എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചില സംവിധായകരുടെ ചിത്രങ്ങളിലെ ഞാൻ ശ്രദ്ധിച്ചിട്ടുള്ള ചില കാര്യങ്ങൾ ഒരു സീരീസ് ആയി എഴുതുകയാണ്. അതിന്റെ രണ്ടാം ഭാഗം.
ഗൗതം വാസുദേവ് മേനോൻ
മണിരത്നം , ശങ്കർ, എന്നീ സംവിധായകർക്ക് ശേഷം സ്വന്തം പേര് ഒരു ബ്രാൻഡ് ആക്കിയ സംവിധായകൻ ആണ് ഗൗതം വാസുദേവ് മേനോൻ. ആര് അഭിനയിച്ചാലും… ഏതു ജോണറിലുള്ള ചിത്രമായാലും അത് പ്രൈമർലി ഗൗതം മേനോൻ ചിത്രമായി ആവും അറിയപ്പെടുക . തന്റെ പേര് കണ്ടു സിനിമയ്ക്ക് ടിക്കറ്റ് എടുക്കുന്ന ഒരു സെറ്റ് ഓഫ് ഓഡിയന്സിനെ ഉണ്ടാക്കിയെടുക്കാൻ ഗൗതം മേനോന് സാധിച്ചിട്ടുണ്ട്.. അത് കൊണ്ടാണ് അദ്ദേഹം ഒരു ബ്രാൻഡ് ആണ് എന്ന് മുൻപ് വിശേഷിപ്പിച്ചത് . ഗൗതം മേനോൻ ബ്രാൻഡ് ചിത്രങ്ങളിൽ പൊതുവായി കാണുന്ന ചില പ്രത്യേകതകൾ ആണ് താഴെ പറയാൻ ശ്രമിച്ചിരിക്കുന്നത്
1 . കഥ പറയുന്ന നായകൻ.
ഭൂരിപക്ഷം സിനിമകളുടെയും കഥ 3 rd പാർട്ടി ആംഗിളിൽ ആണ് കാണിക്കറുള്ളത്. എന്നാൽ ജി വി എം ചിത്രങ്ങളുടെ ഒരു പൊതു സ്വഭാവം അത് ഫസ്റ്റ് പാർട്ടി നറേഷൻ ആയിരിക്കും എന്നുള്ളതാണ്. അതായതു സിനിമയിലെ പ്രധാന കഥാപാത്രം അഥവാ നായകൻ തന്നെ അയാളുടെ കഥ പറയുന്നു . മിന്നലേ യുടെ തുടങ്ങുത് രാജേഷ് എന്ന കഥാപാത്രം അയാളെയും , രാജീവ് എന്ന തന്റെ ശത്രുവിനെക്കുറിച്ചും പറഞ്ഞു കൊണ്ടാണ്. കാക്ക..കാക്ക യിലെ ആദ്യ സംഭാഷണം ഓർമയില്ലേ… ” എൻ പേര് അൻപ് സെൽവൻ , അൻപ് സെൽവൻ IPS ..” നായകൻ പ്രേക്ഷകരോട് സെല്ഫ് ഇൻട്രോ നൽകി കഥ പറയുവാൻ തുടങ്ങുകയാണ് .
ഈ ഒരു സ്റ്റൈൽ ഫോളോ ചെയ്യുന്നത് കൊണ്ട് തന്നെ ഒരു പാട് വോയിസ് ഓവറുകൾ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കാണാൻ കഴിയും.. ചിത്രം മുഴുവൻ ഇല്ലെങ്കിൽ കൂടെയും എവിടെയെങ്കിലും ഒക്കെ നായകൻ പ്രേക്ഷകരോട് ഡയറക്റ്റ് ആയി കഥപറയുന്ന സീൻസ് ഗൗതം മേനോൻ ചിത്രങ്ങളിൽ ഉണ്ടാവാറുണ്ട് .വേട്ടയാട് വിളയാട് മാത്രമാണ് അതിനൊരു അപവാദമായി കണ്ടിട്ടുള്ളു.. ബാക്കി എല്ലാ ചിത്രങ്ങളിലും ഈ രീതി ആണ് കഥപറയാൻ ഉപയോഗിച്ചിരിക്കുന്നത്
2 .” ഐ റെസ്പെക്ട് വിമൺ & ദെയ് ആർ ക്ലാസ്സി ..
