ഇതാണ് സുബീഷ് കണ്ണൂർ … പുള്ളിയുടെ പേര് ഈ പോസ്റ്ററിലൂടെ ആണ് മനസിലാവുന്നത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കുറിച്ച് ഒരു പോസ്റ്റ് കണ്ടിരുന്നു.. അങ്ങനെ ആണ് പുള്ളിയുടെ കൂടുതൽ ഡീറ്റെയിൽസ് അറിയുന്നത്. എനിക്കും ഒരു ചെറിയ കാര്യം ഇദ്ദേഹത്തെ കുറിച്ച് പറയാൻ ഉണ്ട്ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം ക്ലാസ്സ്മേറ്റ്സ് ആണ്.. ഒരു ചെറിയ എന്തോ വേഷം ആയിരുന്നു.. കോട്ടയം cms കോളേജ് ഇൽ ഷൂട്ടിംഗ് നടക്കുമ്പോൾ എന്റെ പരീക്ഷ അവിടെ നടക്കുകയായിരുന്നു.. അപ്പോൾ ഞാൻ പുള്ളിയെ അവിടെ വച്ച് ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ട്അത് കഴിഞ്ഞു കുറച്ച് നാൾ കഴിഞ്ഞു കോട്ടയം റയിൽവേ സ്റ്റേഷനിൽ ഒരു ദിവസം ഞാൻ എവിടെയോ പോകാൻ ട്രെയിൻ കാത്ത് കയ്യിൽ ഒരു വെള്ളിനക്ഷത്രവുമായി നിക്കുബോൾ ഇദ്ദേഹം വന്നു എന്നോട് ആ മാഗസിൻ ഒന്ന് തരാമോ എന്ന് ചോദിച്ചു.. ഞാൻ കൊടുത്തു.. അതിൽ ക്ലാസ്സ്മേറ്റ്സ് സിനിമയുടെ റിപോർട്സും കുറച്ചു ലൊക്കേഷൻ ചിത്രങ്ങളും ഉണ്ടായിരുന്നു അതിൽ ഒരു ചിത്രത്തിൽ ഒരു ആൾക്കൂട്ടത്തിനിടയിൽ സ്വന്തം മുഖം കണ്ടു പിടിച്ചു പുള്ളി എന്നെ കാണിച്ചു തന്നു…അപ്പോഴത്തെ അയാളുടെ മുഖത്തു ഉണ്ടായിരുന്ന സന്തോഷവും എക്സൈറ്റ്മെന്റും ഒക്കെ എനിക്ക് ഇപ്പോഴും ഓർമയുണ്ട്… അതിനു ശേഷം കുറേ ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങളിൽ പുള്ളിയെ കണ്ടപ്പോൾ ഒക്കെ ഈ കാരണം കൊണ്ട് നോട്ട് ചെയ്തിട്ടുണ്ട്..കൂടുതലും ലാൽ ജോസ് ചിത്രങ്ങളിൽ ആണ്.. ഇപ്പോൾ ഈ ഒരു കാരക്ടർ പോസ്റ്റർ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു.. അദ്ദേഹത്തിന്റെ അധ്വാനവും, ഡിറ്റർമിനേഷൻ നും ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.. ഇനീം ഒരുപാട് നല്ല വേഷങ്ങൾ ഈ കലാകാരന് കിട്ടട്ടെ…