ഹീറോ -റിവ്യൂ
ഇരുമ്പ് തിരെ എന്ന ചിത്രത്തിന് ശേഷം മിത്രൻ സംവിധാനം ചെയ്തിരിക്കുന്ന ഹീറോ ഒരു ഔട്ട് ആൻഡ് ഔട്ട് സൂപ്പർ ഹീറോ മൂവി ഒന്നും അല്ല. ആദ്യചിത്രം ഇരുമ്പ് തിരയിൽ പേഴ്സണൽ ഇൻഫർമേഷൻ എങ്ങനെ ഒക്കെ മിസ്സ് യൂസ് ചെയ്യപ്പെടുന്നു എന്ന് പറഞ്ഞപ്പോൾ രണ്ടാമത്തെ ചിത്രത്തിൽ എഡ്യൂക്കേഷൻ സിസ്റ്റത്തിൽ ഉള്ള പ്രശ്നങ്ങളെ കുറിച്ചാണ് പറയുന്നത്. തീർച്ചയായും ഒരു സൂപ്പർ ഹീറോ എലെമെന്റും ഇതിൽ ഉണ്ട്.
നമ്മുടെ എഡ്യൂകേഷൻ സിസ്റ്റം ക്രിയേറ്റ് ചെയ്യുന്നത് വെറുതെ ജോലി ചെയ്തു ശമ്പളം വാങ്ങിക്കുന്ന ജോലിക്കാരെ ആണ്. ഇന്നൊവേറ്റീവ് ആയി, ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യാൻ ഉള്ള അവസരമോ, പ്രോത്സാഹനമോ ഒന്നും അത് നൽകുന്നില്ല. ഈ സിസ്റ്റത്തിൽ വരേണ്ട മാറ്റങ്ങളെ കുറിച്ച് ആണ് ചിത്രം സംസാരിക്കുന്നത്.
നായകൻ ചെയ്യുന്ന ഫ്രോഡ് പടിപടികളും, നായികയുമായുള്ള പ്രണയം, ചെറിയ കോമഡി ഒക്കെയായി തുടങ്ങുന്ന ചിത്രം ഫസ്റ്റ് ഹാൾഫിന്റെ അവസാന അര മണിക്കൂറിൽ ആണ് പ്രധാന സബ്ജെക്ടിലേക്കു എത്തുന്നത്. ആദ്യ പകുതിയിൽ ശിവ കാർത്തികേയൻ പതിവുപോലെ അടുത്ത വീട്ടിലെ പയ്യന്റെ റോൾ നന്നായി ചെയ്തു. സെക്കന്റ് ഹൾഫിൽ ഹീറോ / സൂപ്പർ ഹീറോ വേഷത്തിൽ എത്തുമ്പോൾ ഇടക്ക് അന്യൻ ഒക്കെ കയറി വരുന്നത് പോലെ തോന്നി. ഫസ്റ്റ് ഹൾഫിലേ ഒരു ഈസിനെസ്സ് സെക്കന്റ് ഹൾഫിൽ ഇല്ലാത്തതു പോലെ തോന്നി.
അർജുൻ ചെയ്ത കഥാപാത്രം നായകനിലും കൂടുതൽ കയ്യടി നേടുന്നുണ്ട്.. മാസ്സ് സീനുകൾ കൂടുതൽ കിട്ടിയിരിക്കുന്നത് അര്ജുന് ആണ്. ആക്ഷൻ സീനിലെ ആറ്റിട്യൂട് ഒക്കെ നന്നായിരുന്നു. ഒരു നല്ല സ്ക്രിപ്റ്റ് കിട്ടിയാൽ ഇനിയും ഒരങ്കത്തിനുള്ള ബാല്യം അദ്ദേഹത്തിന് ഉണ്ട്.
അഭയ് ഡിയോൾ പ്രധാന വില്ലൻ നെ അവതരിപ്പിക്കുന്നു എങ്കിലും കാര്യമായി പെർഫോം ചെയ്യാൻ ഉള്ള സ്കോപ്പ് ഇല്ല ചിത്രത്തിൽ. ഒരു നോർമൽ കോർപറേറ്റ് വില്ലൻ ആയി പോയി. കല്യാണി പ്രിയദർശനു തുടക്കം പ്രാധാന്യം ഉള്ള റോൾ ആയി തോന്നിയെങ്കിലും സെക്കന്റ് ഹാൽഫ് എത്തിയപ്പോൾ കാണാൻ പോലും കിട്ടിയില്ല. ചെയ്ത ഭാഗം മോശമില്ലാതെ ചെയ്യാൻ കല്യാണിക്കു സാധിച്ചിട്ടുണ്ട്.
നല്ല എൻഗേജിങ് ആയി കഥ പറഞ്ഞു പോകുമ്പോൾ തന്നെ ചില സീനുകളുടെ അവതരണം ഒരുപാട് ചിത്രങ്ങളിൽ കണ്ടത് പോലെ തോന്നിപ്പിക്കുന്നത് ഒരു മടുപ്പു തോന്നിക്കുന്നുണ്ട്. ചിത്രത്തിൽ കാണിക്കുന്ന ചില കണ്ട് പിടുത്തങ്ങൾ ഒക്കെ സിനിമാറ്റിക് ലിബർട്ടി ആയി തോന്നിയെങ്കിലും എന്ഡ് ക്രെഡിറ്റിൽ റിയൽ ലൈഫ് ആളുകളെയും അവരുടെ കണ്ട് പിടുത്തങ്ങളും കാണിച്ചു അതിന് നാല്ലൊരു ക്ലരിഫിക്കേഷൻ സംവിധായകൻ തരുന്നുണ്ട്.
നായകൻ സൂപ്പറ് ഹീറോ എങ്ങനെ ആകുന്നു..അല്ലെങ്കിൽ എങ്ങനെ ആക്കി എടുക്കുന്നു എന്ന് കാണിക്കുന്ന സീനുകൾ ഒക്കെ നന്നയിരുന്നു. യുവാന്റെ പാട്ടുകളിൽ 2എണ്ണം നന്നായിരുന്നു.. ബിജിഎം മോശം ആയില്ല.
രണ്ടാം ഭാഗത്തിനുള്ള സൂചന നൽകി അവസാനിക്കുന്ന ചിത്രത്തിൽ ത്രില്ലിംഗ് എലെമെന്റ്സ് ഇരുമ്പ് തിരയിൽ ഉള്ള അത്രയും ഇല്ല എങ്കിലും, വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയം നല്ല എൻഗേജിങ് ആയി പറയാന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. പക്ഷെ ഒരു പക്കാ സൂപ്പർ ഹീറോ ചിത്രം പ്രതീക്ഷിച്ചു പോയാൽ നിരാശ ആവും ഫലം…