എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചില സംവിധായകരുടെ ചിത്രങ്ങളിലെ ഞാൻ ശ്രദ്ധിച്ചിട്ടുള്ള ചില കാര്യങ്ങൾ ഒരു സീരീസ് ആയി എഴുതുകയാണ്. അതിന്റെ മൂന്നാം ഭാഗം.
ലിജോ ജോസ് പെല്ലിശ്ശേരി
ഇന്നുള്ള സംവിധായകരിൽ ഏറ്റവും അധികം ആരാധകർ ഉള്ള സംവിധായകൻ ആണ് LJP . ഈ ഞാനും .. നായകൻ കണ്ടു ഇഷ്ടപെട്ടാൽ സിറ്റി ഓഫ് ഗോഡ് ഫിസ്റ്റ് ഡേ കണ്ടു.. പിന്നീട് അങ്ങോട്ട് ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രവും ഫസ്റ്റ് ഡേ മിസ് ചെയ്തിട്ടില്ല.
1 . നോ പ്ലാൻസ് ടു ചേഞ്ച് … നോ പ്ലാൻസ് ടു ഇമ്പ്രെസ്സ്
കെ.ജി ജോർജ് , പദ്മരാജൻ തുടങ്ങിയ സംവിധായകരുടെ ഒരു പ്രത്യേകത, അവർ ഒരിക്കലും അതാതു കാലത്തു നിലനിന്നിരുന്ന സിനിമ വ്യാകരണങ്ങളുടെ പിന്നാലെ പോകില്ലായിരുന്നു എന്നതായിരുന്നു. പ്രേക്ഷകരെ തിയേറ്ററിൽ കയറ്റാനായി കാണിക്കുന്ന ഗിമ്മിക്കുകളോ , അല്ലെങ്കിൽ അവാർഡുകളും ,ഫെസ്ടിവൽസും ലക്ഷ്യം വച്ച് വരുന്ന , സാധാരണ പ്രേക്ഷകർക്ക് ആസ്വദിക്കാനും , മനസിലാക്കാനും ബുദ്ധിമുട്ടുള്ള ആര്ട്ട് സിനിമകളുടെ രീതികളോ അവരുടെ ചിത്രങ്ങളിൽ കാണാൻ സാധിക്കില്ലായിരുന്നു . സിനിമ കൈകാര്യം ചെയ്തിരുന്ന വിഷയങ്ങളും, ജോണറുകൾ പോലും ഒന്നിന് ഒന്ന് വ്യത്യസ്തമായിരുന്നു . ഇന്നത്തെ സംവിധായകരിൽ അതെ ശൈലി പിന്തുടരുന്ന ആളാണ് ലിജോ ജോസ് പെല്ലിശ്ശേരി. നായകൻ മുതൽ ജെല്ലിക്കെട്ട് വരെ ലിജോ തന്നിരിക്കുന്ന ചിത്രങ്ങൾ എല്ലാം ഇങ്ങനെ ഉള്ളവ തന്നെയാണ് . ജനത്തിന് കാണാൻ ഇഷ്ടമുള്ള ചിത്രങ്ങളുടെ പിറകെ പോകാതെ , തനിക്കിഷ്ടമുള്ള ചിത്രങ്ങൾ ചെയ്തു , അത് പ്രേക്ഷകരെ കൊണ്ട് ഇഷ്ടപെടുത്തിക്കുന്ന സംവിധായകൻ .
2 . ക്രിസ്തീയ പശ്ചാത്തലം .
ലിജോ എന്ന സംവിധായകൻ ഒരു പക്ഷെ കുറച്ചു അധികം വിമര്ശിക്കപ്പെട്ടിട്ടുള്ള ഒരു കാര്യം ആണ് ഇത്. ആമേൻ, അങ്കമാലി ഡയറീസ് , ഈ.മ.യൗ. , തുടങ്ങി ജെല്ലിക്കെട്ട് വരെ എല്ലാ ചിത്രങ്ങളും ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഉള്ളതാണ്, ഈശോയും, പുണ്യാളനും കുരിശും ,കൊന്തയും , പള്ളിയും പള്ളിപെരുന്നാളുമൊക്കെ എല്ലാ ചിത്രങ്ങളുടെയും ഭാഗമാണ്.
വല്യ ജുബ്ബയും , സ്വർണത്തിന്റെ കുരിശു മാലയും ഇട്ടു, ക്ലബ്ബിൽ പോയി രണ്ടണ്ണം അടിച്ചു , കൊറേ പൊങ്ങച്ചം പറഞ്ഞു, മിക്കവാറും കള്ളു കച്ചവടം / അല്ലെങ്കിൽ എസ്റ്റേറ്റ് മൊതലാളി അച്ചായന്മാരെ ആണ് , ക്രിസ്ത്യൻ പശ്ചാത്തലത്തിൽ വരുന്ന 90 % മലയാള ചിത്രങ്ങളും കാണിച്ചിട്ടുള്ളത്. അവരുടെ കുടുംബത്തിലെ അത്താഴം ഒക്കെ കാണിക്കുന്നത് കണ്ടാൽ തന്നെ ദഹനക്കേട് വരും, അത്രമാത്രം വിഭവങ്ങളാവും തീൻ മേശയിൽ.
