ഫ്ലാഷ് ബാക്ക്- രാക്കിളിപ്പാട്ട്
പ്രിയദർശൻ ഫുൾ ടൈം ബോളിവുഡിൽ ബിസി ആയിരുന്ന സമയം . ചന്ദ്രലേഖ എന്ന ഇൻഡസ്ട്രിയൽ ഹിറ്റ് സൃഷ്ടിച്ചിട്ടു മേഘം എന്ന ചിത്രം മാത്രമേ മലയാളത്തിൽ ചെയ്തിട്ടുള്ളു . ഹേരാ ഫേരി ക്കു ശേഷം പ്രിയൻ മലയാളത്തിൽ ഒരു ചിത്രം ചെയ്യും എന്ന വാർത്ത കണ്ടപ്പോൾ ഒരു മോഹൻലാൽ ചിത്രം ആയിരിക്കും എന്നാണ് കരുതിയത്.. തൊട്ടു പിറകെ അടുത്ത വാർത്ത , സ്ത്രീകൾ മാത്രം അഭിനയിക്കുന്ന ചിത്രം ആയിരിക്കും എന്ന്. പ്രധാന വേഷങ്ങൾ ചെയ്യുന്നത് , തമിഴിൽ ഏറ്റവും ടോപ് ആയി നിൽക്കുന്ന ജ്യോതിക, ബോളിവുഡ് തരാം തബു, റാണി മുഖർജിയുടെ സഹോദരി,ലക്ഷ്മി തുടങ്ങായിവരാണെന്നും വാർത്ത വന്നു.
സത്യം പറഞ്ഞാൽ എനിക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല… വര്ഷങ്ങള്ക്കു ശേഷം മലയാളത്തിൽ പടം ചെയ്യാൻ വന്നിട്ട് സ്ത്രീകളെ മാത്രം വച്ചുകൊണ്ടു വെറുതെ പരീക്ഷണ ചിത്രം ചെയ്യണ്ട കാര്യമുണ്ടായിരുന്നോ എന്ന് തോന്നി.കുറച്ചു നാളുകൾക്കു ശേഷം പടത്തിന്റെ സ്റ്റീൽസ് ഒക്കെ കണ്ടപ്പോൾ നല്ല കളർ ഫുൾ ആയി തോന്നി.. ചെറിയ ഒരു പ്രതീക്ഷയും വന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം പടത്തിന്റെ തമിഴ് വേർഷൻ ട്രൈലെർ K.Tv യിൽ കണ്ടു.. നല്ല കിടുക്കാച്ചി ത്രില്ലെർ ആണ് പ്രിയൻ പെടച്ചു വിട്ടിരിക്കുന്നത് എന്ന് മനസിലായി.
രാക്കിളിപ്പാട്ട് വിദ്യാജി യുടെ ആൽബം ആയിരുന്നത് കൊണ്ട് തന്നെ ആദ്യമേ വാങ്ങിയിരുന്നു . അന്ന് പാട്ടു കാസ്സറ്റുകൾ വാങ്ങിയിരുന്നത് എ.ആർ റഹ്മാൻ അല്ലെങ്കിൽ വിദ്യാസാഗർ എന്നിവരുടെ മാത്രമാണ്. അവരുടെ എല്ലാ ആല്ബങ്ങളും ആ സമയത്തു ഞാൻ വാങ്ങാറുണ്ടായിരുന്നു .പാട്ടുകളെല്ലാം നല്ല അടിപൊളി . ഇഷ്ട സംവിധായകൻ, ഇഷ്ടപെട്ട ഴോണർ , ഇഷ്ടപെട്ട മ്യൂസിക് ഡയറക്ടർ, ജെന്റിൽമാൻ , കാതലൻ, ഇന്ത്യൻ , ഖുഷി ഒക്കെ ചെയ്ത ജീവയുടെ ഛായാഗ്രഹണം. പടം FDFS കാണണം എന്നുറപ്പിച്ചു..
