ഒരു സ്വപ്നം… അത് വീണ്ടും വീണ്ടും നിങ്ങൾ കാണാറുണ്ടോ? അതിന്റെ അർത്ഥം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ.. ഞാൻ എപ്പോഴും കാണുന്ന സ്വപ്നം ഉണ്ട്. ഇന്നലെയും കണ്ടു.
കോട്ടയം ഭാരത് ആശുപത്രിയുടെ ഓപ്പോസിറ്റ് ഉള്ള ഇടവഴി.. തിരുന്നക്കര യുടെ തെക്കേ നടയിലുള്ള ശ്രീരംഗം ഓഡിറ്റോറിയം നിൽക്കുന്ന റോഡിലേക്ക് കണക്ട് ചെയ്യുന്ന ഇടവഴി.പവർകട്ട് മറ്റോ എന്താണ്.. ഒരു തരി വെളിച്ചം ഇല്ല. ഞാൻ ഇടവഴിയിലേക്ക് കയറിയിട്ടുണ്ട്. കൂറ്റ കൂരിരുട്ട്.. ഇടവഴിയുടെ അങ്ങേയറ്റത്ത്… ഒരു ദീപം. കാറ്റിൽ ഉലയുന്ന ഒരു തിരിവെട്ടം… അതിനെ ലക്ഷ്യം വച്ചാണ് നടക്കുന്നത്. പക്ഷേ എത്ര നടന്നാലും അവിടെ എത്തുന്നില്ല. ഇരുട്ടിൽ തന്നെ അകപ്പെട്ടിരിക്കുകയാണ് ഞാൻ.
എനിക്കറിയാം.. ഞാൻ വലിയൊരു അപകടത്തിൽ ആണ്. ആ ഇരുട്ടിൽ നിന്ന് രക്ഷപ്പെട്ടു ഇല്ല എങ്കിൽ ഏതോ ഒരു നെഗറ്റീവ് എനർജി… ഒരു അദൃശ്യദുഷ്ട ശക്തി അതെന്നെ കീഴ്പ്പെടുത്തും. എന്താണത്?
ആ വിളക്ക് ആണെന്നതിന് മുമ്പ് എനിക്ക് അവിടെ എത്തണം. എന്തിനാണെന്ന് എനിക്കറിയില്ല… ആ കൂരിരുട്ടിൽ നിന്ന് രക്ഷപ്പെടണം.. അതിനായി ഞാൻ എന്റെ വേഗം കൂട്ടിക്കൊണ്ടു ഇരിക്കുന്നു.. ഞാൻ വിയർക്കുന്നുണ്ട്.. കിതയ്ക്കുന്നുണ്ട്…
ഒടുവിൽ ഞെട്ടി എണീക്കും… വീണ്ടും അതേ സ്വപ്നം കണ്ടു എന്ന് മനസ്സിലാക്കും.. ഒരു കാര്യവുമില്ലാതെ വിഷമിക്കും… എന്തുകൊണ്ട് എനിക്ക് ആ വിളക്കിന് അടുത്ത് എത്താൻ സാധിക്കുന്നില്ല. എനിക്കുറപ്പാണ്.. ഇനിയും ഒരുപാട് തവണ ഞാൻ ആ സ്വപ്നം കാണും.അതിന്റെ അർത്ഥം എന്തായിരിക്കും?????
തുടരും….
( അങ്ങനെ ഉടനെ ഒന്നും തുടരില്ല.. എന്നെങ്കിലും ആ സ്വപ്നം ഞാൻ മുഴുവൻ കണ്ടാൽ… അതിന്റെ രഹസ്യം മനസ്സിലായാൽ ചിലപ്പോൾ ബാക്കി ഞാൻ എഴുതി പോസ്റ്റ് ചെയ്യാം)