എനിക്ക് തോന്നിയ ഒരു കാര്യം കേരത്തിൽ പ്രാചീന കാലം തൊട്ടു നിലനിന്നുരുന്ന ക്രിസ്തീയ സംസ്കാരത്തെ കുറച്ചൊക്കെ സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നതു ഈ സംവിധായകൻ ആണ് . മേൽ പറഞ്ഞ രീതിയിലുള്ള ക്രിസ്ത്യാനികൾ ഒക്കെ കേരത്തിൽ ഒരു ശതമാനത്തിൽ താഴയേ കാണൂ.. അമേനിലും, അങ്കമാലിയിലും , ഈ മ യൗ വിലും ഒക്കെ ലിജോ പരിചയപ്പെടുത്തിയ ക്രിസ്തീയ സംസ്കാരം മേല്പറഞ്ഞ ക്ളീഷേകൾ ഒഴിവാക്കി കാണിച്ചു എന്നതിലുപരി പ്രാദേശികമായി ഈ സംസ്കാരത്തിൽ ഉണ്ടാകുന്ന അന്തരവും കാണിച്ചു തരുന്നു . കുട്ടനാട്ടിലെ സോളമനും ക്രിസ്ത്യാനി ആണ്, അങ്കമാലിക്കാരൻ പെപ്പെയും ക്രിസ്ത്യാനി ആണ് , ചെല്ലാനത്തുള്ള ഈശിയും .. മൂന്ന് പേരും മൂന്ന് ദേശത്തിലെ ക്രിസ്ത്യൻ സംസ്കാരത്തെ പ്രതിനിതീകരിക്കുന്നു .
3 . ലോ………………………..ങ് ഷോട്സ്
അങ്കമാലി ഡയറീസ് ഇറങ്ങി കഴിഞ്ഞു ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട സംഗതി ആണ് അതിലെ ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ക്ലൈമാക്സ് . എന്നാൽ ഇത്തരം നീളം കൂടിയ ഷോട്ടുകൾ ആദ്യ കാലം മുതലേ ലിജോയുടെ ചിത്രങ്ങളിൽ കാണണം , സിറ്റി ഓഫ് ഗോഡ് ഇലെ പ്രിത്വിരാജിന്റെ ഒരു ആക്ഷൻ സീക്വൻസ് , ( ഷൂട്ടിംഗ് സെറ്റിൽ വച്ചുള്ളത് ) അതെ ചിത്രത്തിലെ കല്യാണ വീട്ടിലുള്ള ഗാനരംഗം, ആമേനിലെ ഷാപ്പിൽ വച്ചുള്ള ഗാനരംഗം , ജെല്ലിക്കെട്ടിലെ എണ്ണമില്ലാത്ത സീനുകൾ ഒക്കെ ഇതിനു ഉദാഹരണങ്ങൾ ആണ്
4 . പശ്ചാത്തലം ഒരുക്കുന്ന സംഗീതം
ലിജോയുടെ എല്ലാ ചിത്രങ്ങളുടെയും സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്, കോൺവെൻഷനൽ രീതികളിൽ നിന്ന് വ്യത്യസ്തമായി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കാൻ ഈ ടീം ശ്രദ്ധിക്കാറുണ്ട്. മിക്കവാറും കഥപറയുന്ന പശ്ചാത്തലം തന്നെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് കാണാൻ കഴിയും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളായിൽ .
നായകനിൽ കഥകളിക്കു ഉപയോഗിക്കുന്ന ചില വാദ്യങ്ങളും മറ്റും ഉപയോഗിക്കുന്നതായി കാണാം , ആമേനിൽ, ക്ലാര്നെറ്റും , ബാൻഡും ഒക്കെ സംഗീതം ഒരുക്കി, ഈ മാ യൗ എത്തിയപ്പോൾ, കടലും, കാറ്റും, മഴയും എല്ലാം പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി, ജെല്ലിക്കെട്ട് എത്തിയപ്പോൾ ഒരു പാടി കൂടി ഉയർന്നു, മനുഷ്യന്റെയും, മൃഗത്തിന്റെയും, മൂളലും, മുരടലും, ആക്രോശവും വരെ ബിജിഎം ആയി മാറി
5 . വിൻസെന്റ് എന്ന നാമം
യാദൃശ്ചികമാണോ അതോ മനപ്പൂർവം ആണോ എന്നറിയില്ല , വിൻസെന്റ് എന്നെ പേര് ലിജോയ്ക്കും ഒരു വീക്നെസ് ആണെന്ന് തോന്നുന്നു.
നായകനിൽ തിലകൻ ചെയ്ത കഥാപാത്രം – വിൻസെന്റ് കാരണവർ
ആമേനിൽ ഇന്ദ്രജിത് – ഫാദർ വിൻസെന്റ് വട്ടോളി
ഡബിൾ ബരേലിലെ ഇന്ദ്രജിത്തിന്റെ പേര് – വിൻസി ( മറ്റൊരുതരം വിൻസെന്റ് )
അങ്കമാലിയിലെ ഹീറോ ആരാ… വിൻസെന്റ് പെപ്പെ
അവസാന രണ്ടു ചിത്രങ്ങളിൽ പ്രത്യക്ഷത്തിൽ വിൻസെന്റുമാരെ ഒഴിവാക്കിയിട്ടുണ്ട് എന്ന് തോനുന്നു… എന്നാലും ഒന്ന് തപ്പി പിടിച്ചാൽ ചിലപ്പോൾ കിട്ടിയേക്കും
പോസ്റ്റിനു നീളം കൂടുന്നതിൽ തൽകാലം ഇവിടെ നിർത്തു… ബാക്കി പ്രത്യേകതകൾ കമന്റ് ആയി ഇട്ടോളൂ.
Part 2- Goutham Vasudev Menon : Link
2 thoughts on “സംവിധായകന്റെ കയ്യൊപ്പ് – പാർട്ട് 3 ലിജോ ജോസ് പെല്ലിശ്ശേരി ( LJP ).”