ഇന്ത്യയു രാഷ്ട്രപതി തന്റെ ഒറ്റമുറി വീടിനു പുറകിൽ ഉള്ള പണിതീരാത്ത ടോയ്ലറ്റിൽ നിന്നും എണീറ്റ് ഓല വെച്ച് മറിച്ച കുളിമുറിയിൽ കുളിക്കുമ്പോഴാണ് പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിനെ കുറിച്ചുള്ള വാർത്ത കേൾക്കുന്നത്. കുളികഴിഞ്ഞ് ഇറങ്ങിയശേഷം രാഷ്ട്രപതിക്ക് കളക്ടറെ കാണാൻ പോകേണ്ടതുണ്ട്. മണൽ മാഫിയയുടെ ലോറി തട്ടി പരിക്കേറ്റ ഉസൈൻ ബോൾട്ട് എന്ന ആട്ടിൻകുട്ടിയുടെ നീതിക്കുവേണ്ടി. കളക്ടർ നിന്നും നീതി കിട്ടിയില്ലെങ്കിൽ അയാളുടെ വക ഒരു പ്രതിഷേധപ്രകടനവും പ്ലാൻ ചെയ്തിട്ടുണ്ട്.
ഇന്ത്യൻ സിനിമയിൽ തന്നെ കഴിഞ്ഞ ദശാബ്ദത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച പൊളിറ്റിക്കൽ സറ്റയറുകളിൽ ഒന്നാണ് രാജു മുരുകൻ സംവിധാനം ചെയ്ത ജോക്കർ എന്ന തമിഴ് ചിത്രം. ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം നല്ലൊരു എന്റർടൈനറും കൂടിയാണ്.
നമ്മുടെ സിസ്റ്റവും പൊളിറ്റിക്സും അഴിമതിയും ഒക്കെ സാധാരണക്കാരൻറ്റെ ജീവിതത്തിനെ എങ്ങനെയൊക്കെ ബാധിക്കാം എന്നതാണ് ചിത്രം ചർച്ച ചെയ്യുന്നത്. പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നു ഗുരു സോമസുന്ദരത്തിന്റെ പെർഫോമൻസും, ഒരേസമയം, ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, നൊമ്പരപ്പെടുത്തും ചെയ്യുന്ന സംഭാഷണങ്ങളും, ചിത്രം കൈകാര്യം ചെയ്യുന്ന വിഷയങ്ങളും തുടങ്ങി എല്ലാം ഈ ചിത്രത്തിന്റെ പോസിറ്റീവ് വശങ്ങൾ ആണ്.
വിദ്യാഭ്യാസമില്ലാത്ത നായകന് ഇന്ത്യൻ നിയമത്തെക്കുറിച്ചും, രാഷ്ട്രപതിയുടെ പവർ നെ കുറിച്ചും, ഒക്കെ ചെറിയ ചെറിയ ഡയലോഗിലൂടെ പറഞ്ഞുകൊടുക്കുന്നു കഥാപാത്രവും അതിന്റെ സ്വഭാവവും ഒക്കെ വളരെ ബുദ്ധിപൂർവ്വം സംവിധായകൻ ചെയ്തിരിക്കുന്നു. അടിസ്ഥാന സൗകര്യം, വികസനമെന്ന പേരിൽ ജനങ്ങൾക്ക് ഫ്രീബീസ് കൊടുക്കുന്ന ഗവൺമെന്റ്, കക്കൂസ് പണിയാനുള്ള പ്രോഗ്രാമിൽ പോലും നടത്തുന്ന അഴിമതി തുടങ്ങി മേഴ്സി കില്ലിംഗ് വരെയുള്ള ഒരുപാട് ഗൗരവമുള്ള കാര്യങ്ങൾ ചെറിയ ചെറിയ നർമ്മത്തിലൂടെ അവതരിപ്പിക്കാൻ സാധിച്ചിരിക്കുന്നു എന്നതാണ് സംവിധായകന്റെ ഏറ്റവും വലിയ വിജയം.
ചിത്രം മുഴുവൻ കണ്ടതിനുശേഷം, പിന്നണി പ്രവർത്തകരെ കുറിച്ച് അറിയാനുള്ള ഒരു കൗതുകം കൊണ്ട് ടൈറ്റിൽ വീണ്ടും കാണുകയുണ്ടായി. ചിത്രത്തിൽ പറയുന്ന എല്ലാ വിഷയങ്ങളും സംവിധായകൻ ടൈറ്റിൽസ് എഴുതി കാണിക്കാൻ വേണ്ടി ഉപയോഗിച്ചിരിക്കുന്ന സീനുകളിൽ തന്നെ പറയുന്നുണ്ട് എന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്.
പണിതീരാത്ത ശൗചാലയങ്ങൾ, വൃത്തിഹീനമായ പരിസരത്ത് ഇരുന്ന് ശുചിത്വത്തെക്കുറിച്ച് പാഠപുസ്തകങ്ങളിൽ എഴുതിയിരിക്കുന്ന പഠിക്കുന്ന കുട്ടികൾ, വരണ്ടുണങ്ങിയ കൃഷിഭൂമിയിൽ കൂടി സൈക്കിളിൽ വാട്ടർ ക്യാൻ കൊണ്ടുപോകുന്ന ആൾ, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വീടുകളിൽ ഗവൺമെന്റ് സൗജന്യമായി കൊടുത്ത ടിവി കാണുന്ന സ്ത്രീകൾ തുടങ്ങി എല്ലാം ആ ടൈറ്റിൽ സീൻസിൽ തന്നെയുണ്ട്.
കണ്ടിട്ടില്ലാത്തവർ തീർച്ചയായും കാണണം. കണ്ടതിനുശേഷം പറ്റിയാൽ അതിന്റെ ടൈറ്റിൽസ് ഒന്നുകൂടി കാണണം. ഒരു സംവിധായകന്റെ ഒരുപാട് ബില്യൻസുകൾ ഒന്നര നിമിഷത്തിൽ കാണാൻ സാധിക്കും