കലാഭവൻ ഷാജോൺ ആദ്യമായി രചന നിർവഹിച്ചു സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമായി റിലീസ് ചെയ്ത ചിത്രമാണ് പൃഥ്വിരാജ് നായകനായെത്തുന്ന ബ്രദേഴ്സ് ഡേ. ആദ്യചിത്രത്തിൽ തന്നെ കോമഡി ആക്ഷൻ മാസ് ത്രിൽ പാട്ടുകൾ നൃത്തം തുടങ്ങി എല്ലാ ചേരുവകളും ചേർത്ത് ഒരു ഫെസ്റ്റിവൽ ചിത്രം ഒരുക്കാൻ തന്നെയാണ് ഷാജോൺ ഇവിടെ ശ്രമിച്ചിരിക്കുന്നത്. പക്ഷേ….
പോസിറ്റീവ്സ്
——————
വളരെ കാലങ്ങൾക്ക് ശേഷം പൃഥ്വിരാജിനെ ഒരു മുഴുനീള എന്റർടയിനർ ചിത്രത്തിൽ കാണാൻ സാധിച്ചു. ചിത്രത്തിലുള്ള ഒരു നൃത്ത രംഗവും രണ്ടു ആക്ഷൻ സീനുകളും വളരെ നന്നായിരുന്നു.
പ്രസന്നയുടെ വില്ലൻ വേഷം നന്നായി തോന്നി. ആദ്യ പകുതിയിൽ വരുന്ന ചില കോമഡികളും രസിപ്പിച്ചു. ചിത്രത്തിന്റെ ബേസ് സ്റ്റോറി ഒരു നല്ല കൊമേർഷ്യൽ ചിത്രത്തിന് വേണ്ട ചേരുവകൾ എല്ലാം ഉള്ളതാണ്.
കഴിഞ്ഞ കുറച്ച് കാലമായി കാണുന്ന ക്ലൈമാക്സിലെ “ശരിക്കും അത് ഞാൻ തന്നെയായിരുന്നു” എന്ന തരത്തിലുള്ള ട്വിസ്റ്റ് ഒന്നും ഈ ചിത്രത്തിൽ ഇല്ല.
നെഗറ്റീവ്സ്
—————–
വളരെ കോമ്പ്ലിക്കേറ്റഡ് ആക്കി തീരെ ക്ലാരിറ്റി ഇല്ലാത്ത അവതരണമാണ് ചിത്രത്തിലേത്. ഒന്നര മണിക്കൂർ വലിച്ചു നീട്ടിയിരിക്കുന്ന ഫസ്റ്റ് ഹാഫിൽ ഓരോ 15 മിനിറ്റ് കൂടുമ്പോഴും കൂടുമ്പോഴും ഓരോരോ പുതിയ കഥാപാത്രങ്ങളെ ഇൻട്രൊഡ്യൂസ് ചെയ്യുന്നു. ഒരുമാതിരിപ്പെട്ട എല്ലാവർക്കും ഒരു ബാക്ക് സ്റ്റോറിയും കാണിക്കുന്നു. അതിന്റെ പലതിനെയും ആവശ്യം തന്നെ ചിത്രത്തിൽ ഉണ്ടോ എന്ന് സംശയമാണ്. എന്നാൽ വില്ലന് ഒരു നല്ല സ്റ്റോറി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി. ചിത്രം ആദ്യപകുതിയിൽ നിൽക്കുമ്പോൾ ഒരു കാര്യങ്ങളും ഒരു ക്ലാരിറ്റി കിട്ടാത്ത അവസ്ഥയിലാണ്.
ഒരുമാതിരി എല്ലാ പ്രധാന കഥാപാത്രങ്ങളുടെ ഫ്ലാഷ് ബാക്കിലും എന്തെങ്കിലും ഒരു ദുരിത കഥ പറയുന്നു. ഇത്രയുമൊക്കെ പ്രശ്നം ഉണ്ടായിട്ട് ആയിരുന്നോ ഇവരൊക്കെ ഇങ്ങനെ കോമഡിയും കാണിച്ചു കളിച്ചു ചിരിച്ചു നടന്നത് എന്ന് നമ്മൾ ചോദിച്ചു പോകും.
പലയിടത്തും സീനുകളുടെ കണ്ടിന്യൂറ്റിയിൽ എന്തൊക്കെയോ ഒരു മിസ്സിംഗ് ഫീൽ ഉണ്ടായിരുന്നു. ഒരു സീനിൽ പേടിച്ചു വിറച്ചു നിൽക്കുന്ന കഥാപാത്രം രണ്ട് സെക്കൻഡ് കഴിഞ്ഞുള്ള സീനിൽ വളരെ കൂളായിട്ട് നടക്കുന്നത് കാണാം
ഒരു പക്ഷേ അനാവശ്യ കഥാപാത്രങ്ങളെ ഒഴിവാക്കി പൃഥ്വിരാജ്, പ്രസന്ന, ഐശ്വര്യ ലക്ഷ്മി എന്നീ കഥാപാത്രങ്ങളുടെ കോൺഫ്ലിക്ട്സിനു ഇംപോർട്ടൻസ് നൽകി എടുത്തിരുന്നെങ്കിൽ ഒരു മികച്ച ത്രില്ലർ നമുക്ക് ലഭിക്കുമായിരുന്നു.
ചുരുക്കത്തിൽ കോമഡിയും ആക്ഷനും ത്രില്ലും ഇമോഷൻസ് എല്ലാം ഉണ്ടെങ്കിലും ഒന്നും ഒന്നും എവിടെയുമെത്താതെ ഒരു പാതിവെന്ത ചലച്ചിത്ര അനുഭവമായി മാറുന്നു ഈ ബ്രദേഴ്സ് ഡേ.
Yes! Finally something about đánh bài online.
LikeLike