ഗൗതം മേനോൻ ചിത്രങ്ങളിലെ നായകൻമാർ ക്കു നെഞ്ച് വിരിച്ചു ആത്മാഭിമാത്തോടെ പറയാവുന്ന ഒരു സ്റ്റേറ്റ്മെന്റ് ആണ് ഇത്. സിനിമയിൽ ആരും ഇത് പറയില്ല എങ്കിലും നായകന്റെ കാരക്ടർ കാണുമ്പോൾ നമുക്ക് തോന്നും.. എത്ര മാന്യമായി ആണ് ഇയാൾ സ്ത്രീകളോട് പെരുമാറുന്നത്.. എത്ര ബഹുമാനത്തോട് കൂടിയാണ് അയാൾ അവരോടു ഇടപഴകുന്നത് . സ്ത്രീകളെ ഇകഴ്ത്തുന്നതില്ല, അവരെ ബഹുമാനിക്കുന്നവർ ആണ് യഥാർത്ഥ പുരുഷൻ എന്നാണ് ഗൗതം മേനോൻ ചിത്രങ്ങൾ പറയുന്നത്.. ചുരുക്കി പറഞ്ഞാൽ എത്ര കീറി മുറിച്ചു നോക്കിയാലും സ്ത്രീ വിരുദ്ധത ഒന്നും ഒരു ചിത്രത്തിലും കിട്ടും എന്ന് തോന്നുന്നില്ല.
നായകന് മാത്രമല്ല പടം കാണുന്ന പ്രേക്ഷകനും സ്ത്രീ കഥാപാത്രങ്ങളോട് ബഹുമാനം തോന്നും. അത്രമേൽ ക്ലാസ്സി ആയിട്ടാവും അവരെ ഗൗതം ഡിസൈൻ ചെയ്തിരിക്കുക.. 75 % തമിഴ് ചിത്രങ്ങളിലും നായികമാരെ പോലെ ഗ്ലാമറസും, കൊച്ചു കുട്ടിയെ പോലെ തുള്ളിച്ചാടി നടക്കുന്നവളും , കുറച്ചു മണ്ടിയും, നായകനുമായി വഴക്കിടുകയും , പിന്നെ സ്നേഹിക്കുകയും , പാട്ടുകളിൽ മാത്രം വന്നു പോകുന്നവളുമല്ല ഗൗതമിന്റെ നായികമാർ..നല്ല എലഗന്റ് ആയി സാരി ഉടുത്തു ,പൊട്ടു ഒക്കെ കുത്തി , നടന്നു വരുന്നത് കാണുമ്പോഴേ മനസു നിറയും . അത്രയ്ക്ക് ക്ലാസ് ആണ് ഗൗതമിന്റെ സ്ത്രീകൾ .
3 .പാട്ടുകളും പെണ്ണെഴുത്തും
ചില സംഗീത സംവിധായകർ തങ്ങൾ ചെയ്യുന്ന പാട്ടിലൂടെയും ബി.ജി എം ലൂടെയുമൊക്കെ ചെയ്യുന്ന ചിത്രത്തെ ഒരു പടി മികച്ചതാക്കാൻ സംവിധായകരെ സഹായിക്കാറുണ്ട്. പക്ഷെ ഗൗതം മേനോൻ ചിത്രങ്ങളിൽ കാര്യങ്ങൾ തിരിച്ചാണെന്നു തോന്നുന്നു. സംഗീത സംവിധായകൻ നൽകുന്ന പാട്ടുകളെ ഒരു പടി മുകളിലേക്ക് കൊണ്ടുപോകാൻ ഗൗതം മേനോന് സാധിക്കുന്നു.. അതായതു ആര് സംഗീതം നിർവഹിച്ചാലും അയാളുടെ ഏറ്റവും ബെസ്റ് വാങ്ങിച്ചെടുക്കാൻ ഗൗതം മേനോന് സാധിക്കാറുണ്ട്.. ഒരു ആൽബത്തിലെ എല്ലാ ഗാനങ്ങളും ഒരു പോലെ ഹിറ്റ് ആക്കാൻ കഴിവുള്ള ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് ഗൗതം .
