പൊങ്കൽ ദീപാവലി പോലുള്ള ഫെസ്റ്റിവൽ സീസണിൽ റിലീസാകുന്ന സൂപ്പർതാര ചിത്രങ്ങളിൽ കാണാറുള്ള ആക്ഷൻ, കോമഡി, സെന്റിമെൻസ്, പ്രതികാരം, പാട്ട്, ഡാൻസ് തുടങ്ങി എല്ലാ ചേരുവകളും ചേർത്ത് ആണ് ദർബാറും ഒരുക്കി ഇരിക്കുന്നത്. എന്നാൽ മുരുകദാസ് എന്ന് സംവിധായകന്റെ കൂടെ രജനീകാന്തിനെ പോലെ ഒരു സൂപ്പർസ്റ്റാർ വരുമ്പോൾ നാച്ചുറൽ ആയി ഉണ്ടാകുന്ന expectation മീറ്റ് ചെയ്യാൻ ദർബാർ ഇന് സാധിച്ചിട്ടില്ല.
രജനീകാന്തിനെ ഇൻട്രോ ഫൈറ്റ് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ഫ്ലാഷ് ബാക്ക് സീൻസ് മുതൽ ചിത്രം എൻറ്റർടയിനിങ് ആകുന്നുണ്ട്. യോഗി ബാബു ന്റെ, കൗണ്ടറുകളും, നയൻതാര- രജനീകാന്ത് സീനുകളും, പുതിയ കമ്മീഷണർ സിറ്റി ക്ലീൻ ചെയ്യുന്ന സീൻസും നന്നായി എൻജോയ് ചെയ്യാൻ പറ്റി. പ്രീ interval സീക്വൻസ്, രജനികാന്തിനെ മാനറിസങ്ങൾ, ചില പഞ്ച് ഡയലോഗുകൾ, തുടങ്ങി ആളുകളെ കയ്യടിപ്പിക്കുന്ന നല്ല ഒരു ഫസ്റ്റ് ഹാഫ് ആണ് ചിത്രത്തിലുള്ളത്.
എന്നാൽ നിവേദ തോമസിന്റെ ഒരു ഇമോഷണൽ സീൻ ഒഴിച്ചാൽ വേറെയൊന്നും സെക്കൻഡ് ഹാഫിൽ തൃപ്തി തരുന്നതായി ഇല്ല. ഒരു സാദാ പ്രതികാര കഥയായി മാറുന്നു ചിത്രം രണ്ടാംപകുതിയിൽ. പഞ്ച് ഡയലോഗുകളും, ആക്ഷൻ സീനുകളും ഒക്കെ ഉണ്ടെങ്കിലും അതിൽ ഒരു രോമാഞ്ചം വരുന്ന, ഒരു wow factor ഉള്ള സീൻസ് മിസ്സിംഗ് ആണ്.
പടയപ്പ,ബാഷ, അണ്ണാമലൈ പോലുള്ള ചിത്രങ്ങൾക്ക് നെടുംതൂൺ ആയത് രജനി എന്ന സൂപ്പർ സ്റ്റാറിനു ഒപ്പം നിൽക്കുന്ന കരുത്തുറ്റ വില്ലൻ കഥാപാത്രങ്ങൾ ആയിരുന്നു.ഇതിന്റെ പ്രധാന പോരായ്മയും ഒരു നല്ല വില്ലൻ ക്യാരക്ടർ ഇല്ല എന്നുള്ളതാണ്.സുനിൽ ഷെട്ടിയുടെ കൈയിലുള്ള ഒരു കത്തി കൊള്ളാം. അത് മാറ്റിവച്ചാൽ ഇത്രയും ശോകം ആയ ഒരു വില്ലൻ ക്യാരക്ടർ അടുത്ത ഇടയ്ക്ക് ഉണ്ടായിട്ടില്ല.
ചുമ്മാ കിഴി, തനി വഴി, എന്നീ പാട്ടുകൾ നന്നായിരുന്നു. അതു മാറ്റി നിർത്തിയാൽ ബിജി എമ്മിലും, പാട്ടുകളിലും, പേട്ടയിൽ ചെയ്തതിന്റെ നാലിലൊന്നുപോലും അനിരുദ്ധ് ചെയ്തതായി തോന്നുന്നില്ല. സന്തോഷ് ശിവനാണ് ക്യാമറ ചെയ്തിരിക്കുന്നതെന്ന് ടൈറ്റിൽ നോക്കിയാൽ മാത്രമാണ് മനസ്സിലാകുന്നത്. ഒരു സ്ട്രീറ്റ് ഫോർവേർഡ് വർക്ക് ആയിട്ടാണ് എനിക്ക് തോന്നിയത്.
യോഗി ബാബു, നിവേദ തോമസ് എന്നിവർ നന്നായി. നയൻതാര ഫസ്റ്റ് ഹാഫിൽ നല്ല സുന്ദരിയായി അണിഞ്ഞൊരുങ്ങി വന്നു പോകുന്നു എന്നത് ഒഴിച്ചാൽ വേറെ ഒന്നും കാര്യമായി ചെയ്യാനില്ല.
ഒരു പേട്ട യോ, തുപ്പാക്കി യോ മനസ്സിൽ കണ്ടു പോയാൽ തീർത്തും നിരാശ ആവും ഫലം.രജനീകാന്ത് എന്ന താരത്തിന്റെ സ്ക്രീൻ പ്രസൻസ്, നല്ലൊരു ഫസ്റ്റ് ഹാഫ് എന്നിവ ഉള്ളതുകൊണ്ട് കണ്ടിരിക്കാൻ പറ്റുന്ന ഒരു ചിത്രം. രജനി ഫാൻസ് കാണുക. അല്ലാത്തവർ ആമസോൺ പ്രൈം വേണ്ടി വെയിറ്റ് ചെയ്യുക.