ദബാങ് -3 റിവ്യൂ
ദബാങ് ഒന്നാം ഭാഗവും രണ്ടാം ഭാഗവും കണ്ടവർക്ക് അറിയാം ഒരു പ്രത്യേക ഫോർമുല ഉപയോഗിച്ചാണ് രണ്ടു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്. സൽമാൻ ആരാധകർക്ക് നന്നേ പിടിക്കുന്ന ഒരു ഫോർമുല.. അതേ ഫോർമുല തന്നെ ആണ് മൂന്നാം ഭാഗത്തിലും ഉപയോഗിച്ചിരിക്കുന്നത്.
മൂന്ന് ചിത്രത്തിൽ ഏതെങ്കിലും ഒരെണ്ണം ടൈറ്റിൽ കാണാതെ കാണാൻ തുടങ്ങിയാൽ ഏതു ചിത്രമാണ് കാണുന്നത് എന്നത് വില്ലനെ കണ്ട് മാത്രമേ മനസിലാക്കാൻ സാധിക്കുകയൊള്ളു. വില്ലൻ മാത്രമേ മാറുന്നൊള്ളു.. ബാക്കി എല്ലാം സെയിം ആണ്.ചുൾബുൾ പാണ്ഡെയുടെ ഇൻട്രോ ഫൈറ്റ്, അതുകഴിഞ്ഞുള്ള പാട്ട്, കോമെഡികൾ, ലൊക്കേഷൻ, പാട്ടുകളുടെ പിൿടറിസഷൻ, ക്ലൈമാക്സ് ഫൈറ്റ്, തുടങ്ങി എല്ലാം പഴയത് തന്നെ.
വില്ലൻ നായകന്റെ ഭാര്യയെയോ കാമുകിയോ ഒക്കെ തട്ടിക്കൊണ്ടു പോയി കെട്ടിയയിട്ടു നായകനെ തന്റെ സങ്കേതത്തിൽ വിളിച്ചു വരുത്തി, അവിടെ നിന്ന് നായകൻ ഇടി ഉണ്ടാക്കി ( ഷർട്ട് ഊരിക്കളയും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ) വില്ലനെയും കൊന്നു നായികയെയും കൊണ്ട് നടന്നു പോകുന്ന ഇത് വരെ കണ്ടിട്ടില്ലാത്ത വെറൈറ്റി ക്ളൈമാക്സിനു വരെ തിയേറ്ററിൽ ആളുകൾ കയ്യടിക്കുന്നത് കാണുമ്പോൾ ആണ് ഭായിജാനിന്റെ ഫാൻ പവർ എത്രത്തോളം ഉണ്ടെന്ന് മനസിലാവുന്നത്.
നായകന്റെ ഫ്ലാഷ് ബാക്കും വില്ലനുമായി ഉള്ള പ്രോബ്ലം കാണിക്കുന്നതും ആണ് മുൻ ഭാഗങ്ങളിൽ ഉള്ളതിലും വ്യത്യസ്തമായി തോന്നിയത്. ആ ഭാഗങ്ങൾ ഇടക്ക് ചെറിയ ലാഗ് തോന്നുന്നും ഉണ്ട്.
ചുൾബുൾ പണ്ടേ എന്ന കാരക്ടർ സൽമാന് വേണ്ടി ഉള്ള ഒരു കസ്റ്റം മെയ്ഡ് സാധനമാണ്. ആസ് യൂഷ്വൽ ഇത്തവണയും ചുൾബുൾ പാണ്ഡെ ആയി പൂണ്ടു വിളയാടുന്നുണ്ട് സല്ലു ഭായ്.. അത് കൊണ്ട് തന്നെ ബാക്കി എന്തൊക്കെ തന്നെ ആയാലും ആരാധകർക്ക് ആഘോഷിക്കാൻ ഉള്ള വകുപ്പ് ഈ ചിത്രത്തിലും ഉണ്ട്.
കിച്ച സുദീപിന്റെ വില്ലൻ വേഷം അങ്ങനെ വല്യ പ്രത്യേകതകൾ ഒന്നും തന്നെ ഇല്ല.. പെർഫോമൻസ് ഒക്കെ സ്ഥിരം ദബാംഗ് വില്ലന്റെ തന്നെ.. അവസാനം സൽമാനുമായുള്ള ഗുസ്തിയിൽ ഇടി മുഴുവൻ വാങ്ങി പടമാകുക എന്ന തന്റെ കർമം ഭംഗിയായി ചെയ്തിട്ടുണ്ട്.
ഒരു പാട് കണ്ട ഫോർമുല ആണെങ്കിലും, വളരെ പ്രെഡിക്റ്റിവ് ആണെങ്കിലും, ക്ളീഷേകളാൽ സമ്പന്നമാണെങ്കിലും നിങ്ങൾ ഒരു സൽമാൻ ഫാൻ ആണെങ്കിൽ നിങ്ങളെ ചിത്രം രസിപ്പിക്കും. ചിത്രത്തിന്റെ പ്രധാന ഉദ്ദേശവും അത് തന്നെ ആണ്.