2019 ഇൽ ഇനി തിയേറ്ററിൽ കാണാൻ സാധ്യത ഡ്രൈവിംഗ് ലൈസൻസ് , മൈ സാന്റാ , കൂടി മാത്രമേ ഒള്ളു… ഏകദേശം 160 സിനിമകൾ പുതിയതായി കണ്ടു. അതിൽ 80 എണ്ണം തിയേറ്റർ സ്പീരിയൻസ് ആയിരുന്നു അതിൽ ഏറ്റവും ഇഷ്ടപെട്ട 5 നോൺ-മലയാളം ചിത്രങ്ങൾ. കണ്ടതിന്റെ ഓർഡറിൽ പറയാം .
1 . പേട്ട
കാർത്തിക് സുബ്ബരാജ് ഈ ജനറേഷനിൽ ഉള്ള സംവിധായരിൽ ഏറ്റവും മുൻ നിരയിൽ തന്നെ നിൽക്കാൻ യോഗ്യത ഉള്ള ആളാണെന്ന് അദ്ദേഹത്തിന്റെ ആദ്യ ചിത്രങ്ങളിലൂടെ തന്നെ തെളിയിച്ചതാണ്. അങ്ങനെ ഉള്ള ഒരു ബ്രില്ലിയൻറ് സംവിധായകൻ കറ തീർന്ന ഒരു രജനി ആരാധകൻ കൂടിയാകുമ്പോൾ സംഭവിക്കുന്ന ഒരു മാജിക് ആണ് പേട്ട… രജനി എന്ത് ചെയ്താൽ ജനങ്ങൾക്ക് ഇഷ്ടമാവും എന്ന് കൃത്യമായി മനസിലാക്കിയ സംവിധായകൻ.. ടൈറ്റിൽ സീൻ മുതൽ.. ഏൻഡ് ക്രെഡിറ്റിൽ ഇന്ത ആട്ടം പോരുമാ എന്ന് പറയുന്ന സീൻ വരെ ഓരോ സീനും രജനി എന്ന സൂപ്പർസ്റ്റാറിനായി കസ്റ്റം മേഡ് ആക്കി ഒരുക്കിയിരിക്കുന്നു.
review link
review link
2 . പേരന്പ്
ഒരു എന്റെർറ്റൈനെറോ സമയം
കൊല്ലിയോ കരച്ചിൽ പടവുമോ ഒന്നും അല്ല പേരന്പ് . നമ്മുടെ മനസ്സിനെ വല്ലാത്ത ഡിസ്റ്റർബ് ചെയ്യുകയും , ഭാരപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന ഒരു ചിത്രമാണ് . പിന്നീട് നമുക്ക് അത് ഒരു നല്ല അനുഭവമായി തോന്നുകയും ചെയ്യും .
review link
https://chenakariyangal.blog/2019/02/03/%e0%b4%aa%e0%b5%87%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%aa%e0%b5%8d/
3 . സൂപ്പർ ഡീലക്സ്
ഒറ്റ വാക്കിൽ പറഞ്ഞാൽ ഞാൻ ഈ വര്ഷം കണ്ടതിൽ എനിക്ക് ഏറ്റവും മികച്ചത് എന്ന് തോന്നിയ ചിത്രം ആണ് സൂപ്പർ ഡീലക്സ് .
അവിഹിത ബന്ധത്തിൽ തുടങ്ങി ട്രൻസ്ജെന്ഡേഴ്സ് ..അച്ഛൻ – മകൻ കുടുംബബന്ധം , സദാചാര ബോധം , ദൈവം, മതവിശ്വാസം ജാതിബോധം .. കറന്റ് സിസ്റ്റം , പ്രപഞ്ചം , തുടങ്ങി ഏലിയൻസ് വരെ എത്തി നിൽക്കുന്ന സ്ക്രിപ്ട് നാലു കഥകളായി തുടങ്ങി ഒരിടത്തു അവസാനിക്കുന്നു
review link
https://chenakariyangal.blog/2019/03/29/%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%bc-%e0%b4%a1%e0%b5%80%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b8%e0%b5%8d/
4 . ആർട്ടിക്കിൾ 15
ഹാർഡ് ഹീറ്റിങ് ഡയലോഗുകളും , കയ്യടക്കമുള്ള സംവിധാനവും, ആയുഷ്മാൻ , ഖുറാനെ, സയണി ഗുപ്ത, മനോജ് പഹ്വ തുടങ്ങി ഏറ്റവും ചെറിയ വേഷങ്ങൾ ചെയ്തവരുടെ വരെ ഗംഭീര പ്രകടനവും , സിനിമയുടെ മേക്കിങ് ക്വാളിറ്റിയും, അതിലെല്ലാം ഉപരി ഈ ചിത്രം കൈകാര്യം ചെയ്തിരിക്കുന്ന വിഷയവും ഇതിനെ ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാക്കുന്നു .
review link
https://chenakariyangal.blog/2019/06/28/article-15/
5 . കൈതി
ചിത്രം തുടങ്ങി നിമിഷങ്ങക്ക് അകം തന്നെ അതിലേക്കു പ്രേക്ഷകനെ അതിൽ പൂർണമായി ഇൻവോൾവ് ചെയ്യിക്കുകയും ഓരോ നിമിഷവും ഇനി എന്ത് സംഭവിക്കും എന്ന തോന്നൽ ചിത്രം തീരുന്നവരെയും നിലനിർത്തുകയും ചെയ്തിരിക്കുന്ന ചിത്രം…
review link
https://chenakariyangal.blog/2019/10/25/%e0%b4%95%e0%b5%88%e0%b4%a4%e0%b4%bf-%e0%b4%b1%e0%b4%bf%e0%b4%b5%e0%b5%8d%e0%b4%af%e0%b5%82/
ജോക്കർ, ബീഗിൾ, ജോൺ വിക് 3 , വാർ, അസുരൻ,നേർക്കൊണ്ട പാർവൈ, ഗാങ് ലീഡർ ,കേസരി,ബട്ല ഹോബ്സ്, ലയൺ കിംഗ് തുടങ്ങിയ ചിത്രങ്ങളും ഇഷ്ടപ്പെട്ടു.
സാഹോ , NGK , ദബ്ബാങ് 3 , മഹർഷി, കാപ്പൻ , തുടങ്ങിയവ വലിയ നിരാശ നൽകി.