ധനുഷ് – വെട്രിമാരൻ ടീം പൊല്ലാതവൻ, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങൾക്ക് ശേഷം നാലാം വട്ടം നടക്കുന്ന അസുരൻ ഒറ്റനോട്ടത്തിൽ ഒരു വയലന്റ് റൂറൽ റിവഞ്ച് ഡ്രാമ ആണ് എങ്കിൽത്തന്നെയും ഇതിന്റെ സബ് ലയേഴ്സ് ആയി സ്ഥലം, ജന്മിത്വം, ജാതി തുടങ്ങിയ ചില പ്രശ്നങ്ങൾ കൂടി കൈകാര്യം ചെയ്തിരിക്കുന്നത് ചിത്രത്തിനെ വേറേ ഒരു ലെവലിൽ എത്തിക്കുന്നു.
ധനുഷ് ഒരു പക്കാ കൊമേർഷ്യൽ ഹീറോ ആണെങ്കിൽ തന്നെയും വെട്രിമാരൻ ചിത്രങ്ങളിൽ എത്തുമ്പോൾ മാസ് എന്നതിലുപരി ഒരു ഗംഭീര പെർഫോമർ എന്ന രീതിയിൽ കയ്യടി വാങ്ങുന്നു. ഈ ചിത്രവും ധനുഷിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നാകുന്നു. രണ്ടുകുട്ടികളുടെ അച്ഛനായ പാവത്താനായ 45 കാരൻ ആയും
ചോരത്തിളപ്പുള്ള മുൻകോപിയായ ചെറുപ്പക്കാരനായ, വീണ്ടും കുടുംബത്തിനായി തന്റെ അസുരഭാവങ്ങളിലേക്ക് തിരിച്ചുപോകുന്ന മധ്യവയസ്കൻ ആയും ധനുഷ് തകർത്തിരിക്കുന്നു ചിത്രമാണ് അസുരൻ.
ധനുഷിനോടൊപ്പം തന്നെ കയ്യടി നേടുന്ന പ്രകടനം ആണ് മഞ്ജു വാരിയർ, ധനുഷിന്റ മക്കളായി അഭിനയിച്ച രണ്ട് പേർ എന്നിവർ നൽകിയിരിക്കുന്നത്. ആദ്യ പകുതിയിൽ മാസ്സ് കാണിക്കുന്നത് ഇവരാണ്. അന്യ ഭാഷകളിൽ ചിത്രങ്ങൾ സ്വീകരിക്കുമ്പോൾ എങ്ങനെ ഉള്ളവ സ്വീകരിക്കണം എന്ന് ലാലേട്ടൻ മഞ്ജുവാര്യരോട് ഒന്നു ചോദിക്കുന്നത് നന്നാവും
ധനുഷിനെ പോലെ തന്നെ വെട്രിമാരൻ ചിത്രങ്ങളിലെ കോമൺ ഫാക്ടർസ് ആണ് g.v പ്രകാശ് കുമാറും സിനിമാട്ടോഗ്രാഫർ വേൽ രാജും. പതിവ് പോലെ രണ്ടുപേരും നന്നായി.
വാ അസുര.. എന്നു തീം മ്യൂസിക് ഒക്കെ ഉഗ്രൻ ആയിരുന്നു..
പീറ്റർ ഹെയ്നിന്റെ ആക്ഷൻ ആണ് ചിത്രത്തിന്റെ ഹൈലൈറ്റു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി വളരെ റോ ആയിട്ടുള്ള ആക്ഷനുകൾ ആണ് ഈ ചിത്രത്തിൽ പുള്ളി ചെയ്തിരിക്കുന്നത്. പ്രി ഇന്റർവെൽ ഫൈറ്റ്, ക്ലൈമാക്സ് ഫൈറ്റ് ഒക്കെ അസാധ്യമായിരുന്നു
ഫസ്റ്റ് ഹാഫ് കുറച്ച് ലാഗ് അനുഭവപ്പെടും. അതു പോലെ തന്നെ പലയിടങ്ങളിലും ലീപ്സിങ്ക് ഇഷ്യു ഉള്ളതായി തോന്നി.
ഓവർ വയലൻസ് ഉള്ളതിനാൽ ചിത്രം ഒരുപക്ഷേ എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ സാധ്യതയില്ല. ഒരു എന്റെർറ്റൈനെർ പ്രതീക്ഷിച്ചു പോകുന്നവർക്ക് നിരാശയായിരിക്കും ഫലം.
ചുരുക്കത്തിൽ എല്ലാവരെയും ഒരുപോലെ സംതൃപ്തിപ്പെടുതുന്ന ഒരു ചിത്രം അല്ല അസുരൻ. സീരിയസ് സിനിമ വ്യൂവേർസിനും, നല്ല ആക്ഷൻ ഇഷ്ടം ഉള്ളവർക്കും തീർച്ചയായും ഒരു മസ്റ്റ് വാച്ച് ആണ് അസുരൻ