സംവിധായകന്റെ കയ്യൊപ്പ് – പാർട്ട് 4 -പത്മരാജൻ


സംവിധായകന്റെ കയ്യൊപ്പ് – പാർട്ട് 4 -പത്മരാജൻ
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചില സംവിധായകരുടെ ചിത്രങ്ങളിലെ ഞാൻ ശ്രദ്ധിച്ചിട്ടുള്ള ചില കാര്യങ്ങൾ ഒരു സീരീസ് ആയി എഴുതുകയാണ്. അതിന്റെ നാലാം ഭാഗം.
പത്മരാജൻ
ഇതിനു മുൻപുള്ള ഭാഗങ്ങളിൽ പറഞ്ഞിരുന്നപോലെ എല്ലാ ചിത്രങ്ങളിലും റിപീറ്റ്‌ ചെയ്യുന്ന ഒരു സംഗതിയോ , ഒരു സ്റ്റൈലോ ഒന്നും പത്മരാജൻ ചിത്രങ്ങളിൽ നിന്ന് കണ്ടെത്താൻ കഴിയില്ല. കാരണം ഓരോ ചിത്രങ്ങളും അത്ര കണ്ടു വ്യത്യസ്തങ്ങൾ ആണ്.
എന്നിരുന്നാലും കോമ്മൺ എന്ന് തോന്നിയ രണ്ടു കാര്യങ്ങൾ പറയാം
ഒന്ന് , പത്മരാജന്റെ ഏതൊരു ചിത്രം കണ്ടാലും ഒരു മികച്ച സാഹിത്യ സൃഷ്ടി വായിച്ചതിന്റെ സുഖം തോന്നാറുണ്ട്. പത്മരാജൻ പ്രാഥമികമായി ഒരു സാഹിത്യകാരനാണോ അതോ ഒരു ഫിലിം മേക്കർ ആണോ എന്ന് കണ്ടുപിടിക്കുക പ്രയാസമാണ്.
രണ്ടാമത്തെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാം ഒരു 20 – 30 വർഷങ്ങൾ മുൻപേ സഞ്ചരിച്ചിരുന്നവയാണ്. ടെക്നിക്കൽ ആസ്പെക്ടസിനെ കുറിച്ച് അല്ല പറയുന്നത്. കഥയും, പശ്ചാത്തലവും , കഥാപാത്രങ്ങളും എല്ലാം . എങ്ങനെ എന്ന് കുറച്ചു ഉദാഹരണങ്ങൾ തരാം .

1 . Womance

ഈ അടുത്തിടക്കാണ് womance എന്നൊരു വാക്ക്‌ ഞാൻ കേൾക്കുന്നത്. രണ്ടു സ്ത്രീകൾ തമ്മിലുള്ള വളരെ ഇന്റിമേറ്റ് ആയിട്ടുള്ള എന്നാൽ നോൺ സെക്ഷ്വൽ ആയിട്ടുള്ള സ്നേഹ ബന്ധത്തിനെ പറയുന്ന പേരാണ് womance . ഒന്ന് ഗുഗിൾ ചെയ്തു നോക്കിയപ്പോൾ ഈ കോൺസെപ്റ്റിൽ ചില വിദേശ ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. എല്ലാം 2000 ത്തിനു ശേഷം ഇറങ്ങിയവയാണ് . എന്നാൽ ആ ലിസ്റ്റിൽ ഒരു മലയാള ചിത്രം കൂടി ഉണ്ടായിരുന്നു …. അതും 1986 ഇറങ്ങിയ ചിത്രം… പത്മരാജൻ എന്ന ജീനിയസ് ഒരുക്കിയ ദേശാടനകിളി കരയാറില്ല .

