കാളിദാസ് – റിവ്യൂ

2019 ഇൽ തമിഴ് സിനിമയിൽ സംഭവിച്ച ഒരു സർപ്രൈസ് ഹിറ്റായിരുന്നു ഭരത് നായകനായി ശ്രീ ശെന്തിൽ എന്ന പുതുമുഖ സംവിധായകൻ സംവിധാനം ചെയ്ത ത്രില്ലർ മൂവി കാളിദാസ്. ഇഷ്ക് എന്ന മലയാളം ചിത്രത്തിൽ നായികയായി വന്ന ആൻ ശീതൾ ആണ് ഇതിൽ നായികയുടെ വേഷം ചെയ്തിരിക്കുന്നത്. ഇവരെക്കൂടാതെ സുരേഷ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

ചെന്നൈയിലെ ഒരു പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ഒരേ സ്വഭാവത്തിലുള്ള മരണങ്ങളുടെ പരമ്പര അരങ്ങേറുന്നു. മരിക്കുന്നവരെല്ലാം സ്ത്രീകൾ ആണ്. പ്രഥമ ദൃഷ്ടിയാൽ ആത്മഹത്യ എന്ന് തോന്നിക്കുന്ന മരണങ്ങളുടെ പിന്നിലെ ദുരൂഹത അന്വേഷിച്ചിറങ്ങുന്ന കാളിദാസ് എന്ന് ഉദ്യോഗസ്ഥന്റെയും ഒപ്പം അയാളുടെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സ്ലോ ആയ ഒരു നറേറ്റീവ് സ്റ്റൈൽ ആണ് സംവിധായകൻ അവലംബിച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആയതുകൊണ്ടുതന്നെ കഥ പറച്ചിലിന്ടെ പേസ് ആസ്വാദനത്തിനെ ഒരു രീതിയിലും ബാധിക്കുന്നില്ല. എന്നുമാത്രമല്ല ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ പൂർണ തൃപ്തി തരികയും ചെയ്യുന്നുണ്ട്.

ഭരത്, ആൻ ശീതൾ, സുരേഷ് മേനോൻ എന്നിവരുടെ വളരെ വ്യത്യസ്തമായ പെർഫോമൻസ് ഇതിൽ കാണാം. ഭരത്, ആൻ ശീതൾ എന്നിവരുടെ കഥാപാത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്ന രീതിയും, വളരെ ചുരുങ്ങിയ ബഡ്ജറ്റിൽ മികച്ച രീതിയിൽ ഒരു ത്രില്ലർ ചിത്രം ഒരുക്കാൻ സാധിച്ചതിൽ ഉം പുതുമുഖ സംവിധായകൻ എന്ന നിലയിൽ ശ്രീ സെന്തിൽ കയ്യടി അർഹിക്കുന്നു.

മൊത്തത്തിൽ ത്രില്ലർ ചിത്രങ്ങൾ ആസ്വദിക്കുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടാനുള്ള വകുപ്പ് കാളിദാസ് എന്ന ഈ ചെറിയ ചിത്രം പൂർണമായും നൽകുന്നു.

One thought on “കാളിദാസ് – റിവ്യൂ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s