” ഓഫീസിൽ ഭയങ്കര പണിയാണ്. നിന്നു തിരിയാൻ സമയമില്ല
ഹോ എന്തൊരു സ്ട്രസ്സ് . അല്ല നിനക്ക് ഓഫീസിൽ പ്രശ്നമൊന്നുമില്ല. ”
ഓഫീസിൽ എന്തെങ്കിലും സീരിയസ് ആയിട്ട് വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയിരിക്കും ചുമ്മാ കുശലം ചോദിക്കാൻ പ്രകാശ് വിളിക്കുന്നത്. അവനെ അങ്ങ് ഒഴിവാക്കാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്.
“പിന്നെ എനിക്ക് ഉണ്ടെടാ… പക്ഷേ ഞാൻ നല്ല ടെൻഷൻ ഉള്ള സമയത്ത് എന്റെ ഭാര്യയെ വിളിച്ച് സംസാരിക്കും. അതു കഴിയുമ്പോൾ എനിക്ക് ഓഫീസിൽ നല്ല സമാധാനം കിട്ടും” പ്രകാശ് പറഞ്ഞു
“പിന്നെ ഒന്നു പോടാ ഭാര്യ വിളിച്ചാൽ അല്ലേ സമാധാനം കിട്ടുന്നത്.. ”
“കിട്ടും കിട്ടും ഉറപ്പായും കിട്ടും നീയൊന്ന് ട്രൈ ചെയ്തു നോക്ക്.”
അതു കേട്ടപ്പോൾ എനിക്കും ഒന്നു പരീക്ഷിച്ചു നോക്കണം തോന്നി. അപ്പൊ തന്നെ ഞാൻ വിളിച്ചു.
“ഹലോ അമ്മു”
“ഇതെന്താ പുതിയ സംഭവം ഇങ്ങോട്ട് വിളിക്കുന്നത് സാധാരണ വീടുവിട്ടിറങ്ങിയ പിന്നെ ഞാൻ ഇങ്ങോട്ട് വിളിച്ചാൽ ഉള്ളു.
ഏതായാലും നന്നായി ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു.
നീ എന്ത് പണിയാ കാണിച്ചത് ഇന്നും നീ ബാത്റൂമിൽ ലൈറ്റ് ഓഫ് ചെയ്യാതെ ആണ് പോയത്. ഈ മാസത്തെ കറണ്ട് ബില്ല് എത്ര
വല്ല പിടിയുമുണ്ടോ”
“അയ്യോ സോറി ഞാൻ അത് മറന്നു പോയി”
” മറന്നുപോയി അങ്ങനെ പറഞ്ഞാൽ മതിയല്ലോ. നിങ്ങൾ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് തോർത്തിട്ടു നനഞ്ഞ ടവൽ എടുത്തു ബെഡിൽ ഇടരുത് എന്ന്.
അതുപോട്ടെ വീട് പെസ്റ്റ് കൺട്രോൾ ചെയ്യാനായി എന്ന് എത്ര നാളായി പറയുന്നു. നമ്പർ വരെ ഞാൻ എടുത്തു തന്നു .. ഇതുവരെ അവരെ ഒന്ന് വിളിക്കാനുള്ള സമയം കിട്ടിയോ ??”
“അല്ല അത് ഞാൻ വിളിക്കാൻ ഇരിക്കുകയായിരുന്നു …പിന്നെ….”
“എപ്പോൾ …??? ഈ വീക്ക് ഏൻഡ് എന്താ പ്ലാൻ ??”
“വീക്ക് എൻഡ് ഇട്ടിമാണി , ബ്രോതെര്സ് ഡേ .. പിന്നെ ധനുഷിന്റെ പടം അതൊക്കെ കാണണം എന്നുണ്ട്…”
“സിനിമ കണ്ടു നടന്നാൽ മതിയല്ലോ.. ഈ ആഴ്ചയും കൂടി ഷോപ്പിംഗിനു പോയില്ലെങ്കിൽ അടുത്തയാഴ്ച്ച വീട്ടിൽ ഒരു സാധനം പോലും കാണില്ല,.. മോൾടെ സ്കൂൾ തുറന്നു .. എന്തൊക്കെ വാങ്ങിക്കാൻ ഉണ്ട് എന്നറിയാമോ ? നിന്റെ വണ്ടിയുടെ റിന്യൂവൽ ചെയ്യണ്ടേ .. അതിനി എപ്പോഴാ..”
“അത് നമുക്ക് ചെയ്യാം…”
“ചെയ്യാം ചെയ്യാം എന്ന് പറഞ്ഞാൽ എപ്പോഴാ.. ഒരു ദിവസം അവധി കിട്ടിയാൽ അപ്പൊ വിട്ടോണം സിനിമ കൊട്ടകക്ക് .. പിന്നെ ഈ പണി മുഴുവൻ ചെയ്യാൻ ഞാൻ ഒരുത്തി ഉണ്ടല്ലോ.. നീ ഒന്നും അറിയണ്ട..”