ബിത്വ : womance എന്നതിന്റെ എതിർലിംഗം ആണ് bromance . ദേശാടനക്കിളി പോലെ ഇന്റെൻസ് ആയി പറയുന്നില്ലെങ്കിലും , നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ ( മോഹൻലാൽ – വിനീത്) തൂവാനതുമ്പികൾ ( മോഹൻലാൽ – അശോകൻ ), തകര (പ്രതാപ്‌പോത്തൻ- നെടുമുടി വേണു, സംവിധാനം ഭരതനാണ്) എന്നീ ചിത്രങ്ങൾ സൂക്ഷിച്ചു നോക്കിയാൽ bromance ഇന്റെ ചില നുറുങ്ങു സൂചനകൾ കാണാനാവും

2. Life of a rape victim

റേപ്പ് വിക്‌ടിം ആയ ഒരു കഥാപാത്രത്തിന് ഇന്ത്യൻ സിനിമ മൊത്തമായി നൽകിയിരിക്കുന്ന വിധി എന്ന് പറയുന്നത് ആത്മഹത്യ ആണ്..അല്ലെങ്കിൽ റേപ്പ് ചെയ്ത ആളെ തന്നെ വിവാഹം കഴിച്ചു ജീവിക്കുക . എന്തിനു റേപ്പ് വരെ പോകണം …നായികയ്ക്ക് നായകന്റെ അല്ലാതെ മറ്റാരുടെയെങ്കിലും വിരൽ സ്പർശം പോലും പാടില്ല എന്നുള്ളതാണ് ഈ അടുത്തിടവരെ പോലും ഉള്ള ഒരു അലിഖിത നിയമം. അർജുൻ റെഡ്‌ഡിയും അതിന്റെ റീമേക്കുകളും എല്ലാം ഈ ഒരു വിഭാഗത്തിൽ പെടുന്നതാണ് . hitler മാധവൻ കുട്ടി തന്റെ പെങ്ങളെ സോമനെ കൊണ്ട് തന്നെ കെട്ടിച്ചത് വെറും ഊളത്തരം ആണെന്ന് ചിന്തിക്കുന്ന ഒരു ജനറേഷൻ ഇപ്പോൾ ഇവിടെ ഉണ്ട് . ഒരു പത്തുവർഷം മുൻപ് വരെ ഉള്ള പൊതുബോധം പോലും അതിനെ അംഗീകരിക്കില്ലയിരുന്നു.

എന്നാൽ ഇന്നത്തെ തലമുറ ശരി എന്ന് ചിന്തിക്കുന്നത് മുപ്പത്തി അഞ്ചു വർഷം മുൻപ് പത്മരാജൻ ശരി എന്ന് ചിന്തിച്ചിരുന്നു . നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളുടെ ക്ലൈമാക്സ് ആ ചിന്തയിൽ നിന്നും വന്നതാവും… പത്മരാജൻ ചിത്രങ്ങളിലെ എന്നല്ല, മലയാള ചിത്രങ്ങൾ മുഴുവൻ എടുത്തു നോക്കിയാലും എന്നെ ഏറ്റവും അധികം തൃപ്തിപ്പെടുത്തി ക്ലൈമാക്സുകളിൽ ഒന്ന്.. സോളമൻ ആണ് ഹീറോ… സോളമനെ സൃഷ്ടിച്ച പത്മരാജൻ സൂപ്പർ ഹീറോയും .
3.പ്രേക്ഷകരോട് ചോദിക്കുന്ന ചോദ്യം

ഒരു ചിത്രത്തിന്റെ ക്ലൈമാക്സ് എന്താണെന്നു വ്യക്തമാക്കാതെ ഒന്ന് രണ്ടു സൂചനകൾ തന്നു കൊണ്ട് പ്രേക്ഷകരുടെ ബുദ്ധിയെ പരീക്ഷിക്കുന്ന രീതിയിൽ ഒരു അവസാനം തന്റെ സിനിമയ്ക്കു നല്കാൻ ഉള്ള ധൈര്യം ഏതു സംവിധായകന് ഉണ്ട്.. കൊല്ലപ്പെട്ടത് ആരാണ്..?? നായകനോ അതോ വില്ലനോ ?? ഒരു പുതുമുഖ നടനെ പുഞ്ചിരിപ്പിച്ചു കൊണ്ട് ഒരു സുപ്രിയ ചിത്രം എന്ന് ഏൻഡ് ക്രെഡിറ്റ് കാണിച്ചു തുടങ്ങുമ്പോൾ പ്രേക്ഷകന്റെ മുന്നീലേക്കു പത്മരാജൻ എറിയുന്ന ചോദ്യം . 1988 അപരൻ എന്ന ചിത്രത്തിൽ ചോദിച്ച ചോദ്യത്തിന് ഇന്നും രണ്ടു ഉത്തരം ഉണ്ട് .

