പൊതുവെ ഇൻവിസ്റ്റിഗേറ്റീവ് ത്രില്ലർസിനെ മൂന്നു തരത്തിൽ കാണാം. whodunit ,whydunit , പിന്നെ howdunnit . അതായതു കഥയുടെ മെയിൻ ഫോക്കസ് ആര് ?, അല്ലെങ്കിൽ എന്തിന്? അല്ലെങ്കിൽ എങ്ങനെ എന്നതിൽ ഒന്നായിരിക്കും . ഇവിടെ അഞ്ചാം പാതിരാ ഇത് മൂന്നും ആണ്.
ചിത്രത്തിന്റെ ആദ്യ ഘട്ടത്തിൽ ഉത്തരം തേടുന്നത് എങ്ങനെ എന്നചോദ്യത്തിനും , അടുത്ത ഘട്ടത്തിൽ ആര് എന്ന ചോദ്യത്തിനും , മൂന്നാം ഘട്ടത്തിൽ എന്തിന് എന്ന ചോദ്യത്തിനും ആണ് . ഇതിൽ howdunnit എന്നതിലെ ആകാംക്ഷ അത് റിവീൽ ആകുന്നതു വരെ ഗംഭീരമായി നൽകുന്നുണ്ട് . കുറ്റവാളിയും അന്വേഷണ സംഘവും തമ്മിലുള്ള ഒരു ക്യാട് & മൗസ് ഗെയിം , അതിൽ തന്നെ കുറ്റവാളിക്ക് ഉള്ള മേൽക്കൈ ഒക്കെ ഈ ആകാംക്ഷയെ പിടിച്ചു നിർത്താൻ സഹയിക്കുന്നുണ്ട്.
ഒന്നാമത്തെ ചോദ്യത്തിന് ശേഷം രണ്ടാം ഘട്ടത്തിലെ whodunnit ഫാക്ടറും അതിനു ഉത്തരം കണ്ടെത്തുന്ന വഴികളും ഇന്റെരെസ്റ്റിംഗ് ആയി തന്നെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് . കാസ്റ്റിംഗും കാരക്ടറൈസേഷനും , ആണ് അതിനുള്ള പ്രധാന കാരണം . ചിത്രത്തിലെ നായകന്റെ കാരക്ടർ ഒരു പ്രധാന അന്വേഷണ ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ഒരു പൊലീസോ പോലും അല്ല. അതിനാൽ തന്നെ അയാൾക്ക് അതിന്റെതായ ലിമിറ്റേഷൻസ് ഉണ്ട്. ആ ഫാക്ടർ ആണ് ആര് ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള രണ്ടാം ഘട്ടത്തെ കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആക്കി മാറ്റുന്നത്.
അത് വരെ വളരെ മികച്ച രീതിയിൽ വ്യത്യസ്തമായി പോയിരുന്ന തിരക്കഥ whydunnit എന്ന മൂന്നാം ഘട്ടം എത്തുമ്പോൾ സ്ഥിരം ക്ളീഷെയിലേക്കു പോകുന്നു എന്നത് നിരാശപ്പെടുത്തി. ഇതേ ജോണറിൽ ഇതിനു മുൻപ് വന്നിട്ടുള്ള ഒരു പാട് ചിത്രങ്ങളിലെ അതെ റീസൺ തന്നെയാണ് പിന്നെയും പറയുന്നത്. അത് വരെ ഒരു പിടിയും തരാതെ മുൾമുനയിൽ നിർത്തുന്ന ചിത്രം ഫ്ലാഷ്ബാക്ക് സീനുകൾ തുടങ്ങുബോൾ തന്നെ അവിടം മുതൽ ക്ലൈമാക്സ് വരെ എന്ത് സംഭവിക്കും എന്ന് ഈസി ആയി പ്രെഡിക്ട് ചെയ്യാൻ പറ്റുന്ന രീതിയിലേക്ക് മാറുന്നു. തിരക്കഥയിലെ ഈ പോരായ്മ ആണ് ഏക നെഗറ്റീവ് ആയി ഇത് തോന്നിയത്
ചിത്രത്തിന്റെ ടെക്നിക്കൽ സൈഡ് നൂറു ശതമാനം ത്രില്ലെർ എന്ന ജോണറിനോട് നീതി പുലർത്തുന്ന ഒന്നാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പോസിറ്റീവ്. ഷൈജു ഖാലിദിന്റെ ക്യാമറയും സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും, വിഷ്ണു ഗോവിന്ദിന്റെ സൗണ്ട് ഡിസൈനും എല്ലാം ത്രില്ല് എന്നതിലുപരി ഒരു ഭീതിയുടെ അന്തരീക്ഷം ക്രീയേറ്റു ചെയ്യുന്നുണ്ട്. മിഥുൻ മാന്വലിന്റെ സംവിധാനത്തിന് ഒപ്പമോ അല്ലെങ്കിൽ ഒരു പടി മുകളിലോ മേൽ പറഞ്ഞവർ കയ്യടി അർഹിക്കുന്നുണ്ട്.
കാസ്റ്റിംഗിൽ പുലർത്തിയിരുന്ന വ്യത്യസ്തയും മറ്റൊരു പോസിറ്റീവ് സൈഡ് ആണ് . പ്രധാന വേഷങ്ങൾ ചെയ്തവർ മുതൽ ഒരു സീനിൽ മാത്രം വരുന്ന ഇന്ദ്രൻസ് വരെ എല്ലാരും വളരെ നന്നയി പെർഫോം ചെയ്തിട്ടുണ്ട്. ഒരു തരത്തിലുള്ള സ്പോയ്ലറും വേണ്ട എന്ന കാരണത്താൽ പേരെടുത്തു പറയുന്നില്ല.
തീർച്ചയായും തിയേറ്റർ എക്സ്പീരിയൻസ് തന്നെ ഡിമാൻഡ് ചെയ്യുന്ന ഒരു ചിത്രം ആണ് അഞ്ചാം പാതിരാ . ഈ ചിത്രത്തിനെ അതിന്റെ പൂർണതയിൽ ആസ്വദിക്കണം നിന്നുള്ളവർ തിയേറ്ററിൽ തന്നെ കാണുക. ഒരു പക്ഷെ ഡിജിറ്റൽ റിലീസിനും ടോറന്റിനും വേണ്ടി വെയിറ്റ് ചെയ്യുന്നവർക്ക് പൂർണ സംതൃപ്തി ഒരു പക്ഷെ ലഭിക്കാനിടയില്ല..