണ്.. പൊതുവെ ഒരു മിഡ്ഡിൽ ഏജ് കാരുടെ റൊമാൻസ് ഒക്കെ കാണിക്കുമ്പോൾ പലപ്പോഴും കല്ലു കടി തോന്നാറുണ്ട്.. എന്നാൽ ഇതിലെ ശോഭന – സുരേഷ് ഗോപി പ്രണയത്തിനു നല്ല ഒരു ഫീൽ നൽകാൻ സാധിക്കുന്നുണ്ട് . അവരുടെ രണ്ടുപേരുടെയും പെർഫോമൻസ് തന്നെ ആണ് അതിന് കാരണം. അവരുടെ കണ്ണിൽ പ്രണയം കാണാം.
സുരേഷ്ഗോപി എന്ന നടന്റെ പെർഫോമൻസ് ആണ് ചിത്രത്തിന്റെ സർപ്രൈസ് എലമെന്റ്. തോക്കും കാക്കിയും, നെടുനീളൻ ഡയലോഗും ഒക്കെ ഉള്ള ഒരു സുരേഷ് ഗോപിയെ മാത്രമായിരുന്നു എനിക്ക് പ്രിയം.. എന്നാൽ ഇതിൽ വേറൊരു സുരേഷ് ഗോപിയെ കാണാം… നമ്മളെ ചിരിപ്പിക്കുന്ന.. രസിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന ഒരു സുരേഷ് ഗോപി. ചൈനീസ് പെൺകുട്ടിയുടെ കഥ പറയുന്ന സീനൊക്കെ കൈയടി നേടി. ഒന്നു രണ്ട് സെൽഫ് ട്രോളുകൾ ( including ത്രിശൂർ ഞാനെടുക്കുവ ) ഒക്കെ നന്നായി വർക്ക് ഔട്ട് ആകുന്നുന്നുണ്ട്. ജോണി ആന്റണിയും ആയുള്ള കോമ്പിനേഷൻ സീനുകൾ എല്ലാം ചിരിപ്പിച്ചു.
ലാലേട്ടൻ, ഷാരൂഖ് ഖാൻ, വിജയ്, പോലുള്ള താരങ്ങൾക്കുള്ളത് പോലെ എന്തോ ഒരു ചാം, ആളുകൾക്ക് ഇഷ്ടപ്പെടുന്ന എന്തോ ഒന്ന് ദുൽഖറിന്റെ പെർഫോമൻസിൽ ഉണ്ട്.. മറ്റുള്ളവരെ അപേക്ഷിച്ചു സ്ക്രീൻ സ്പേസ് കുറച്ച് കുറവാണെങ്കിലും മനസ്സിൽ നിൽക്കുന്ന കഥാപാത്രം…
ദുല്കറിന്റ പ്രസൻസ് ചിത്രത്തിന് എല്ലാ രീതിയിലും വലിയ അഡ്വാൻറ്റേജ് നൽകുന്നുണ്ട്. കല്യാണിക്കാണ് ഏറ്റവും കൂടുതൽ സ്ക്രീൻ സ്പേസ് ഉള്ളത്.. ഒരു തുടക്കകാരി എന്ന് തോന്നിപ്പിക്കാത്ത വിധം വളരെ നന്നായിട്ട് ചെയ്തിട്ടുണ്ട്. നല്ല ഗാനങ്ങളുമായി അൽഫോൻസ് ജോസെഫിന്റെ ഒരു നല്ല തിരിച്ചു വരവ് കൂടി കാണാം.പ്രേടിക്ടബിൾ ആയിട്ടുള്ള ഒരു കഥ.
പറയത്തക്ക കോൺഫ്ലിക്റ്റുകൾ ഒന്നും ഇല്ലാത്ത തിരക്കഥ, പെട്ടന്ന് അവസാനിപ്പിച്ച ക്ലൈമാക്സ് ഒക്കെ ചിലർക്ക് നെഗറ്റീവ് ആയി തോന്നിയേക്കാം..പക്ഷേ കണ്ടിറങ്ങുന്ന പ്രേകഷകരെ തൃപ്തിപെടുത്തുന്ന ഒരു നല്ല ഫീൽ ഗുഡ് ചിത്രം തന്നെ ആണ് വരനെ ആവശ്യമുണ്ട്.
ബിത്വ :സുരേഷ് ഗോപി, ശോഭന, ഉർവശി, kpac ലളിതച്ചേച്ചി, തുടങ്ങിയുള്ള ഓൾ ടൈം ഫേവറൈറ്റ് ആർട്ടിസ്റ്റുകളെ ഒരുമിച്ചു കൊണ്ട് വന്നു, നല്ലൊരു ചിത്രം തന്ന ദുൽഖറിനും, അനൂപ് സത്യനും നന്ദി…
“ഇവരെ എല്ലാം ആവിശ്യമുണ്ട് ” മലയാള സിനിമക്ക്….