Lust stories എന്ന അന്തോലിജിക്ക് ശേഷം അതേ ടീം നെറ്ഫ്ലിസ്ന് വേണ്ടി ഒരുക്കിയിരിക്കുന്ന ആന്തോളജി ഫിലിം ആണ് ghost സ്റ്റോറീസ്. ലസ്റ്റ് സ്റ്റോറിസ് സംവിധാനം ചെയ്ത സോയ അക്തർ, അനുരാഗ് കശ്യപ്, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവർ തന്നെ ആണ് ഈ ആന്തോളജിയും ചെയ്തിരിക്കുന്നത്.
1.സോയ അക്തർ
സോയ അക്തറിന്റെ സെഗ്മന്റിൽ ഒരു ഹോം നഴ്സിന്റെ കഥയാണ് പറയുന്നത്. ഒരു വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ പരിചരിക്കാൻ എത്തുന്ന ഹോം നഴ്സിന് ഉണ്ടാകുന്ന വിചിത്രമായ അനുഭവങ്ങളാണ് ആദ്യ സെഗമൻഡിൽ.. ശ്രീദേവിയുടെ മക മകൾ ജാൻവി കപൂർ പ്രധാന കഥാപാത്രമായി തിരക്കില്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പക്ഷേ ഗോസ്റ്റ് സ്റ്റോറിയിൽ ഗോസ്റ്റ് വരുന്നതും നോക്കി കാത്തു കാത്തിരിക്കുമ്പോൾ ഒരു ഗസ്റ്റ് അപ്പിയറൻസ് പോലെ പ്രേതത്തെ പറ്റി പരാമർശിച്ചിട്ടു ചിത്രം അവസാനിപ്പിക്കുന്നു. ഒരു രീതിയിലുള്ള സംതൃപ്തിയും നൽകാതെ ആദ്യ സെഗമെൻഡ് അവസാനിക്കുന്നു.
2.അനുരാഗ് കശ്യപ്.
ആന്തോളജി ലെ രണ്ടാമത്തെ ചിത്രത്തിൽ അനുരാഗ് കശ്യപ് ഹൊറർ എന്നതിലുപരി ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാൽ തന്നെയും പെർഫോമൻസുകൾ കൊണ്ടും, ബാഗ്രൗണ്ട് സ്കോറും, കളർ ടോണും ഒക്കെ കൊണ്ട് ഒരു ഈറി അറ്റ്മോസ്ഫിയർ ക്രിയേറ്റ് ചെയ്യാൻ
സംവിധായകന് സാധിച്ചിട്ടുണ്ട്. ചിത്രത്തിലുടനീളം എന്തെങ്കിലും സംഭവിക്കുമോ എന്ന തോന്നൽ ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്. മികച്ചത് എന്നു പറയാൻ സാധിക്കില്ലെങ്കിൽ കൂടെയും മോശമില്ലാത്ത അനുഭവം ഈ സെഗ്മെന്റിൽ നിന്നും ലഭിക്കും.
3. ദിബകർ ബാനർജി
ആന്തോളജി ലെ ഏറ്റവും ബെസ്റ്റ് എന്ന് എനിക്ക് തോന്നിയത് ഈ ചിത്രമാണ്. നരഭോജികളെ ബേസ് ചെയ്തിട്ടുള്ള ചിത്രം പൂർണമായും നമ്മളെ രസിപ്പിക്കുന്നു. ചിത്രത്തിന്റെ സിനിമാട്ടോഫോട്ടോഗ്രാഫി, ലൊക്കേഷൻ, ലീഡ് ക്യാരക്ടേഴ്സിന്റെ പെർഫോമൻസ്, തുടങ്ങി എല്ലാം ഗംഭീരമാണ്. ആകെ ഒരു കൺഫ്യൂഷൻ തോന്നിയത് ക്ലൈമാക്സ് മാത്രമാണ്. സംവിധായകൻ ഉദ്ദേശിച്ചത് എന്താണെന്ന് പൂർണമായും മനസ്സിലായില്ല. എങ്കിൽ കൂടിയും ഏറ്റവും നന്നായി എൻജോയ് ചെയ്ത ഭാഗം ഇതുതന്നെയായിരുന്നു.
4. കരൺ ജോഹർ
കരൺ ജോഹർ ചെയ്ത സെഗ്മെന്റിൽ ഹൊറർ എന്നതിലുപരി ഡാർക്ക് ഹ്യൂമർ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. തീരെ പേടിപ്പിക്കുന്നില്ല ഇല്ലെങ്കിലും ഒന്നുരണ്ട് സീനുകളിൽ ചെറുതായി ചിരിവരും. ഹൊറർ ആണ് എന്ന മുൻവിധിയോടെ കൂടി സമീപിക്കാ തെ ഇരുന്നാൽ എൻജോയ് ചെയ്യാൻ പറ്റുന്ന ഒരു സെഗ്മെന്റ് ആണ് അവസാനത്തേത്.
മൊത്തത്തിൽ ദിബാകർ ബാനർജിയുടെ ഒഴികെയുള്ള ഒരു സെഗ്മെന്റും അവകാശപ്പെടുന്ന ഴോണറോട് നീതി പുലർത്തുന്നില്ല. പക്ഷെ സോയ അക്തറിന്റെ ഒഴികയുള്ള ഭാഗങ്ങൾ ഒന്നും നിരാശപ്പെടുത്തുന്നും ഇല്ല. മൊത്തത്തിൽ ഒരു ആവറേജ് അനുഭവമായി തോന്നി ഗോസ്റ് സ്റ്റോറീസ്