ഇട്ടിമാണി മെയ്ഡ് ഇൻ ചൈന

mlm_main

ബാലേട്ടൻ , രസതന്ത്രം , ഇന്നത്തെ ചിന്താവിഷയം , മുന്തിരി വള്ളികൾ , എന്നും ഇപ്പോഴും തുടങ്ങിയ ചിത്രങ്ങൾ ഒന്നും അത്ര ഗംഭീര നല്ല ചിത്രങ്ങളായി എനിക്ക് തോന്നിയിട്ടില്ല… പക്ഷെ എല്ലാം ബോക്സ് ഓഫീസിൽ ഇൽ വലിയ ഹിറ്റുകൾ ആയ ചിത്രങ്ങൾ ആണ്.. എന്റെ അച്ഛനും അമ്മയും ഒക്കെ ഈ ചിത്രങ്ങളൊക്കെ എത്ര തവണ ടി.വിയിൽ വന്നാലും ഒരു മടുപ്പും ഇല്ലാതെ കാണാറുണ്ട് … ഏകദേശം ആ ശ്രേണിയിൽ തന്നെ കൂട്ടാവുന്ന ഒരു ചിത്രമായിട്ടാ ണ് എനിക്ക് ഇട്ടിമാണി യെ കുറിച്ചും തോന്നുന്നത്

ചെറിയ ചെറിയ കോമഡികളും ആയി തുടങ്ങുന്ന ചിത്രം വലുതായി ബോർ അടിപ്പിക്കാതെ ഒരേ ഒഴുക്കുകിൽ ഇന്റർവെൽ വരെ പോകുന്നു..
ഇന്റർവെൽ ട്വിസ്റ്റ് ആയിരുന്നു കഥയിലെ ഒരു നല്ല ഹൈ പോയിന്റ്. പക്ഷെ ഇടവേളയ്ക്കു ഒരു ചായ വാങ്ങിക്കുന്ന സമയം കൊണ്ട് തന്നെ ഇനി എന്താണ് ഈ ചിത്രത്തിൽ സംഭവിക്കാൻ പോകുന്നത് എന്ന് ഏതൊരാൾക്കും ഊഹിക്കാൻ കഴിയും .. ഇന്റർവെൽ മുതൽ ക്ലൈമാക്സ് വരെ നമ്മൾ എന്ത് ഊഹിക്കുന്ന്നുവോ അത് തന്നെ നമുക്ക് സ്‌ക്രീനിൽ കാണാനും കഴിയും

സെക്കന്റ് ഹാൾഫിൽ ഉള്ള കോമഡികളും ഇമോഷണൽ സീനുകളും ഒക്കെ ഫാമിലി ഓഡിയന്സിന് നല്ല രീതിയിൽ വർക്ക് ഔട്ട് ആകുന്നുന്നുണ്ട്. ഒരു tv സീരിയൽ റേഞ്ചിലേക്കു പോകേണ്ടിയിരുന്ന സബ്ജെക്ട് സിനിമാറ്റിക് ലെവലിൽ എത്തിക്കുന്നത് , മോഹൻലാൽ , സിദ്ദിഖ്, സലിം കുമാർ തുടങ്ങിയവരുടെ പെർഫോമൻസ് ആണ് . അജു വര്ഗീസ് അദ്ദേഹത്തിന്റെ സ്ഥിരം “ഏർത്” റോൾ മോശമാക്കാതെ ചെയ്തു.
കെ.പി.എ.സി ലളിത എന്ന നടിയുടെ നല്ലൊരു വേഷം വളരെ കാലത്തിനു ശേഷം കാണാൻ കഴിഞ്ഞതിൽ സന്തോഷം .

പാട്ടുകളും ബിഗ് എമ്മും ഒന്നും ഒരു ഇമ്പാക്ട് ഉണ്ടാക്കുന്നില്ല എന്നതാണ് മറ്റൊരു പ്രധാന നെഗറ്റീവ്. അത് പോലെ തന്നെ ഷാജി കുമാറിന്റെ വിഷ്വൽസും വലിയ ഒരു ഇമ്പാക്ട് നൽകുന്നില്ല . ലാലേട്ടന്റെ ലൂക്കും കോസ്റ്റുംസും ഒക്കെ നന്നായി.. ഈ ചിത്രത്തിൽ ലാലേട്ടൻ കുറച്ചുകൂടി ചെറുപ്പവും സുന്ദരനും ആയിട്ടുണ്ട്
തീർച്ചയായും നല്ലൊരു മെസ്സേജ് പറയാൻ ചിത്രം ശ്രമിച്ചിട്ടുണ്ട്.. അത് മോഹൻ ലാലിനെ പോലെയും ,കെ പി എ സി ലളിതയും പോലെ ഉള്ള പ്രതിഭകളെ കൊണ്ട് പറയിപ്പിക്കുമ്പോൾ അതിനു കിട്ടുന്ന ഇമ്പാക്ട് വലുതാണ് .::

എനിക്ക് പഴ്സനാലി ഈ ജോണറിലുള്ള ചിത്രങ്ങളോട് അത്ര താൽപ്പര്യം ഇല്ലാത്തതു കൊണ്ട് തന്നെ ഒരു എബോവ് ആവറേജ് ചിത്രമായിട്ടേ തോന്നിയുള്ളൂ . പക്ഷെ ഇത് ഒരു ഫെസ്റ്റിവൽ സീസൺ ചിത്രമാണ്..ഫാമിലി ഓഡിയന്സിന് ഇഷ്ടപെടുന്ന തരത്തിലുള്ള ചിത്രമാണ്… അതിലെല്ലാം ഉപരി ഇതിലെ നായകൻ മോഹൻ ലാൽ ആണ്.. അത് കൊണ്ട് തന്നെ ഞാൻ ആദ്യം പറഞ്ഞ ചിത്രങ്ങളെ പോലെ തന്നെ ഇതും ഒരു ബ്ലോക്കബ്സ്റ്റർ ആയി തീരും എന്ന് തന്നെ ആണ് തോന്നുന്നത്

ബിത്വ : ചിത്രത്തിൽ ചൈനയ്ക്ക് ഉള്ള ഇംപോർട്ടൻസ് എന്താണ് എന്ന് ചോദിച്ചാൽ പ്രത്യേകിച്ച് ഒന്നും ഇല്ല. ഇട്ടിമാണി മെയ്ഡ് ഇൻ കുന്നംകുളം എന്ന് പേരിട്ടാൽ ഒരു ഗും ഇല്ലാത്തതു കൊണ്ട് ചൈനയെ ചുമ്മ ഒരു ഗസ്റ്റ് അപ്പിയറൻസ് ആയി കൊണ്ടുവന്നതാണെന്ന് തോന്നുന്നു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s