കൈതി- റിവ്യൂ

ചിത്രം തുടങ്ങി നിമിഷങ്ങക്ക് അകം തന്നെ അതിലേക്കു പ്രേക്ഷകനെ അതിൽ പൂർണമായി ഇൻവോൾവ് ചെയ്യിക്കുകയും ഓരോ നിമിഷവും ഇനി എന്ത് സംഭവിക്കും എന്ന തോന്നൽ ചിത്രം തീരുന്നവരെയും നിലനിർത്തുകയും ചെയ്യുന്ന മാനഗരം എന്ന തന്റെ ആദ്യ ചിത്രത്തിന്റെ അതേ ശൈലിയിൽ തന്നെയാണ് ലോകേഷ് കനകരാജ് എന്ന സംവിധായകൻ തന്റെ രണ്ടാമത്തെ ചിത്രമായ കൈതിയും ഒരുക്കിയിരിക്കുന്നത്.ഒരു സിനിമയിലെ എല്ലാ മേഖലയും ഒരു പോലെ മികച്ചതാവുന്നത് പിന്നിൽ തീർച്ചയായും സംവിധായകന്റെ വലിയൊരു പങ്കുണ്ടാവും.തിരക്കഥ, ക്യാമറ, ബിജിഎം, നടി നടന്മാരുടെ പെർഫോമൻസ്, ആക്ഷൻ, തുടങ്ങി ഒരു സിനിമയിൽ എന്തൊക്ക ഘടകങ്ങൾ ഉണ്ടോ അതെല്ലാം ഒരു പോലെ മികച്ചതാകുന്ന ഒരു കാഴ്ച ആണ് കൈതിയിൽ കാണാൻ കഴിയുന്നത്.

ഒരു രാത്രി.. ഒരു എക്സ്ട്രാ ഓർഡിനറി സിറ്റുവേഷൻ.. അതിലേക്ക് അറിഞ്ഞോ അറിയാതയോ എത്തിപ്പെടുന്ന കുറച്ചു കഥാപാത്രങ്ങൾ.. പരിക്ക് പറ്റിയ ഒരു പോലീസ് ഓഫീസർ, പത്തു വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞു ആദ്യമായി തന്റെ മകളെ കാണാൻ പോകുന്ന അച്ഛൻ, drunk & ഡ്രൈവ് നു പിടിക്കേപ്പെട്ട സ്‌റ്റുഡന്റ്സും അവരുടെ 2സുഹൃത്തുക്കളും, സ്ഥലം മാറ്റം കിട്ടി വരുന്ന സാദാ കോൺസ്റ്റബിൾ, കാറ്ററിങ് സർവിസ് നടത്തുന്ന പയ്യൻ തുടങ്ങി ഒരു ബ്രിട്ടീഷ് നിർമിത കമ്മീഷണർ ഓഫീസ് കെട്ടിടവും, പൂച്ചി മരുന്നടിക്കുന്ന ആ “”യന്ത്രവും “” ( കണ്ടവർക്ക് കലങ്ങും, കാണാത്തവരോട് അതിനെ കുറിച്ച് പറഞ്ഞാൽ സ്പോയ്ലർ ആവും ) വരെ കഥയിൽ നിർണായക പങ്ക്‌ വഹിക്കുന്ന ബ്രില്ലിയൻറ് തിരക്കഥ.

ഒരു പാട്ട് പോലും ഇല്ലാത്ത ചിത്രത്തിൽ ബിജിഎം കൊണ്ട് കോരിത്തരിപ്പിക്കുന്ന സാം cs ഇന്റെ സംഗീതം. ബിജിഎം ഇന്റെ സ്ഥാനത്തു ചിലപ്പോൾ വന്ന് കയറുന്ന പഴയ ചില പാട്ടുകൾ., ആ റ്റെൻസ്ഡ് സിറ്റുവേഷൻ സിലും അതുണർത്തുന്ന ചിരി എല്ലാം പടത്തിന്റെ പോസിറ്റീവ്സ് ആണ്.സൂര്യപ്രകാശം കാണുന്നത് ചിത്രത്തിന്റെ ടൈൽ എൻഡിൽ മാത്രമാണ്.. അത് വരെ ഉള്ള കഥ നടക്കുന്നത് മുഴുവൻ ഇരുട്ടിൽ ആണ്. സിനിമാട്ടോഗ്രാഫർ വലിയ ഒരു കയ്യടി അർഹിക്കുന്നു.ലോറിയുടെ ഹെഡ് ലൈറ്റ്, ദൂരത്തു കത്തുന്ന ബൾബ്. സിഗരറ്റു കൊളുത്താൻ കത്തിക്കുന്ന ലൈറ്റർ, കത്തുന്ന കാളവണ്ടി.. തുടങ്ങി കഥയുടെ ഭാഗമായ സംഭവങ്ങൾ വെച്ചാണ് ലൈറ്റിംഗ് പോലും ചെയ്തിരിക്കുന്നത്.

കാർത്തി, നരേൻ, വില്ലൻ, കാറ്ററിംഗ്കാരൻ ആയി വന്ന പയ്യൻ., കോൺസ്റ്റബിൾ, ആ കുട്ടി തുടങ്ങി എല്ലാരും നല്ല കിടിലൻ പെർഫോമൻസ് ആണ് കാഴ്ച വച്ചിരിക്കുന്നത്. ആക്ഷൻ സീൻസിലും ഇമോഷണൽ സീൻസിലും എല്ലാം കാർത്തി ഒരുപോലെ കസറി.ചിത്രത്തിൽ നെഗറ്റീവ്സ് എന്ന് പറയാൻ ഒന്നും തന്നെ ഉള്ളതായി തോന്നിയില്ല വേണെമെങ്കിൽ ഫസ്റ്റ് ഹാഫ് കഴിഞ്ഞു സെക്കന്റ്‌ ഹാഫ് തുടങ്ങുന്ന വരെ ഉള്ള ഇന്റർവെൽ കുറച്ച് ലാഗിംഗ് ആയിരുന്നു എന്ന് പറയാം.

മൊത്തത്തിൽ തിയേറ്ററിൽ തന്നെ പോയി കാണണ്ട ഒരു മസ്റ്റ് വാച്ച് സിനിമ ആണ് കൈതി. ഈ വർഷം ഞാൻ കണ്ടതിൽ ഏറ്റവും മികച്ച തമിഴ് ചിത്രം..

One thought on “കൈതി- റിവ്യൂ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s