ഭയപ്പെടുത്തുന്ന ലോജിക്കുകൾ

ടൈറ്റിൽ കണ്ടു ആരും ഭയപ്പെടേണ്ട. പറയാൻ പോകുന്നത് ഹൊറർ സിനിമകളിലെ ലോജിക്കിനെ കുറിച്ചാണ്. ഹൊറർ സിനിമയ്ക്ക് എന്ത് ലോജിക്ക് എന്നാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ തീർച്ചയായും ഹൊറർ സിനിമകൾക്കും അതിന്റെതായ ചില ലോജിക് കൾ ഉണ്ട്..

ഉദാഹരണത്തിന് എസ്ര യിലെ പ്രേതം ജൂതൻ ആയതുകൊണ്ടാണ് അങ്ങ് ബോംബെയിൽനിന്ന് ജൂത പുരോഹിതന്മാരെ കൊണ്ടുവരേണ്ടി വന്നത്. ആ പ്രേതത്തിനെ നമ്മുടെ സ്ഥിരം മന്ത്രവാദിയായ മേപ്പാടൻ വന്നു ഓം ക്രീം പ്രചട പ്രചട ഇന്നു വിരട്ടിയാൽ ഒരിക്കലും ഒഴിഞ്ഞു പോവില്ല. വല്ല ഹിന്ദു പ്രേതങ്ങളും ആയിരുന്നെങ്കിൽ ഒഴിഞ്ഞു പോയേനെ.. അഥവാ മേപ്പാടൻ എങ്ങാനും ഒഴിപ്പിച്ചിരുന്നു എങ്കിൽ തന്നെ നമ്മൾ സമ്മതിക്കും ആയിരുന്നോ.. ഇല്ല.. നമ്മൾ പറയും ഇതെന്തു ഊളത്തരം ആണ് ഇതിൽ ഒരു ലോജിക്ക് ഇല്ലല്ലോ എന്ന്. അതാ ഞാൻ പറഞ്ഞത് പ്രേത സിനിമയ്ക്ക് അതിന്റെ തായ ചില ലോജിക് കൾ ഉണ്ടെന്ന്

ഇനി ഒരു ഹിന്ദു പ്രേതം ഒരു ക്രിസ്ത്യാനി പെണ്ണിന്റെ ശരീരത്തിൽ കൂടിയാൽ എന്തു ചെയ്യും.. തീർച്ചയായും മേപ്പാടൻ മന്ത്രവാദിയും
ഒരു പള്ളീലച്ചനും കൂടി ഉള്ള ഒരു ജോയിന്റ് ഓപ്പറേഷനിലൂടെ മാത്രമേ പ്രേതത്തിനെ ഒഴിപ്പിക്കാൻ സാധിക്കുക ഉള്ളൂ എന്ന് ഹരി സാർ ബ്രില്ല്യൻസീലൂടെ ആകാശഗംഗ നമുക്ക് കാണിച്ചു തന്നു.

ഇനി അഥവാ പ്രേതം മതം ഒന്നും ഇല്ലാത്ത ഒരു എത്തിസ്റ്റ് ആണെങ്കിൽ എങ്ങനെ അതിനെ ലോജിക് മിസ്റ്റേക്ക് ഇല്ലാതെ ഒഴിപ്പിക്കാൻ സാധിക്കും എന്നൊരു വലിയ ചോദ്യം നമ്മുടെ മനസ്സിൽ വരും. അതിനുള്ള ഉത്തരത്തിനായി ഞാൻ നിങ്ങളെ പുതിയൊരു പ്രേതത്തെ പരിചയപ്പെടുത്താം.

സാധാരണ വിശ്വാസി പ്രേതങ്ങൾ ചോര കുടിച്ചാണ് വിശപ്പടക്കുന്ന എങ്കിൽ യുക്തിവാദി പ്രേതങ്ങൾ ദോശയും ഇഡ്ഡലിയും ചമ്മന്തിയും സാമ്പാറും ഒക്കെ കൂട്ടിക്കുഴച്ച് തിന്നാണ് വിശപ്പടക്കുക എന്ന ഭീകര സത്യവും ഈ പ്രേത ത്തിലൂടെയാണ് ആണ് ഞാൻ മനസ്സിലാക്കിയത്.

അപ്പോൾ യുക്തിവാദി പ്രേതത്തിനെ ഒഴിപ്പിക്കാൻ ഉള്ള പ്രോസസ് വളരെ എളുപ്പമാണ്.. ആദ്യമായി ഒഴിപ്പിക്കുന്നതിന് മുമ്പ് പ്രേതത്തിനെ ഒന്ന് മാമോദീസ മുക്കുക.. അതോടെ യുക്തിവാദി പ്രേതം ക്രിസ്ത്യാനി പ്രേതമായി മാറും.. പിന്നെ ആസ് യൂഷ്വൽ കുരിശു കാണിച്ചും വെള്ളം തെളിച്ചും വളരെ സിമ്പിൾ ആയി ഒഴിച്ചു വിടാം.. ഇനി മാമോദിസ ബുദ്ധിമുട്ടാണെങ്കിൽ പൂണൂൽ ഇടുകയോ സുന്നത്ത് ചെയ്യുകയോ ഒക്കെയാകാം.. പക്ഷേ അതിനനുസരിച്ച് ഒഴിപ്പിക്കലിന്റെ മെതേഡ്സ് മാറും. ഈ ബുദ്ധി നമുക്ക് തരുന്നത് രാജസേനന്റെ മേഘസന്ദേശം എന്ന ക്ലാസിക് ആണ്.

