ഒരു സ്പോർട്സ് ബേസ്ഡ് സിനിമ അല്ലെങ്കിൽ സ്ത്രീപക്ഷ സിനിമ എന്നിവയുടെ പ്രധാന പ്രധാന പ്രോബ്ലം അതിൽ എന്റർടൈൻമെന്റ് വാല്യൂ തീരെ കുറവായിരിക്കും എന്നുള്ളതാണ്. അതിനനുസരിച്ച് ഇതിൽ പറയുന്ന കാര്യങ്ങൾക്ക് കിട്ടുന്ന റീച്ചും കുറവായിരിക്കും. പക്ഷേ അതുപോലുള്ള സിനിമയിൽ വിജയ് നീ പോലെ ഒരു താരത്തെ പ്ലീസ് ചെയ്ത തീരെ വെറുപ്പിക്കാതെ രീതിയിൽ അതേസമയം ആ താരത്തിന് താരമൂല്യം മാക്സിമം എക്സ്പ്ലോയിറ്റ് ഏത് ഒരു പക്കാ എന്റെർറ്റൈനെർ ആക്കി മാറ്റിയ അറ്റ്ലിക്കു ആണ് ആദ്യ കയ്യടി കൊടുക്കേണ്ടത്.ആക്ഷനും റൊമാൻസും, രായപ്പൻ ടെ മാസ്സ് സീനുകളുമടങ്ങിയ ഫസ്റ്റ് ഹാഫ് മറ്റൊരു മെർസൽ, സർക്കാർ റേഞ്ചിൽ ഒതുങ്ങിയെങ്കിലും ഇമോഷണൽ സീനുകളും മാസ്സ് സീനുകളും ഒക്കെ ആയി സെക്കന്റ് ഹാൾഫിലെ സ്ക്രിപ്റ്റിംഗിലും ഡയറക്ഷനിലും ഒക്കെ അറ്റ്ലീ നന്നായി പണി എടുത്തിട്ടുണ്ട്. അതെല്ലാം നല്ല ഗംഭീരമായി വർക്ക് ഔട്ട് ആയിട്ടും ഉണ്ട്. അറ്റ്ലീയുടെ കരിയർ ബെസ്റ്റ് എന്ന് നിസംശയം പറയാംഹൈ ക്ലാസ്സ് മാസ്സ് രക്ഷകൻ ദളപതി വേഷം വിട്ടിട്ടു പഴയ ലോക്കൽ ബോയ് സ്റ്റൈലിൽ പഴയ ഇളയദളപതി ആയി വിജയ് വന്നപ്പോൾ തന്നെ സന്തോഷം ആയി. വെറുതെ വന്ന് മാസ്സ് ഡയലോഗ് പ്രസംഗിക്കാതെ ചെറിയ കുറുമ്പ് ഒക്കെ കലർത്തിയുള്ള മാസ്സ് സീനുകളിലും സെക്കന്റ് ഹാൾഫിൽ ഉള്ള ഇമോഷണൽ സീനുകളിലും രായപ്പൻ എന്ന എയ്ജ്ഡ് റോളിലും ആസ് യൂഷ്വൽ ആക്ഷനിലും ഡാൻസിലും എല്ലാം വിജയ് തകർത്തു.
1vs 11മാച്ച് സീൻ, പോലീസ് സ്റ്റേഷൻ സീൻ, ഒക്കെ ഫാൻസിനു അർമാദിക്കാൻ ഉള്ള എല്ലാ വകുപ്പുകളും ഉണ്ട്. കത്തിക്ക് ശേഷം വിജയ് മാനറിസം ഇത്രയധികം എൻജോയ് ചെയ്തത് ഈ ചിത്രത്തിൽ ആണ്.ആൽബം കേട്ടപ്പോൾ മാതരെ എന്ന ഗാനവും ഉനക്കാകെ എന്ന ഗാനവും ആണ് ഇഷ്ടപ്പെട്ടത്
സിനിമയിൽ കണ്ടപ്പോൾ സിംഗപെണ്ണേ യും വെറിത്തനവും, മാതരെയും, ആൽബത്തിൽ ഉൾപ്പെടുത്താതെ 2 ഗാനങ്ങളും എല്ലാം വളരെ ഇഷ്ടപ്പെട്ടു.. ഇമോഷണൽ സീനുകളിലെ ബിജിഎം നന്നായിരുന്നു എങ്കിലും മാസ്സ് സീനുകൾക്ക് ബിജിഎം ഒരുക്കുന്നത് ആണ് റഹ്മാൻന്റെ വീക്ക് പാർട്ട് എന്ന് ഇതിലും മനസ്സിലാവുന്നുണ്ട്ചിത്രത്തിന്റെ ദൈർഘ്യവും പ്ലേസ്റ്റേഷൻ ഫിഫ ഗെയിമിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഗ്രാഫിക്സും ആണ് നെഗറ്റീവ് ആയിട്ട് തുടങ്ങിയ കാര്യങ്ങൾ. ജാക്കി ഷറഫ് ന കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. നായകൻ പ്രേമിക്കാൻ വേണ്ടി കുത്തി തിരുകിയ ഒരു കഥാപാത്രമായി പോയി നയൻതാരയുടെ കഥാപാത്രം എന്നതും നിരാശപ്പെടുത്തി.ഒരു പക്കാ സ്പോർട്സ് സിനിമയല്ല ബിഗിൽ. സ്പോർട്സും ഭാഗമായി വരുന്ന സ്ത്രീപക്ഷ വിഷയം പറയുന്ന ഒരു കംപ്ലീറ്റ് കൊമേർഷ്യൽ പൈസ വസൂൽ എന്റർറ്റൈനെർ ആണ് ബിഗിൽ..വാൽകഷ്ണം : ഇതിലെ ഒരു പാട്ടിനിടയിൽ ഒരാളെ കാണിക്കുന്നുണ്ട്. ഞാൻ ഏറ്റവും അധികം ആരാധിക്കുന്ന ആ വ്യക്തിയുടെ മുഖം ബിഗ് സ്ക്രീനിൽ കണ്ടപ്പോൾ wow..
തീയറ്റർ മുഴുവൻ ഇളകി മറിഞ്ഞ നിമിഷം…