Mr.x. ആണ് സംഗീതം എന്ന് പറഞ്ഞു കൊണ്ട് ആണ് എന്നൈ നോക്കി പായും തോട്ടയിലെ ആദ്യഗാനം റിലീസ് ചെയ്തിരുന്നത്. പിന്നീട് ആണ് durbuka ശിവ ആണ് സംഗീതം എന്ന് വെളിപ്പെടുത്തിയത്.. അതിനോടകം തന്നെ “മറുവർത്തയ്” ഗംഭീര ഹിറ്റ് ആയിരുന്നു. ഗൗതം മേനോൻ ചിത്രങ്ങളുടെ സംഗീതം X ചെയ്താലും Y എല്ലാ ഗാനങ്ങളും കേൾക്കാനും കാണാനും മികച്ചത് തന്നെ ആയിരിക്കും എന്ന് പറയാതെ പറഞ്ഞതാണോ അത് .
പാട്ടുകളുടെ മറ്റൊരു പ്രത്യേകത അതിൽ ഭൂരിപക്ഷവും എഴുതിയിരിക്കുന്നത് ഒരു സ്ത്രീ ആണ് (താമരൈ) എന്നുള്ളതാണ്. അത് കൊണ്ട് തന്നെ കൂടുതൽ ഗാനങ്ങളും ഒരു സ്ത്രീയുടെ വ്യൂ പോയിന്റിൽ നിന്നാണ് എന്നുള്ളതും ഒരു പ്രത്യേകത ആണ്.. വസീഗരയും , പാർത്ത മുതൽ നാളെയും.., നെഞ്ചുക്കുൾ പെയ്തിടുവും…തള്ളിപ്പോകാതെയും , വിണ്ണൈത്താണ്ടി വരുവായയും ഒക്കെ ഇത്ര മനോഹരമായതും ഇത് കൊണ്ടാണെന്നു തോന്നുന്നു.
4.”ഒൺലി ഹൈ ക്ലാസ് നായകൻ” പിന്നെ മരിച്ചു പോകുന്ന നായിക
ഒരിക്കലും ജീവിതത്തിന്റെ അടിത്തട്ടിൽ ഉള്ളവനായ, അല്ലെങ്കിൽ വലിയ സാമ്പത്തികം ഇല്ലാത്ത, വലിയ വിദ്യഭ്യാസമില്ലത്ത അതുമല്ലെങ്കിൽ കുളിക്കയും , നനയ്ക്കുകയും ചെയ്യാതെ , വെള്ളവുമടിച്ചു ഷേവും ചെയ്യാതെ കൈലിയും ഉടുത്തു നടക്കുന്ന ടൈപ്പ് നായകന്മാരെ ഒന്നും ഇവിടെ എടുക്കില്ല., നായകൻ മിനിമം IPS അല്ലെങ്കിൽ എഞ്ചിനീയർ ആയിരിക്കും , ബ്രാൻഡഡ് സ്റ്റെലിലിഷ് വേഷങ്ങൾ മാത്രമേ
ധരിക്കുകയൊള്ളു .. വീട്ടിൽ ഇരിക്കുമ്പോൾ പോലും ഒരു പൊടിപോലും ആകാത്ത തേച്ചലിക്കിയ ബ്രാൻഡഡ് ടി.ഷർട്ടും ഷോട്സും മാത്രമേ ധരിക്കു..ടീകടയുടെ വാതിൽക്കലും , സലൂണിന്റെ അകത്തും, അരമതിലിലും ഒന്നും ഇയാൾ ഇരിക്കില്ല.. മാളുകളും ,കോഫി ഷോപ്പുകളിലും ഒക്കെയെ ഇവരെ കാണാറുള്ളു.. നായികയെ കാണാൻ ചെന്നൈയിൽ നിന്ന് ആലപ്പുഴക്കാണെങ്കിലും അമേരിക്കക്കു ആണെങ്കിലും ഇവർക്ക് ഒരു ദൂരമാണ്.
