എന്നൈ നോക്കി പായും തോട്ട
—————————–=-================
ഗൗതം മേനോൻ ചിത്രങ്ങൾക്ക് സ്ഥിരമായി ഒരു ശൈലി ഉണ്ട്. എന്നെ നോക്കി പായും തോട്ട എന്ന ചിത്രവും അതെ ശൈലി തന്നെ ആണ് ഫോളോ ചെയ്യുന്നത്. നല്ല ഹൈ – ക്ലാസ്സ് ആയിട്ടു പ്രണയിക്കുന്ന നായകനും നായികയും.. കുറച്ചൊക്കെ സ്റ്റൈലിഷ് ആയിട്ടുള്ള ആക്ഷൻ.. ഒരുപാട് വോയിസ് ഓവർകൾ കൂടാതെ മികച്ച ഗാനങ്ങളും.
ചിത്രത്തിന്റെ പ്രധാന കഥ പറയാൻ ധനുഷ് – മേഘ ആകാശിന്റെ പ്രണയം പറയാതെയും സാധ്യമായിരുന്നു എങ്കിൽ തന്നെയും ചിത്രത്തിന് ഒരു ഫ്രഷ്നെസ്സ് നൽകുന്നത് ഫസ്റ്റ് ഹാൾഫിലെ പ്രണയരംഗങ്ങളും ഇടയ്ക്കിടെ വരുന്ന ഗാനങ്ങളും ആണ്. ജോമോൻ, /മനോജ് പരമഹാസ യുടെ ഛായാഗ്രഹണം അതിന് കൂടുതൽ മാറ്റ് കൂട്ടുന്നു. സാധാരണ ചിത്രങ്ങളുടെ ഇടയ്ക്കിടെ വരുന്ന ഗാനങ്ങൾ രസംകൊല്ലി ആകാറുണ്ടെങ്കെങ്കിലും ഗൗതം മേനോൻ ചിത്രങ്ങളിൽ അത് ഫീൽ ചെയ്യാറില്ല.. ഫസ്റ്റ് ഹാൾഫിൽ തന്നെ 5 ഓളം ഗാനങ്ങൾ ഉണ്ട്.
Mr.x. ആണ് ചിത്രത്തിന്റെ സംഗീതം എന്ന് പറഞ്ഞു കൊണ്ട് ആണ് ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തിരുന്നത്. പിന്നീട് ആണ് durbuka ശിവ ആണ് സംഗീതം എന്ന് വെളിപ്പെടുത്തിയത്.. അതിനോടകം തന്നെ “മറുവർത്തയ്” ഗംഭീര ഹിറ്റ് ആയിരുന്നു. ഗൗതം മേനോൻ ചിത്രങ്ങളുടെ സംഗീതം X ചെയ്താലും Y എല്ലാ ഗാനങ്ങളും കേൾക്കാനും കാണാനും മികച്ചത് തന്നെ ആയിരിക്കും എന്ന് ഈ ചിത്രവും തെളിയിക്കുന്നു.
സെക്കന്റ് ഹൾഫിൽ ചിത്രം ഒരു ക്രൈം ത്രില്ലെർ എന്ന ജോണറിലേക്കു ഷിഫ്റ്റ് ചെയ്യുന്നു. ഇടവേളകളിൽ ത്രില്ല് ചെയ്യിക്കുന്നു എങ്കിലും രണ്ടാം പകുതിയിൽ ചെറിയ ലാഗ് വരുന്ന്നുണ്ട്. പല ഇടങ്ങളിലും അച്ചം എൺപതു മടമയാടായെ ഓര്മിപ്പിക്കുന്നതും കല്ലുകടി ആവുന്നുണ്ട്.
ശശി കുമാറിന്റെ കാരക്ടർ നല്ലതായിരുന്നു എങ്കിലും മിസ്കാസ്റ്റിംഗ് ആയോ എന്ന് തോന്നി.. അർജുനോ ശരത്കുമാറോ മറ്റോ ആയിരുന്നെങ്കിൽ ഗംഭീര ഇമ്പാക്ട് ഉണ്ടാക്കിയേനെ.
മൊത്തത്തിൽ ധനുഷ് -മേഘ ആകാശ് ചെമിസ്ട്രി, ഗാനങ്ങൾ, നല്ല ചില ആക്ഷൻ രംഗങ്ങൾ, ഗൗതം മേനോന്റെ ട്രീറ്റ്മെന്റ് ഒക്കെ കൊണ്ട് ഒരു വട്ടം കാണാൻ ഉള്ളതുണ്ട് “എന്നൈ നോക്കി പായും തോട്ടാ “