ഇനി അത്ര ക്ലിയർ ആകാത്ത ചില ലോജിക് കൾ ഉള്ള സിനിമകളെ കുറിച്ച് കൂടെ പറയാം
ഒന്നാമത്തേത് “റാസ്‌” എന്ന സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രത്തിലേതാണ്. ഇതിലെ പ്രേതത്തിനെ കാര്യം കോമഡിയാണ്. ക്ലൈമാക്സ് അടുക്കുമ്പോൾ നായികയെ പ്രേതത്തിൽ നിന്നും രക്ഷിക്കാൻ നടക്കുന്ന ആളെ പ്രേതം ഷോക്കടിപ്പിച്ചു കൊല്ലും. എന്നിട്ട് അയാളുടെ ശരീരത്തിൽ കയറി പ്രേതം നായികയെ കൊല്ലാൻ പോവും. സംഗതി മനസ്സിലായിസംഗതി മനസ്സിലായ നായിക പ്രേതത്തിനെ കാറ് കൊണ്ടു ഇടിപ്പിച്ച് കൊല്ലും. പ്രേതം. ആ സമയം കൊണ്ട് നായിക കാറിൽ നിന്ന് പെട്രോള് ഊറ്റി എടുക്കുന്നത് കാണിക്കും

അങ്ങനെ ഇരിക്കുമ്പോൾ പെട്ടെന്നാണ് പ്രേതത്തിന് താനൊരു പ്രേതം ആണെന്നും ഓൾറെഡി ഒന്നു ചത്തത് കൊണ്ടാണ് പ്രേതം ആയത് എന്നും, വണ്ടി ഇടിച്ചാൽ ഒന്നും ഇനി താൻ മരിക്കില്ല എന്നും മനസ്സിലായി ചാടി എണീക്കുന്നത്. അപ്പോൾ തന്നെ നായിക പ്രേതത്തിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലും🥴🥴.. മണ്ടൻ പ്രേതം പിന്നെയും പ്ലിംഗ്…

ഇല്ലെങ്കിലും ഈ ഹിന്ദി പ്രേതങ്ങളുടെ ലോജിക് നമുക്ക് മനസ്സിലാവാൻ കുറച്ചു പാടാണ്. പൊതുവേ നമ്മൾ ഹിന്ദിക്ക് എതിർ ആണല്ലോ.
ഹിന്ദി പ്രേതങ്ങളുടെ ലോജിക് മനസ്സിലാകമെയ്ക് ഒരു ഉദാഹരണം കൂടെ തരാം

Phoonk അല്ലെങ്കിൽ phoonk2 ആണ് എന്നാണ് എന്റെ ഒരു ഓർമ്മ. തന്റെ ബിസിനസ് എതിരാളിയെ തീർക്കാനായി ഒരു ദുർമന്ത്രവാദിയെ കൊണ്ട് ഒരു ഭയങ്കര പ്രേതത്തിനെ ഉണ്ടാക്കിയെടുക്കുകയാണ് ഈ വില്ലത്തി. മന്ത്രവാദത്തിൽ ഊടെ ഉണ്ടായ ദുഷ്ട ശക്തി കൊടൂരം ആയ ഭീകരതയാണ് കാണിക്കുന്നത്. നായകന്റെ കുടുംബം പലതരത്തിലുള്ള ഒഴിപ്പിക്കൽ പരിപാടികൾ നടത്തിയെങ്കിലും ഒന്നും ഫലവത്താകുന്നില്ല. അവസാനം ഈ ഭീകര ശക്തി തന്നെ സൃഷ്ടിക്കാൻ കൊട്ടേഷൻ കൊടുത്ത ബിസിനസ് കാരിയെയും സൃഷ്ടിച്ച മന്ത്രവാദിയും വരെ തട്ടുന്നു. ആരാലും കീഴ്പ്പെടുത്താൻ പറ്റാത്ത വലിയൊരു ശക്തിയായി മാറുന്നു.. നമ്മൾ കാണികൾ ആകെ പേടിക്കുന്നു.. ക്ലൈമാക്സിൽ നായകനെ കൊല്ലാനായി ഒരു മഴയുള്ള രാത്രിയിൽ നായകനെ പേടിപ്പിച്ചു ഓടിച്ചു നായകന്റെ വീടിന്റെ ടെറസിൽ കയറ്റുന്ന പ്രേതം മഴയത്ത് ടെറസ്സിൽ നിന്ന് തെന്നിവീണ് മരിക്കുകയാണ് സുഹൃത്തുക്കളേ മരിക്കുകയാണ്…. ചിരിച് ചിരിച്ച് അടപ്പിളകിയ ലോജിക്ക്..

ഇവിടെ തീരുന്നില്ല. പോസ്റ്റിന് നീളം കൂടിയതുകൊണ്ട് തൽക്കാലം നിർത്തുന്നു കൂടുതൽ ലോജിക് കളുമായി വീണ്ടും വരാം

ശ്രീറാം. എസ്
..

4 thoughts on “ഭയപ്പെടുത്തുന്ന ലോജിക്കുകൾ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s