വാർ തീർച്ചയായും ഒരു ഗംഭീര സിനിമ ഒന്നും അല്ല. പക്ഷേ ഒരു സ്റ്റൈലിഷ് ആക്ഷൻ ചിത്രം കാണാൻ പോകുന്ന പ്രേക്ഷകൻ എന്തു പ്രതീക്ഷിക്കുന്നുവോ നൽകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
ലീഡ് റോൾ ചെയ്യുന്ന ഹൃത്വിക് റോഷൻ, ടൈഗർ ഷെറോഫ് എന്നിവരുടെ പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. അഭിനയിച്ചു തകർക്കാൻ പോന്ന സങ്കീർണത ഒന്നും കഥയിൽ ഇല്ലാത്തതുകൊണ്ട് പെർഫോമൻസ് കൊണ്ട് ഉദ്ദേശിക്കുന്നത് ആക്ഷൻ സീൻസും, ഡാൻസും, സ്റ്റൈലും ഒക്കെ തന്നെയാണ്. ഈ എല്ലാ വിഭാഗത്തിലും ഹൃത്വിക് ഒരു പൊടിക്ക് മുകളിൽ നിൽക്കുന്നു .
ആക്ഷൻ ഡാൻസ് എന്നിവ മികച്ച രീതിയിൽ ചെയ്യുന്ന ടൈഗർ ഷ്റോഫിന്റ മുൻ ചിത്രങ്ങളിൽ ഒരു കുറവായി തോന്നിയിരുന്നത് അദ്ദേഹത്തിന്റെ അഭിനയം മാത്രമായിരുന്നു. എന്നാൽ ഈ ചിത്രത്തിൽ കുറച്ച് ഇംപ്രൂവ്മെന്റ് ഉള്ളതായി സെക്കൻഡ് ഹാഫിൽ ഉള്ള ചില സീൻസ് കണ്ടപ്പോൾ തോന്നി.
പറയത്തക്ക ഒരു കഥയില്ല ഉള്ളതാണ് ഒരു പോരായ്മ. വളരെ ചുരുക്കം കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രത്തിൽ ആരോ ഒരാൾ ഹൃതിക്കിനും ടൈഗറിനും ഒഴികെ മറ്റാർക്കും ഒരു ഇമ്പോര്ടൻസ് ഇല്ല. ചില സ്ഥലങ്ങളിൽ ചെറിയ ചില ലോജിക് ലൂപ്പ് ഹോൾസും കാണാം. പക്ഷെ തീരെ ബോർ അടിപ്പിക്കാതെ ഉള്ള ആഖ്യാനവും അവസാന ഭാഗത്തിലുള്ള ട്വിസ്റ്റും ഒക്കെ കൊണ്ട് ഒരു പരിധി വരെ ഈ കുറവുകളെ മറികിടക്കുന്നതിനാൽ ഇതൊന്നും ആസ്വദനത്തിനെ വലിതായി ബാധിക്കുന്നില്ല.
അനാവശ്യ പാട്ടുകൾ ഇല്ലാത്തതും നായികക്കു അധികം സ്ക്രീൻ സ്പേസ് ഇല്ലാത്തതും ചിത്രത്തിന്റെ പേസ് മെന്റൈൻ ചെയ്യാൻ സഹായിച്ചിട്ടുണ്ട്.
നല്ല രീതിയിൽ കോറിയോഗ്രാഫ് ചെയ്തിരിക്കുന്ന ആക്ഷൻ സീനുകൾ കൊണ്ട് സമ്പുഷ്ടമാണ് വാർ.. ചെയ്യുന്നതാവട്ടെ ബോളിവുഡിൽ തന്നെ ഏറ്റവും നന്നായി ആക്ഷൻ കൈകാര്യം ചെയ്യുന്ന താരങ്ങളും. അത് കൊണ്ട് തന്നെ ആക്ഷൻ ചിത്രങ്ങളുടെ ആരാധകർക്ക് ഒരു നിരാശയും നൽകാതെ പ സംതൃപ്തി നൽകുന്ന ഒരു ചിത്രം ആയിരിക്കും സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ എത്തിയിരിക്കുന്ന വാർ..