റിലീസ് പറഞ്ഞ ദിവസം ഒക്കെ കഴിഞ്ഞു.. പടം റിലീസ് എന്നാകും എന്നതിന് ഒരു പിടിത്തവും ഇല്ല.. അതിനിടയ്ക്ക് തമിഴ് വേർഷൻ തമിഴ് നാട്ടിൽ റിലീസ് ആയി.ചിത്രത്തിനെ കുറിച്ച് കണ്ട റിവ്യൂസ് എല്ലാം നല്ലതായിരുന്നു.. പക്ഷെ ബോസ്ഓഫീസിൽ ഒരു ആവറേജ് പെർഫോമൻസ് മാത്രമായിരുന്നു ചിത്രം കാഴ്ച വച്ചത്. മലയാളം വേർഷൻ എവിടെയും റിലീസ് ആയില്ല.അവസാനം കുറേ കാത്തിരുന്നു മടുത്തപ്പോൾ തമിഴിന്റെ ഡിവിഡി ഇറങ്ങിയതറിഞ്ഞു അത് എടുത്തു കണ്ടു .
ക്യാമ്പസ്സിലെ ഫ്രണ്ട്ഷിപ്പും , വഴക്കും, പാട്ടും , പണ്ട് ചെന്നൈയിൽ സംഭവിച്ച സരിക ഷാ എന്ന കുട്ടി മരിക്കാനിടയായ സംഭവത്തിന്റെ റെഫെറൻസും ഒക്കെയായി തുടങ്ങിയ ചിത്രം രമേശ് നായർ എന്ന പേരിൽ നായികമാർ ഉണ്ടാക്കിയ സാങ്കൽപ്പിക കാമുകന്റെ ലെറ്ററും , ഫോണും ഒക്കെ വരുന്നിടത്തു പതുക്കെ ത്രില്ലെർ മോഡിലേക്ക് മാറുന്നു. ത്രില്ലിംഗ് എലമെന്റ് കൂടി കൂടി ധും ധും ദൂരെയേതോ രാകിളിപ്പാട്ടെന്ന ഗാനത്തിൽ എത്തുമ്പോൾ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തും .. പിന്നെ സിനിമ തീരുന്നവരെ ആ മൂഡ് ആണ്,
ധും ധും പാട്ടു ചിട്ടപ്പെടുത്തിയിരിക്കുന്നത് ആ ടെൻഷൻ കൂട്ടുന്ന രീതിയിൽ ആണ്,,Sp വെങ്കിടേഷിന്റെ ബിജിഎം ഉം അത് പോലെ തന്നെ.സിനിമയിലെ നായിക കഥാപാത്രം തുടങ്ങി എല്ലാവരെയും നമ്മൾ പലസ്ഥലങ്ങളിൽ സംശയിക്കും. പക്ഷെ ക്ലൈമാക്സ് ട്വിസ്റ്റ് കണ്ടപ്പോൾ ശരിക്കും തലക്കു അടിയേറ്റ പോലെ തോന്നി.. ഒരിക്കലും പ്രതീക്ഷിക്കാത്ത ആള് ആണ് കൊലപാതകി.
ഒരു നായകനോ, പറയത്തക്ക ആക്ഷൻ സീനുകളോ ഒന്നും ഇല്ലാതെ പ്രിയദർശൻ 2000 ഒരുക്കിയ ഈ കിടിലൻ ത്രില്ലെർ ( മലയാളം വേർഷൻ) തിയേറ്റർ കാണുന്നത് 7 വര്ഷങ്ങള്ക്കു ശേഷം ആണ് . ഈ കാലതാമസം കൊണ്ട് തന്നെ ചിത്രം വേണ്ടരീതിയിൽ ശ്രദ്ധിക്കപെടാതെ പോയി. ഒരു പക്ഷെ സമയത്തിനു റിലീസ് ആയിരുന്നെങ്കിൽ മറ്റൊരു ബ്ലോക്ക് ബസ്റ്റർ ആകേണ്ടതായിരുന്നു.
ഇതിന്റെ പ്രിന്റ് യൂട്യൂബിൽ പോലും ഇല്ല. ടെലെഗ്രാമിൽ ഉണ്ടെന്നു തോന്നുന്നു. കണ്ടിട്ടില്ലാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക. 19 വര്ഷം മുൻപ് ഇറങ്ങിയ ചിത്രമാണെന്ന് തോന്നില്ല.
One thought on “ഫ്ലാഷ് ബാക്ക്- രാക്കിളിപ്പാട്ട്”