ലാർജർ താൻ ലൈഫ് ഹീറോ.. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ… ത്രസിപ്പിക്കുന്ന ചെയ്സ് സീനുകൾ, വെടിവെപ്പ്, എക്സൊട്ടിക്ക് ലൊക്കേഷൻ ലൊക്കേഷൻസ് തുടങ്ങി പ്രൊഡക്ഷൻ വാല്യൂ ജസ്റ്റിഫൈ ചെയ്യാനുള്ളത് ഒക്കെ സാഹോ യിൽ ഉണ്ട്. പക്ഷെ അത് ചിത്രത്തിന് എത്ര മാത്രം ഗുണം ചെയ്യും എന്ന് കണ്ടറിയണം..
പോസിറ്റീവ്സ്
……………………
പ്രഭാസ് നല്ല അടിപൊളി ആയിരുന്നു.. ആറ്റിറ്റുടും സ്റ്റൈലും, ആക്ഷനും എല്ലാം നന്നായി ചെയ്തു.. ഇൻട്രോ ഫൈറ്റ് ഒക്കെ നന്നായി (ഇടക്ക് പാമ്പും, കരിമ്പുലിയും ഒക്കെ വരുന്നത് ഒഴിച്ചാൽ)ശ്രദ്ധ കപൂർ, അരുൺ വിജയ്, നീൽ നിതിൻ തുടങ്ങി എല്ലാരും നന്നായി. എല്ലാവർക്കും അവരുടേതായ ഇമ്പോര്ടൻസ് ചിത്രത്തിൽ ഉണ്ട്.ജാക്കി ഷെറോഫ്, ലാൽ, എന്നിവർക്ക് സ്ക്രീൻ സ്പേസ് കുറവായിരുന്നു എങ്കിലും ഉള്ളത് നന്നായി ചെയ്തു.
തിരക്കഥയിൽ ഇടക്കിടെ വരുന്ന ഒന്നു രണ്ടു ട്വിസ്ററ്കൾ നന്നായി തോന്നി പ്രത്യേകിച്ചു പ്രീഇന്റർവെൽ സീൻസ്.
തുടരെ തുടരെ ആക്ഷൻ അല്ലെങ്കിൽ മാസ്സ് അല്ലെങ്കിൽ എന്തേലും ട്വിസ്റ്റ് ഒക്കെ വരുന്നത് കൊണ്ട് പടം കൊള്ളാമോ ഇല്ലയോ എന്ന് ആലോചിക്കൻ പോലും ഉള്ള സമയം തരാത്തതിനാൽ ഒരു തരി പോലും ബോർ അടിക്കില്ല.
സിനിമാട്ടോഗ്രഫി, ബിജിഎം എന്നിവ നന്നായി.. ബിജിഎം സിനിമയുടെ മാസ്സ് മൂഡ് നിലനിർത്താൻ വലിയ ഒരു പങ്ക് വഹിച്ചിരിക്കുന്നു.
നെഗറ്റീവ്സ്
——————-
ഒരു ടോളിവുഡ് മാസ്സ് മസാല ചിത്രം കാണുമ്പോൾ സിനിമാറ്റിക് ലിബർട്ടി യുടെ ടോളറൻസ് ലെവൽ വളരെ ഹൈ ആയി സെറ്റ് ചെയ്തു തന്നെ ആണ് കാണുന്നത്.. എന്നാൽ പോലും ഇതിൽ ഉപയോച്ചിട്ടുള്ള ലിബർട്ടി പല ഇടത്തും നമുക്ക് ടോളറേറ്റ ചെയ്യാൻ പാടാണ്മലമുകളിൽ നിന്ന് താഴേക്കു ചാടുന്നതും, ജെറ്റ് വിംഗ് ഉപയോഗിച്ച് ചുമ്മാ പറന്നു നടക്കുന്നതും ചങ്ങല വലിച്ചു പൊട്ടിക്കുന്നതും ഒക്കെ തെലുങ്കു പ്രേക്ഷകർ തന്നെ എങ്ങനെ സ്വീകരിക്കും എന്ന് സംശയം ആണ്.
ഒരു നാന്നൂറ് പേര് വന്നു ഒരേ സമയം പത്ത് ഉണ്ട ഉതിർക്കുന്ന തോക്കുകൊണ്ട് ചുറ്റും നിന്ന് തുരു തുരാ വെടിവച്ചാലും ഒരെണ്ണം പോലും പ്രഭാസിന് എൽക്കൂല.. പുള്ളിയുടെ ആദ്യ വെടിയിൽ തന്നെ എതിരാളി ചാവുകയും ചെയ്യുന്നതൊക്കെ കണ്ടാൽ സാക്ഷാൽ ജോൺ വിക് പോലും വായും പൊളിച്ചു ഇരിക്കും.
അസ്ഥാനത്തു വരുന്ന പാട്ടുകൾ എല്ലാം ആവറേജ് അല്ലെങ്കിൽ ബിലോ ആവറേജ് ആയി ഒതുങ്ങി.
ഇതൊക്കെ നമ്മൾ ഒരുവിധം സഹിച്ചാലും സഹിക്കാൻ പറ്റാത്തത് ഗ്രാഫിക്സ് ആണ്.. പഴയകാല വീഡിയോ ഗെയിംസിനെ അനുസ്മരിപ്പിക്കുന്ന വിധം മനോഹരമാണ് ഗ്രാഫിക്സ്
ഈ കുറവുകൾ ഒക്കെ ഉണ്ടെങ്കിലും
മാസ്സ് എഫക്റ്റും നല്ല ആക്ഷനും പ്രഭാസിന്റ താര പ്രഭാവവും ഒക്കെ കൊണ്ട് തിയേറ്ററിൽ ചിലപ്പോൾ ഒരു പക്ഷെ ഇത് സെലിബ്രേറ്റ് ചെയ്യപ്പെട്ടെക്കാം.. പക്ഷെ ബിവെയർ ഓഫ് ടോറന്റ്… ടോറന്റ് ഇറങ്ങിയാൽ വലിച്ചു കീറി കഷ്ണം കഷ്ണം ആകാൻ യോഗമുള്ള ചിത്രം..
ഓവർ ഓൾ : ആവറേജ്
Hi Coll,Yes, we realize use Twiter. past we update a supplementary
blog, will update you.
my web blog: situs judi casino online
LikeLike