ഹാപ്പി സർദാർ – റിവ്യൂ

വീട് ഷിഫ്‌റ്റിംഗും അതിന്റെ അറേഞ്ച്മെൻറ്സും ഒക്കെയായി കുറച്ചു ഹെക്ടിക് ആയിരുന്നു കഴിഞ്ഞ 2 ദിവസങ്ങൾ അതിൽ നിന്നും ഒരു ബ്രേക്ക്‌ എടുത്ത് ഒരു ചിത്രം കണ്ടേക്കാം എന്ന് തീരുമാനിച്ചപ്പോൾ ഫാമിലിയുടെ ചോയ്സ് ഹാപ്പി സർദാർ ആയിരുന്നു. സത്യം പറഞ്ഞാൽ ഞാൻ ശരിക്കും എൻജോയ് ചെയ്തു. ഒരു ടെൻഷനും ഇല്ലാതെ 2.30 മണിക്കൂർ ഹാപ്പി ആയി തന്നെ ഇരുന്ന് കാണാൻ പറ്റിയ ഒരു സിനിമ ആയിട്ടാണ് എനിക്ക് തോന്നിയത്.

സുദീപ് – ഗീതിക ഡയറക്ടർ duo സംവിധാനം ചെയ്തിരിക്കുന്ന ഹാപ്പി സർദാർ ട്രൈലെർ / പോസ്റ്റർസ് സൂചിപ്പിക്കുന്ന പോലെ ഒരു ഹാപ്പി – കളർ ഫുൾ എന്റെർറ്റൈനെർ ആണ്. ഇന്റർകാസ്റ്റ് / ഇന്റർകൾച്ചർ കല്യാണം എന്ന ഒരുപാട് കണ്ടിട്ടുള്ള തീം ആണ് ചിത്രം പറഞ്ഞിരിക്കുന്നത് എങ്കിലും, അതിന് ഒരുക്കിയിരിക്കുന്ന ക്നാനായ – പഞ്ചാബി പശ്ചാത്തലം ചിത്രത്തിന് ഒരു പുതുമ സമ്മാനിക്കുന്നു.

ഡബിൾ മീനിങ് ഒന്നും ഉപയോഗിക്കാതെ തന്നെ എല്ലാരേം നല്ലോണം ചിരിപ്പിക്കാൻ പറ്റി എന്നതാണ് മെയിൻ പ്ലസ് പോയിന്റ്. നായികയുടെ കുടുംബം ഡിസൈൻ ചെയ്തിരിക്കുന്ന വിധവും സിദ്ദിഖിനെ ക്യാരക്ടർ & പെർഫോമൻസ് തുടങ്ങിയവയും വളരെ ഇന്ട്രെസ്റ്റിംഗ് ആയി തോന്നി. ഷറഫുദ്ദീൻ – വിജിലേഷ് ടീമിന്റെ കോമഡിയും നന്നായി വന്നിട്ടുണ്ട്.

കാളിദാസ് ജയറാം മുൻ ചിത്രങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി നന്നായി ചെയ്തിട്ടുണ്ട്. റൊമാന്റിക് സീനുകൾ, ഇമോഷണൽ സീനുകൾ, പാട്ട് കോമഡി ഒക്കെ മോശം ഇല്ലാതെ ചെയ്യാൻ തനിക്ക് പറ്റും എന്ന് കാണിച്ചിട്ടുണ്ട്. പക്ഷേ പാവത്തിന് ആക്ഷൻ മാസ് രംഗങ്ങളൊന്നും കൊടുക്കാതെ ഇരിക്കാമായിരുന്നു. കുട്ടിത്തം മാറാത്ത നിഷ്കളങ്കമായ മുഖമാണ് അദ്ദേഹത്തിന്റെത്. അത് പോലുള്ള റോളുകൾ കുറച്ച് കൂടി കഴിഞ്ഞ് ചെയ്യുന്നതാവും അഭികാമ്യം.

ക്ലൈമാക്സിലേക്ക് അടുത്തപ്പോൾ ശ്രീനാഥ് ഭാസിയുടെ സൈഡ് സ്റ്റോറി , വള്ളംകളി, വില്ലൻമാര്, സ്റ്റൻഡ്.. എല്ലാം കൂടി ഒന്നിലധികം കോൺഫ്ലിക്റ്സ് ഒരുമിച്ചു വന്നത് കുറച്ച് കോംപ്ലക്സ് ആക്കിയത് പോലെ തോന്നി.. മെയിൻ കോൺഫ്ലിക്ട് ഇൽ മാത്രമായി കോൺസ്ട്രറ്റ് ചെയ്തിരുന്നെങ്കിൽ കുറച്ച് കൂടി നന്നാകുമായിരുന്നു .

ടെക്നിക്കൽ സൈഡ് ഒക്കെ കിടു… പാട്ടും പാട്ടിന്റെ പിൿടറിസഷൻ ഒക്കെ നല്ല സൂപ്പർ ആയിട്ടുണ്ട്‌… ഒരു ബോളിവുഡ് സിനിമയിലെ ഗാനങ്ങൾ പോലെ കളര്ഫുള്ള് ആയിരുന്നു. അഭിനന്ദൻ കണ്ണിനു സുഖം തരുന്ന വിഷ്വൽസ് തന്നിരിക്കുന്നു.

മലയാളം ഇൻഡസ്ട്രിയിലെ ആദ്യ സംവിധായക ദമ്പതികളുടെ പ്രഥമ സംരഭം മോശമായില്ല.. പലയിടങ്ങളിലും പഴയ പ്രിയദർശൻ, റാഫി മെക്കാർട്ടിന് ടച്ച്‌ മേക്കിങ് സ്റ്റൈലിൽ ഫീൽ ചെയ്തു.ഫാമിലി ഓഡിയന്സിനെ ഹാപ്പി ആക്കാൻ തീർച്ചയായും ഹാപ്പി സർദാറിന് കഴിയും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s