ആക്ഷൻ – റിവ്യൂ

അൻപേ ശിവം എന്ന ചിത്രം മാറ്റിനിർത്തിയാൽ മഹത്തായ സിനിമകൾ ഒന്നും നൽകിയിട്ടുള്ള ഒരു സംവിധായകൻ അല്ല സുന്ദർ സി. പക്ഷേ ഭൂരിപക്ഷം വരുന്ന സാധാരണ പ്രേക്ഷകരെ രണ്ടര മണിക്കൂർ രസിപ്പിക്കുന്ന കാര്യത്തിൽ മിനിമം ഗ്യാരന്റി ആയിട്ടുള്ള ചിത്രങ്ങൾ ആണ് സുന്ദർ സി എന്ന സംവിധായകനിൽ നിന്ന് കിട്ടാറുള്ളത്…

പഞ്ച് സീനുകൾ, ആക്ഷൻ, കോമഡി, പാട്ടുകൾ, ഗ്ലാമറസ് നായികമാർ തുടങ്ങി എല്ലാ കൊമേർഷ്യൽ ചേരുവകളും ഉള്ള സുന്ദർ സി ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകരുന്ന കാഴ്ചകൾ വളരെ വിരളം ആണ്.മുമ്പ് പറഞ്ഞ കൊമേർഷ്യൽ സിനിമ ചേരുവകൾ ഒക്കെ തന്നെ വിശാൽ നായകനാകുന്ന തന്റെ പുതിയ ചിത്രമായ ആക്ഷനും സുന്ദർ സി ചേർത്തിട്ടുണ്ടെങ്കിലും
ഒന്നും തന്നെ ഒന്നും തന്നെ വർക്കൗട്ട് ആകുന്നില്ല.

പറഞ്ഞുപറഞ്ഞ് പഴകിയ കഥയും, വിരസമായ തിരക്കഥയും, പാളിപ്പോയ എക്സിക്യൂഷൻ എല്ലാംകൊണ്ടും തീർത്തും നിരാശാജനകമായ ഒരു അനുഭവം ആക്ഷൻ എന്ന ചിത്രം തന്നത്.മിൽട്രി ഓഫീസറായ നായകൻ, നായകന്റെ അച്ഛൻ മുഖ്യമന്ത്രി, ചേട്ടൻ ഉപമുഖ്യമന്ത്രി. ചതിയിലൂടെ വില്ലൻ കൊന്നു ഒന്നു കളഞ്ഞ ചേട്ടന് വേണ്ടിയും കാമുകിക്കു വേണ്ടിയും പകരംവീട്ടാൻ ഓരോരോ രാജ്യങ്ങളിലേക്ക് ആയി നടക്കുന്ന നായകൻ, സഹായത്തിന് നായകനെ പ്രേമിക്കുന്ന മറ്റൊരു നായിക.

നായകൻ കീർത്തിചക്ര സ്വീകരിക്കുന്ന സീനൊക്കെ തമിഴ് സിനിമയിലെ എവർഗ്രീൻ കൾട്ട് ആയിട്ട് നിലനിൽക്കും എന്നുറപ്പ്. എന്റെഎന്നാൽ എനിക്ക് തോന്നിയത് മകളുടെ നേഴ്സറിഇലെ പ്രൈസ് ഡിസ്ട്രിബ്യൂഷന് ഇതിലും ഡിസിപ്ലിൻ ഉണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.

ചിത്രത്തിന്റെ ഹൈലൈറ്റ് ആകേണ്ടി ഇരുന്നത് ആക്ഷൻ രംഗങ്ങൾ ആയിരുന്നു. പക്ഷേ എല്ലാ ആക്ഷൻ സീനുകളും ഒരേ പോലെ ഇരുന്നതും ദൈർഘ്യ കൂടുതലും അതിനെയും വിരസമാകുന്നു.കോമഡി കാണിക്കാനായി വന്ന നടന്റെ കോമഡികൾ ഒക്കെ ചീറ്റി പോയെങ്കിലും നായകനും നായികയും കൂടി ഇല്ലീഗൽ ആയി ടർക്കിയിൽ നിന്നും പാക്കിസ്ഥാൻ വരെ നാലഞ്ചു രാജ്യങ്ങളിലൂടെ അവരുടെ ബോർഡറും സെക്യൂരിറ്റി ചെക്കും ഒക്കെ ക്രോസ് ചെയ്തു ബൈക്കിൽ പാട്ടൊക്കെ പാടി
പോകുന്നത് പോലുള്ള സീനുകൾ നല്ലോണം ചിരിപ്പിക്കുന്നുണ്ട്.

അക്ഷയ് കുമാറിന്റെ ഒരു നല്ല പടത്തിന്റെ ക്ലൈമാക്സ്‌ അടിച്ചു മാറ്റി ഇതിൽ നശിപ്പിച്ചിട്ടും ഉണ്ട്.

ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രത്തിൽ അവർക്ക് ഒരു പാട്ടും 3 ഡയലോഗുകളും നൽകാനുള്ള വിശാലമനസ്കത സംവിധായകൻ കാണിച്ചിരിക്കുന്നു.

മൊത്തത്തിൽ ആക്ഷൻ എന്ന ചിത്രത്തിനെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ” ആരും പേടിക്കണ്ട, ഓടിക്കോ”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s