ഏതെങ്കിലും ഒരു സ്ത്രീ കഥമാത്രത്തിന്റെ സംരക്ഷണം ആവും പ്രധാന മിഷൻ. കാക്ക കാക്കയിൽ ജ്യോതികയെ, VV യിൽ ജ്യോതികയെയും ,മകളായും, പച്ചക്കിളിയിൽ, മകളെയും, ഭാര്യയെയും, എന്നൈ അറിന്താൽ ഇൽ , അനുഷ്കയെയും, തൃഷയുടെ മകളെയും, ENPT യിൽ മേഖ അകാശിനെ, AYM ഇൽ മഞ്ജിമയെ.. അങ്ങനെ ഒരു മാതിരി എല്ലാ ചിത്രങ്ങളിലും ഒരു സംരക്ഷണ ചുമതല നായകന് കാണും. അടുത്ത ചിത്രത്തിന്റെ പേര് തന്നെ “ജോഷ്വ : ഇമായ് പോൽ കാക്ക എന്നാണ് ”
നായകൻ എത്രയൊക്കെ കഷ്ടപെട്ടാലും ഒട്ടുമിക്ക ഗൗതം ചിത്രങ്ങളിലും ഒരു നായിക എങ്കിലും മരിക്കും എന്നുള്ളതാണ് ഒരു ദുഃഖ സത്യം. കാക്ക കാക്കയിലും ,പച്ചക്കിളിയിലും ജ്യോതിക , VV യിൽ കമാലിനി , എന്നൈ അറിന്താലിൽ തൃഷ , അങ്ങനെ പോകുന്നു ആ ലിസ്റ്റ്.
5.നായികയുടെ പേരിലെ പിശുക്കും, സിനിമയുടെ ടൈറ്റിലിലെ ആർഭാടവും
മറ്റൊരു പ്രത്യേകത നായികമാർക്കെല്ലാം 2 അക്ഷരമുള്ള പേര് ആണ് ഗൗതം നൽകുന്നത് , മിന്നലെയിലെ റീന, കാക്ക കാക്കയിൽ മായ, VTV യിൽ ജെസ്സി, വരണം ആയിരത്തിൽ മേഘ്ന ( സോറി രണ്ടര അക്ഷരം ഉണ്ട് ) , എന്നൈ അറിന്താലിൽ ഹേമ AYM ഇൽ ലീല പിന്നെ ഇപ്പോൾ ENPT യിൽ ലേഖ.
എന്നാൽ സിനിമയ്ക്കു പേരിടുന്ന കാര്യത്തിൽ ആ പിശുക്കു കാണിക്കാറില്ല സംവിധായകൻ .” ഗൗതം വാസുദേവ് മേനോൻ ” എന്ന തന്റെ പേര് പോലെ കുറച്ചു നീളത്തിൽ തന്നെ ആണ് മിന്നലേ ഒഴിച്ചാലുള്ള പേരുകൾ ഒക്കെ … മുഴുവൻ എഴുതാൻ മടിയായതു കൊണ്ട് ഷോട്ട് ഫോമുകൾ മാത്രം ഇടുന്നു .
RHTDM , KK , VV , NN , VTV ,YMC , EHT ,EA , AYM ,PMC , ENPT , etc ..etc
A FEW FILMS BY
“GVM “
പാർട്ട് 1 – സത്യൻ അന്തിക്കാട് ലിങ്ക്:
4 thoughts on “സംവിധായകന്റെ കയ്യൊപ്പ് – പാർട്ട് 2 ഗൗതം വാസുദേവ് മേനോൻ”