സാമാന്യം നല്ല അഹങ്കാരമുള്ള ഒരു സംവിധായകൻ. ആത്മാഭിമാനമുള്ള ഉള്ള ഒരു നടനെ… അല്ലെങ്കിൽ ജൂനിയർ ആർട്ടിസ്റ്റ് നെ വളരെ മോശമായ രീതിയിൽ അപമാനിച്ചു.. താനൊരു വലിയ സംവിധായകനും അയാൾ വെറും ഒരു ജൂനിയർ ആർട്ടിസ്റ്റും ആണെന്നുള്ള ഭാവമാണ് അയാളെക്കൊണ്ട് അത് ചെയ്യിച്ചത്.ഇനി ഇത് നിർത്തിയ സംഘാടകർ കാണിച്ചതാണ് അതിലും മ്ലേച്ഛമായ കാര്യം. വിളിച്ചുവരുത്തിയ അതിഥിയ അപമാനിക്കുകയും പോലീസിനെ കൊണ്ട് പിടിപ്പിക്കും എന്നു പറയുകയും ഒക്കെ ചെയ്തു.എത്ര മാന്യവും മാതൃകാപരവും ആയിട്ടാണ് ബിനീഷ് എന്ന മനുഷ്യൻ അതിനെതിരെ പ്രതികരിച്ചത്. ശരിക്കും ഒരുപാട് ബഹുമാനം തോന്നി അദ്ദേഹത്തോട്.എന്നാൽ പ്രബുദ്ധർ എന്ന് സ്വയം പറഞ്ഞു ആത്മരതി കൊള്ളുന്ന മലയാളികൾ ഇതിൽ പ്രതികരിച്ചത് ആണ് ഏറ്റവും വലിയ കോമഡി. ആ സംവിധായകന്റെ പേജിൽ പോയി പുള്ളിയുടെ കുടുംബത്തിനെയും പുള്ളിയെയും കേട്ടാലറയ്ക്കുന്ന വാക്കുകൾകൊണ്ട് തെറിയഭിഷേകം നടത്തിയിരിക്കുകയാണ്. ആൾക്കൂട്ട മനോഭാവത്തിന്റെ അതിഭീകരമായ മറ്റൊരു വേർഷൻ. അതിനിടയ്ക്ക് എവിടെയോ ആരോ ജാതിപ്പേരും കൂടി തിരികെയെത്തിയപ്പോൾ സംഗതി ഉഷാർ.ദുരഭിമാനി ആയ ഒരു വ്യക്തി ചെയ്ത പ്രവർത്തിയെയും പുള്ളിയുടെ പേരിലെ ജാതി വാലിനെയും കോറിലേറ്റ് ചെയ്തു സവർണ മേധാവിത്വത്തിന്റെ പുത്തൻ തിയറികൾ ഇറക്കി ആകെ വൃത്തികേടാക്കുകയാണ് മലയാളികൾ.അനിൽ രാധാകൃഷ്ണൻ മേനോനിനു കൊടുക്കുക്കാൻ കഴിയുന്നതിൽ വച്ച് ഏറ്റവും മികച്ച മറുപടി ആണ് ബിനീഷ് ബാസ്റ്റിൻ നൽകിയത്.. പുള്ളിക്ക് സപ്പോർട്ട് ചെയ്യുന്നു എന്ന പേരിൽ മേനോനെ കൂട്ടത്തെറി വിളിക്കണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല..