മാസ് ആക്ഷൻ സിനിമകളിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത്, കുറച്ചു കോമഡി ഒക്കെ ഉള്ള ഒരു ഫാമിലി ഡ്രാമയുമായിട്ടാണ് അല്ലു അർജുൻ ഈ സംക്രാന്തി ഫെസ്റ്റിവൽ സീസണിൽ എത്തിയിരിക്കുന്നത്. തിവിക്രം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ അല്ലു അർജുനോടൊപ്പം മലയാളി താരങ്ങളായ ജയറാമും, ഗോവിന്ദ് പദ്മസൂര്യയെയും കാണാം.
ഒരാളുടെ അത്യാഗ്രഹം കുരുട്ടു ബുദ്ധിയും കാരണം തന്റെ പണക്കാരായ യഥാർത്ഥ കുടുംബത്തിൽ നിന്നും മാറി മറ്റൊരു വീട്ടിൽ വളർന്ന നായകൻ 25 വർഷങ്ങൾക്കു ശേഷം സ്വന്തം കുടുംബത്തിൽ തിരിച്ചെത്തി അവിടുത്തെ പ്രശ്നങ്ങൾ തീർക്കാൻ നടത്തുന്ന ശ്രമങ്ങൾ ആണ് ചിത്രത്തിന്റെ കഥ. ( ഇത് ഒരു സ്പോയ്ലർ ആയി കാണേണ്ട.. ചിത്രം തുടങ്ങി അഞ്ചാം മിനുറ്റിൽ തന്നെ ഇത് റിവീൽ ആവും ).
പൊതുവേ പ്രോപ്പർ കൊമേർഷ്യൽ തെലുഗു ചിത്രങ്ങൾ വ്യത്യസ്തമായ കഥ പശ്ചാത്തലങ്ങൾ തേടി പോകാറില്ല. തിരക്കഥയിൽ ഉള്ള ചില ഗിമ്മിക്കുകൾ, നല്ല പാട്ടുകൾ, ആക്ഷൻ സീനുകൾ ഡിസൈൻ ചെയ്യുന്ന വിധം ഒക്കെയാണ് ചിത്രത്തിനെ ഇന്ട്രെസ്റ്റിംഗ് ആക്കാറുള്ളത്. മേൽപ്പറഞ്ഞ എല്ലാം തന്നെ ഈ ചിത്രത്തിൽ ഉണ്ട്.. അതിനോടൊപ്പം അല്ലു അർജുന്റെ സ്റ്റൈലിഷ് ആയിട്ടുള്ള കിടിലൻ പെർഫോമൻസ് കൂടി ആകുമ്പോൾ ചിത്രം പൂർണമായും രസിപ്പിക്കുന്നു.
ജയറാം, ജിപി, സമുദ്രക്കനി, തബു, സച്ചിൻ കെദേഖർ, തുടങ്ങിയവർക്ക് ഒന്നും കാര്യമായി ഒന്നും ചെയ്യാനില്ല എങ്കിലും ആരും മോശം ആക്കിയില്ല. അല്ലു അർജുൻ കഴിഞ്ഞാൽ പിന്നെ ശ്രദ്ധിക്കപ്പെട്ട പ്രകടനം കാഴ്ച വച്ചതു വാൽമീകി എന്ന റോൾ ചെയ്ത മുരളി ശര്മയുടെതാണ്. പൂജ ഹെഗ്ഡെ ഐ കാൻഡി ആയി വന്നു പോകുന്നു.
തമന്റെ പാട്ടുകൾ നന്നായിരുന്നു. സാമാജവരാഗമന സിഡ് ശ്രീറാമിന്റെ തെലുഗ് വേർഷൻ മലയാളത്തിലും നന്നായി തോന്നി. കോമെടിക്കായി പ്രത്യേകം ട്രാൿകും നടന്മാരും ഒന്നും ഇല്ലാതെ നായകൻ തന്നെ ചെയ്തത് നന്നായി തോന്നി.. കോമഡി സീൻസും ആക്ഷൻ സീൻസും എല്ലാം നന്നായി വർക്ക് ഔട്ട് ആകുന്നുണ്ട്. ബോർഡ് മീറ്റിംഗ് സീൻ, കോഴിയെ പിടിച്ചു കൊണ്ട് പോയിട്ടുള്ള ഫൈറ്റ് സീൻ + പാട്ട്, ഒരു പോലീസ് സ്റ്റേഷൻ സീൻ തുടങ്ങി പല ഇടത്തും അല്ലു അർജുൻ കയ്യടി നേടുന്നുണ്ട്.
ക്ളീഷേ കഥ, അതിലും പഴഞ്ചൻ രീതിയിൽ അവതരിപ്പിച്ച ക്ലൈമാക്സ്, എന്നിവ നെഗറ്റീവ് ആയി തോന്നി. പക്ഷെ ഒരിടത്തു പോലും ബോർ അടിപ്പിക്കാതെ ആദ്യാവസാനം രസിപ്പിക്കാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്.
വാൽ കഷ്ണം : തെലുഗ് ആണ് ഞാൻ കണ്ടത്. ചില സീനുകൾ ഒക്കെ മലയാളത്തിൽ ആക്കി കഴിയുമ്പോൾ എത്രത്തോളം നന്നാവും എന്ന് ചെറിയ സംശയം ഉണ്ട്. എന്തായിരുന്നാലും അല്ലു അർജുൻ ഫാൻസിനു ഒരു ട്രീറ്റ് തന്നെ ആവും “ആല വൈകുണ്ഠപുരമുലോ.. ‘