ഇരണ്ടാം ഉലകം

ഇരണ്ടാം ഉലകം- ഒരു ശെൽവരാഘവൻ ചിത്രം
——————————————————=-=ഈ പ്രപഞ്ചത്തിൽ ഭൂമി പോലെ തന്നെ ആയിരക്കണക്കിന് ഗ്രഹങ്ങൾ ഉണ്ട്. അതിൽ പലതിലും ജീവനും ഉണ്ടായിരിക്കാം. ഒരുപക്ഷേ മനുഷ്യരും ഉണ്ടാവും… നമ്മെപ്പോലെ തന്നെ ഉള്ള ആളുകൾ മറ്റൊരു ഗ്രഹത്തിലും ഉണ്ടാവാം.. മറ്റൊരു ജീവിതം ജീവിക്കുന്ന ഉണ്ടാവാം. അവിടത്തെ നിയമങ്ങൾ ശരിയും തെറ്റും ഒക്കെ വേറെ ആവാം

2012 ഇൽ ശെൽവരാഘവന്റെ സംവിധാനത്തിൽ ആര്യ അനുഷ്ക എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്ത റൊമാന്റിക് ഫാന്റസി ചിത്രമാണ് ഇരണ്ടാം ഉലകം. ഭൂമിയിലും മറ്റേതോ ഒരു ഗ്രഹത്തിലും നടക്കുന്ന കഥകൾ simultaneously പറഞ്ഞുപോകുന്ന ചിത്രത്തിൽ നായകനും നായികയും ഇരട്ടവേഷം ചെയ്തിരിക്കുന്നു.ഭൂമിയിൽ നിന്ന് ഒരുപാട് അകലെ ഉള്ള ഒരു ഗ്രഹവും അവിടുത്തെ ആളുകളും അവരുടെ ദൈവവും പിന്നെ വർണ്ണ- മറുവാൻ എന്നിവരുടെ ബന്ധവും,
ഭൂമിയിൽ ജീവിക്കുന്ന മധു ബാലകൃഷ്ണൻ- രമ്യ എന്നിവരുടെ പ്രണയവും ആണ് ചിത്രം പറഞ്ഞു പോകുന്നത്.

പ്രണയം എന്താണെന്ന് അറിയാത്ത, സ്ത്രീകളെ വെറും അടിമകളായി മാത്രം കാണുന്ന ഒരു ജനതയും, അവരുടെ ദൈവവും, ദൈവത്തെ കീഴടക്കാൻ ശ്രമിക്കുന്ന ഒരു ശക്തിയും സ്വാർത്ഥനായ രാജാവും ഒക്കെ ഉള്ള മറ്റൊരു ലോകം. അവിടെ പ്രണയം ഇല്ലാത്തതിനാൽ പൂക്കൾ വിരിയാറില്ല. അവിടെ ആദ്യമായി പൂക്കുന്ന പ്രണയവും പൂക്കളും എല്ലാം ഒരു മുത്തശ്ശി കഥ പോലെ ശെൽവരാഘവൻ പറഞ്ഞിരിക്കുന്നു

ഭൂമിയിൽ നമ്മൾ കാണുന്നതെല്ലാം സൂര്യന്റെ വെളിച്ചത്തിൽ ആണ്. മറ്റൊരു ഗ്രഹത്തിൽ അത് വേറെ ഏതെങ്കിലും നക്ഷത്രത്തിന്റെ വെളിച്ചത്തിൽ ആവും അതിന്റെ കളർ ടോൺ വ്യത്യസ്തമാകും. അവിടെ ആകാശം നീലനിറത്തിൽ ആയിരിക്കില്ല ഓറഞ്ച് നിറത്തിൽ പച്ച നിറത്തിലോ ഒക്കെയാവും. നമ്മൾ ഭൂമിയിൽ ഇരുന്ന് ചന്ദ്രനെ കാണുന്ന പോലെ അവിടെയും വേറെ ചില ഉപഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും ആവും കാണുക… അങ്ങനെ സൂക്ഷ്മമായി പരിശോധിച്ചാൽ കുറച്ചധികം ശെൽവരാഘവൻ ബ്രില്ല്യൻസ് കൾ കണ്ടുപിടിക്കാൻ സാധിക്കും. (ബാക്കിയുള്ള ഗ്രഹങ്ങളിൽ ഒക്കെ തമിഴ് തന്നെയാണോ
സംസാരിക്കുന്നത് എന്ന് ചോദിക്കരുത്)

ഡയലോഗുകൾ അല്ലാതെ ബിജിഎം മാത്രമുപയോഗിച്ച് കഥ മുന്നോട്ടുകൊണ്ടുപോകുന്ന സീക്വൻസുകൾ ശെൽവരാഘവൻ ചിത്രങ്ങളിൽ പൊതുവേ കാണാം. യുവൻ ശങ്കർ രാജയുടെ ബിജിഎം ഇങ്ങനെ ഉള്ള സീക്വൻസുകളെ മാക്സിമം എലവെയ്റ്റ ചെയ്യാറുണ്ട്. യുവൻ ശങ്കർ രാജയുടെ അഭാവം ഇതുപോലുള്ള സീനുകളിൽ നമുക്ക് ഇവിടെ ഫീൽ ചെയ്യും. എന്നാലും മോശമല്ലാത്ത രീതിയിൽ അനിരുദ്ധ് ഇതിന്റെ ബിജിഎം ചെയ്തിട്ടുണ്ട്. ഹാരിസ് ജയരാജിന്റെ പാട്ടുകളും നന്നായിരുന്നു.

ഈ റിവ്യൂ കണ്ടിട്ട് ഈ ചിത്രം കാണാൻ ഇരിക്കുന്നവരോട് പറയാനുള്ളത് എന്തെന്നാൽ ബോക്സോഫീസിൽ ഒരു കനത്ത പരാജയം ആയിരുന്നു ഈ ചിത്രം. കണ്ടതിൽ ഭൂരിപക്ഷം പേർക്കും ഇഷ്ടപ്പെടാതിരുന്ന ഒരു ചിത്രവുമാണ്.

വളരെയധികം പതുക്കെ ക്ഷമയോടുകൂടി ഓരോ ചെറിയ ഡീറ്റൈലിങ്ങും ആസ്വദിച്ചു കാണേണ്ട ഒരു ചിത്രമാണ്. ആദ്യത്തെ ഒരു 20 അല്ലെങ്കിൽ 30 മിനിറ്റ് ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ ചിത്രം ഒഴിവാക്കുന്നതാണ് നല്ലത്.

ബിത്വ :2010 ഇൽ ഇറങ്ങി ഇതുപോലെ പരാജയപ്പെട്ട ഒരു ചിത്രം 2019 ഇൽ റീ റിലീസ് ചെയ്തു തമിഴ് സിനിമ ആസ്വാദകർ മുഴുവൻ സെലിബ്രേറ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ പേര് ആയിരത്തിൽ ഒരുവൻ. സംവിധായകൻ ശെൽവരാഘവൻ. ഒരുപക്ഷേ ചിത്രവും ഭാവിയിൽ ആഘോഷിക്കപെട്ടേക്കാം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s