“എന്റെ അമ്മു ഒരു ഗ്യാപ്പ് താ …”
“ഞാൻ പറയുന്നതാണല്ലോ പ്രശനം … എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തുടങ്ങും… ഒരു ഗ്യാപ് താ .. തല തിന്നല്ലേ …എന്നൊക്കെ.. ഇതൊന്നും ഞാൻ എനിക്ക് വേണ്ടി അല്ല പറയുന്നത്.. നിന്റെ ഓരോ കാര്യത്തിനും ഞാൻ പിറകെ നടക്കണം … ഒന്നും തന്നെ ചെയ്യില്ല.. സത്യം പറയാമല്ലോ കല്യാണിയെ നോക്കാൻ ഇത്രേം പാടില്ല.. എന്റെ ശ്രീ എനിക്ക് അറിയാൻ പാടില്ലാത്തതുകൊണ്ടു ചോദിക്കുകയാ എന്നെ കല്യാണം കഴിക്കുന്നതിനു മുൻപുള്ള പത്തിരുപത്തെട്ടു വര്ഷം എങ്ങനെയാ ജീവിച്ചത് ??”
“ശരിയാ… നിന്നെ കിട്ടുന്നതിന് എങ്ങനെ ജീവിച്ചവനാണ് ഞാൻ .. ഇപ്പോൾ കണ്ടില്ലേ +
“എന്താ …എന്താ പറഞ്ഞത്???”
“ഒന്നും ഇല്ല… ശരി എന്നാൽ ഞാൻ പിന്നെ വിളിക്കാം ..”
“ഇല്ലേലും എന്നോട് മിണ്ടാൻ മാത്രം നിനക്ക് സമയം ഇല്ലല്ലോ.. നിന്റെ ഫ്രണ്ട്സിന്റെ കൂടെ എത്ര വേണേലും സംസാരിക്കും”
“അതല്ല അമ്മു എനിക്ക് ഓഫീസിൽ ഒരു പാട് ജോലി തീർക്കാൻ ഉണ്ട്…”
“എനിക്കൊന്നും കേൾക്കണ്ട…”
ക്ലിം… ഫോൺ കട്ടായി
ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു… ശരിയാണ്… ഓഫീസിൽ ഒള്ള പ്രശ്നങ്ങൾ ഒന്നും അത്ര വല്യ പ്രശ്നങ്ങൾ അല്ല എന്ന് എനിക്ക് മനസിലായി… പ്രകാശ് പറഞ്ഞപോലെ തന്നെ ഓഫീസിൽ ഇരിക്കാൻ നല്ല സമാധാനം ഉള്ളതായും തോന്നി.. അന്ന് മുതൽ ഓഫീസിൽ എന്ത് ടെൻഷൻ ഉണ്ടായാലും ഞാൻ ഭാര്യയെ വിളിക്കും… നല്ല സമാധാനവും കിട്ടും .
ബിത്വ …
പറയാൻ വന്നത് അതല്ലല്ലോ… ഈ ഉള്ള…ഉത്തരവാദിത്വം ഇല്ലാതെ ചുമ്മാ സിനിമയും കണ്ടു കറങ്ങി നടക്കുന്നവന്റെ സംരക്ഷണം അവൾ ഏറ്റെടുത്തിട്ടു….. ഈ ഉള്ളവനെ ടോളറേറ്റ ചെയ്യാൻ തുടങ്ങിയിട്ട്.. കൂടെ ജീവിതം തുടങ്ങിയിട്ട് ഇന്ന് 7 വര്ഷം തികയുന്നു ..
അമ്മു നീ പറഞ്ഞത് ശരിയാണ് .. എന്റെ ഒരു കാര്യവും ഞാൻ തന്നെ താനെ ചെയ്യാറില്ല… എനിക്ക് നീ ഉണ്ട് എന്നതിന്റെ അഹങ്കാരം കൊണ്ടാണ് ആണത്. ഒരു ഗൃഹനാഥൻ എന്ന നിലക്ക് ഞാൻ എന്നെ റേറ്റ് ചെയ്യുന്നത് ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയനിലും കുറച്ചു ഭേദം എന്നേ ഒള്ളു.. മുൻപ് പറഞ്ഞത് പോലെ ശ്യാമള ഉണ്ടല്ലോ എന്ന അഹങ്കാരം . ഞാൻ ലൈറ്റ് ഓഫ് ചെയ്യാൻ മറന്നാലും നീ അത് ചെയ്യും എന്നെനിക്കറിയാം.. ഇല്ലേലും അതെങ്ങനെയാ.. കുറച്ചു ഉഴപ്പനായ… ഈസി ഗോയിങ് ആയ.. ഒരാൾക്ക് അതിനെ ബാലൻസ് ചെയ്യുന്ന രീതിയിൽ ഉള്ള ഒരു പങ്കാളിയായെ ദൈവം നൽകൂ…
പിന്നെ നീ ഇല്ലാത്ത പത്തിരുപത്തെട്ടു വര്ഷം എങ്ങനെ ജീവിച്ചു എന്നറിയില്ല… പക്ഷെ ഇനി അങ്ങോട്ട് നീ ഇല്ലാതെ ഒരു ഇരുപത്തിയെട്ടു മിനിറ്റ് ജീവിക്കാൻ പോലും ഞാൻ സ്വല്പം ബുദ്ധിമുട്ടി പോവും
Happy anniversary my dear ..