4.Non – linear story telling

2010 ഒക്കെ ആയപ്പോഴാണ് മലയാള സിനിമയിൽ കുറച്ചു നോൺ ലീനിയർ ചിത്രങ്ങൾ വന്നു തുടങ്ങിയത്. സിറ്റി ഓഫ് ഗോഡ്, ട്രാഫിക്, ഒക്കെ നോൺ ലീനിർ നരറേറ്റീവിൽ വന്ന മികച്ച ചിത്രങ്ങൾ ആണ്.. എന്നാൽ ഇതിനു ഒക്കെ ഒരു പാട് മുൻപേ ഇത് പരീക്ഷിച്ചു വിജയിപ്പിച്ച സംവിധായകൻ ആണ് പത്മരാജൻ. 1989 റിലീസ് ചെയ്ത സീസൺ , വെറും നോൺ ലീനിയർ ആയിരുന്നില്ല.. പാസ്റ്റും പ്രെസെന്റും മാറി മാറി പറയുമ്പോഴും , നായകനും വില്ലനും തമ്മിലുള്ള ബന്ധം അതിനിടയിൽ സസ്പൻസ് കളയാതെ ഒളിച്ചു വയ്ക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്.

5.Magical realism

ഫാന്റസി, അല്ലെങ്കിൽ മിത്തോളജിക്കൾ ഴോണറിൽ ധാരാളം ചിത്രങ്ങൾ മലയാളത്തിൽ വന്നിട്ടുണ്ട് എങ്കിലും മാജിക്കൽ റിയലിസം എന്ന ഴോണർ മലയാളത്തിലേക്ക് വരുന്നത് ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിലൂടെ ആണ്. നമ്മൾ മാജിക്കൽ റിയലിസം എന്ന് കേൾക്കുന്നത് “ആമെൻ” മുതലാണ്. ആമേനും 25 വർഷങ്ങൾക്കു മുമ്പ് പത്മരാജൻ ഈ ഴോണറിൽ നമുക്ക് സിനിമ നൽകിയിട്ടുണ്ട്.
അന്ന് ആ ചിത്രം ബോക്സോഫീസിൽ തകർന്നെങ്കിലും ഇന്ന് ഏറ്റവുമധികം ആൾക്കാർ ആളുകളുടെ ഫേവറേറ്റ് ചിത്രമായി മാറിയിട്ടുണ്ട്. അതെ കാലം തെറ്റി ഇറങ്ങിയ മറ്റൊരു പത്മരാജൻ ബ്രില്ലിയൻസ്.

6. ഇനിയും ഒരുപാട് …..

ഇതുപോലെ ഇനിയും ഒരുപാട് പറയാനുണ്ട്. കള്ളൻ പവിത്രൻ പോലെ ഡാർക്ക് ഹ്യൂമർ ഫാന്റസി അതിനു മുൻപോ ശേഷമോ മലയാളത്തിലുണ്ടായിട്ടില്ല. തൂവാനത്തുമ്പികൾ ഇപ്പോഴും ആളുകൾ ആഘോഷിക്കുന്ന ചിത്രമാണ്. ഒരു ബ്രോത്തലിൽ ഒരു ദിവസം കൊണ്ട് നടക്കുന്ന പ്രണയ കഥ, കരിയിലക്കാറ്റു പോലെ എന്ന കറ തീർന്ന ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറി, തുടങ്ങി എത്രയെത്ര അത്ഭുത ചിത്രങ്ങളാണ് ഈ സംവിധായകൻ നമുക്ക് തന്നിട്ടുള്ളത്.
link part 1- sathyan anthikad
link part 2- Goutham vasudev menon
link of part 3- LJP

One thought on “സംവിധായകന്റെ കയ്യൊപ്പ് – പാർട്ട് 4 -പത്മരാജൻ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s