ഷൈലോക് – ഒപ്പീനിയൻ

മറ്റു ഇന്ടസ്ട്രികളെ അപേക്ഷിച്ചു മലയാളം ഇൻഡസ്ട്രയുടെ പ്രത്യേകത എന്തന്നാൽ ഇവിടുത്തെ ഏറ്റവും മികച്ച “അഭിനേതാക്കൾ” തന്നെ ആണ് ഇവിടുത്തെ ഏറ്റവും വലിയ താരങ്ങളും. മമ്മുട്ടിക്ക് (മോഹൻലാലിനും) രണ്ട് തരത്തിലുള്ള ആരാധകർ ഉണ്ട്. ഒന്ന് മമ്മൂട്ടി എന്ന സൂപ്പർ താരത്തിന്റെ ആരാധകർ.. മറ്റേത് മമ്മൂട്ടി എന്ന മഹാനടന്റെ ആരാധകർ. ഞാൻ ഇതിൽ 2മത്തെ കാറ്റഗറിയിൽ പെടുന്ന ആളാണ്. എനിക്ക് കാഴ്ചയും, വാത്സല്യവും, പേരന്പും, പ്രാഞ്ചിയേട്ടനും, പാലേരിമാണിക്യവും ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളും . മധുരരാജാ, രാജാധിരാജ, പോക്കിരി രാജ, ഗ്രേറ്റ് ഫാദർ എന്നിവ ആവറേജ് ചിത്രങ്ങളും ആണ്. അഭിപ്രായം പറയുന്നതിന് മുൻപ് ഈ ഒരു കാര്യം പറയേണ്ടതായിട്ടുണ്ട്.

ഷൈലോക്ക് എന്ന ചിത്രം ആദ്യ കാറ്റഗറിയിൽ ഉള്ള hard core ആരാധകരെ ലക്ഷ്യം വച്ചുള്ള ചിത്രം ആണ്. ആ ഓഡിയന്സിനെ തൃപ്തിപെടുത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. തിയേറ്റർ റെസ്പോൺസും അത് ശരിവയ്ക്കുന്നത് ആയിരുന്നു. ഇനി ഞാൻ പറയുന്നത് ഫാൻ അല്ലാത്ത എന്റെ അഭിപ്രായം ആണ്.

കോട്ടയം കുഞ്ഞച്ചൻ, രാജമാണിക്യം, സംഘം തുടങ്ങിയ ചിത്രങ്ങളിൽ നമ്മൾ കണ്ടു ഇഷ്ടപെട്ടിട്ടുള്ള കുറച്ച് വില്ലത്തരവും, ഹ്യൂമറും, മാസ്സും ഒക്കെ ചേർത്തുള്ള ഒരു പെർഫോമൻസ് നമുക്ക് വളരെ കാലത്തിനു ശേഷം ഈ ചിത്രത്തിൽ കാണാം… ചിത്രത്തിന്റെ ഒന്നാം പകുതിയിൽ. എനിക്കു ചിത്രത്തിൽ പോസിറ്റീവ് ആയി തോന്നിയ ആദ്യ ഘടകം ഇതാണ്. പഴയ ചിത്രങ്ങളുടെ റഫറൻസ് ഡയലോഗ് ഒരുപാട് വരുന്നുണ്ട്. ചില സ്ഥലങ്ങളിൽ അത് രസിപ്പിക്കുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും അത്തരത്തിലുള്ള ഡയലോഗുകൾ തന്നെ വരുന്നത് അരോചകം ആയി തോന്നി. എങ്കിലും ഇക്കയുടെ പെർഫോമൻസ്, ആ കുറവുകൾ തീര്ക്കുന്നുണ്ട്.

ഒരു മാസ്സ് ചിത്രം എങ്ങനെ എടുക്കണം എന്ന് നന്നായി അറിയാവുന്ന ഡയറക്ടർ ആണ് അജയ് വാസുദേവ് എന്ന് ചിത്രത്തിന്റെ ആദ്യ പകുതിയിൽ കാണിച്ചു തരുന്നുണ്ട്. വീക്ക്‌ ആയ ഒരു തിരക്കഥ ആണെങ്കിൽ കൂടയും ബോർ അടിക്കാത്തതിന് കാരണം ആ മികവ് ആണ്. റെൺദേവിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ ജോണറോട്‌ നീതി പുലർത്തി. ക്ലൈമാക്സിലെ ആക്ഷൻ സീൻസും നന്നായി.

എന്നാൽ രണ്ടാം പകുതി ഇതിന് നേർ വിപരീതം ആണ്.. 20വർഷം മുൻപ് ഉള്ള തമിഴ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധം ഉള്ള ഫ്ലാഷ് ബാക്ക്, കൊച്ചു കുട്ടികൾക്ക് പോലും പ്രെഡിക്ട് ചെയ്യാവുന്നത് പോലെ പഴകിയ തിരക്കഥയും രണ്ടാം പകുതിയേ ബിലോ ആവറേജ് അനുഭവം ആക്കി മാറ്റുന്നു. സിദ്ധിക്കിന്റെയും, ഷാരോണിന്റെയും കഥാപാത്രങ്ങൾ തീരെ വീക്ക്‌ ആയിരുന്നു. ഇതെല്ലാം സഹിക്കാം, പക്ഷേ, മാസ്സ് ഡാ തൂസ് ഡാ, എന്നൊക്കെ പറഞ്ഞു വരുന്ന ബിജിഎം തലവേദന തന്നു.

ചുരുക്കി പറഞ്ഞാൽ ഫാൻസിനു ആഘോഷവും, അല്ലാത്തവർക്ക് രസകരമായ ഒരു ഫസ്റ്റ് ഹാൾഫും, ശരാശരിയിൽ താഴെ ഉള്ള സെക്കന്റ്‌ ഹാൾഫും ആയി ഒരു ആവറേജ് അനുഭവും ചിത്രം സമ്മാനിക്കുന്നു.

One thought on “ഷൈലോക് – ഒപ്പീനിയൻ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s