ഈ സിനിമ കണ്ടിട്ട് കുറച്ചു ദിവസം കഴിഞ്ഞു ആണ് ഒരു റിവ്യൂ പറയുന്നത്. കാരണം വെറുതെ പെട്ടന്ന് ഒരു അഭിപ്രായം പറയാവുന്ന ഒരു ചിത്രമല്ല ഇത് എന്നത് തന്നെ ആണ് കാരണം..
വടചെന്നൈ
……………………..
വടചെന്നൈ അല്ലെങ്കിൽ നോർത്ത് മദ്രാസിനെ ബേസ് ചെയ്തു വരുന്ന ആദ്യത്തെ തമിഴ് ചിത്രം ഒന്നും അല്ല ഇത്.. എന്നാൽ പത്തു പതിനഞ്ചു വര്ഷം റിസേർച് ചെയ്തു ഒരു സ്ക്രീൻപ്ലൈ എഴുതി പല തവണ തിരുത്തി .. രണ്ടര വര്ഷം കൊണ്ട് ഷൂട്ട് ചെയ്ത ഒരു ചിത്രമാകുമ്പോൾ ഇത് വരെ വന്ന എല്ലാ ചിത്രങ്ങൾക്കും മുകളിലായിരിക്കും ആ ചിത്രം… അതും വെട്രിമാരനെ പോലെ ഒരാൾ ആണ് ഇതിനു പിന്നിൽ എന്നുള്ളപ്പോൾ.
മൂന്ന് ഭാഗങ്ങളായി റിലീസ് ചെയ്യുന്ന വടചെന്നൈ ട്രിയോളജിയുടെ ആദ്യ അദ്ധ്യായം.
പ്ലോട്ട്
——–
ഒരാളെ വെട്ടി കൊലപ്പെടുത്തിയ ആയുധങ്ങൾ എടുത്തു മേശപ്പുറത്തു ഇട്ടിട്ടു ഷർട്ടിൽ ഒട്ടിപ്പിടിച്ചിരുന്ന ചോരയും മാംസക്കഷ്ണങ്ങളും കൈകൊണ്ടു തട്ടി കളഞ്ഞു ഒരു കൊതുകിനെ കൊന്ന ലാഘവത്തോടെ സിഗരറ്റിനു തീ കൊളുത്തുന്ന കഥാപാത്രങ്ങളെ കാണിച്ചു കൊണ്ട് തുടങ്ങുമ്പോൾ സിനമയുടെ ആദ്യത്തെ തന്നെ എന്ത് കൊണ്ടാണ് ചിത്രത്തെ “A ‘ സർട്ടിഫിക്കറ്റ് കൊടുത്ത് എന്ന് മനസിലാവും. അത്ര മാത്രം റൗ ആയ ആഖ്യായ ശൈലി ആണ് ചിത്രത്തിന്റെ.. ഒരു പക്ഷെ കാല അല്ലെങ്കിൽ കബലിയിൽ പറഞ്ഞ അതെ രാഷ്ട്രീയം മെറ്റഫോറുകളിലല്ലാതെ കളർ പൊടികൾ വാരി വിതറാതെ ഡയറക്റ്റ് ആയി പറയുന്ന ചിത്രം ആണ് വടചെന്നൈ.. കാലായിൽ മുംബൈയിലെ ചേരികൾ ആയിരുന്നു പശ്ചാത്തലമെങ്കിൽ ഇവിടെ നോർത്ത് ചെന്നൈയിലെ കാസിമേട് റയപുരം ഹാർബർ എന്നിവിടങ്ങളിലെ കുപ്പങ്ങളും അവിടുള്ളവരുടെ ജീവിതവുമാണ് പശ്ചാത്തലം.. അവിടുള്ള ഗ്യാങ്സ്റ്റർസ്… അവരെന്തു കൊണ്ട് ആണ് അങ്ങനെ … ആരാണ് അവരെ ഉപോയിഗിക്കുന്നതു എന്നതിന്റെ ഉത്തരം നല്കാൻ ശ്രമിക്കുന്ന ഒരു ട്രിയോളജി ആവും ഇത് എന്നാണ് ഒന്നാം ഭാഗം കാണുമ്പോൾ മനസിലാവുന്നത്..
സ്ക്രീൻപ്ലേയ് & ഡിറക്ഷൻ
________________________
ഒരു നായകനും … ഒരു വില്ലനും.. തമ്മിലുള്ള കോൺഫ്ലിക്റ് ആണ് ഒരു മാതിരി പെട്ട എല്ലാ ചിത്രങ്ങളുടെയും ബേസ്.. എന്നാൽ ഇവിടെ ഒരാളല്ല രണ്ടു പേരല്ല… ഒരു പിടി പ്രധാന കഥാപാത്രങ്ങളും അവരുടെ ഓരോരുത്തരുടെയും ഇടയിലുള്ള കോൺഫ്ലിക്റ് ആണ് കാണിക്കുന്നത്.. നോൺ ലീനിയർ ആയിട്ടുള്ള ആഖ്യാനം അതിനെ കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആക്കുന്നു. ഓരോ കഥാപാത്രത്തിനും അവരുടേതായ വ്യക്തിത്വം ഉണ്ട്.. ശരികൾ ഉണ്ട് .. തെറ്റുകൾ ഉണ്ട്.. രാജൻ, അൻപ്, സെന്തിൽ,ഗുണ , തമ്പി ,വേലു , ചന്ദ്ര, പദ്മ… ഇത്രയധികം കഥാപത്രങ്ങളെ സൃഷ്ടിക്കുകയും … എല്ലാ കഥാപാത്രത്തിനോടും ഒരു പോലെ നീതി കാണിക്കുകയും ചെയ്യുക എന്നുള്ളത് അത്ര എളുപ്പം അല്ല . രണ്ടേമുക്കാൽ മണിക്കൂർ നീളുന്ന ചിത്രം ഒരു മിനിറ്റ് പോലും മുഷിപ്പിക്കുന്നില്ല.
ഒരു പാട് പറഞ്ഞ കഥ ഇത്ര പുതുമയോടെ ഇത്ര സത്യസന്ധതയോടെ പറഞ്ഞിരിക്കുന്ന വെട്രിമാരൻ എന്ന സംവിധയകാൻ തന്നെ ആണ് ഇവിടുത്തെ തരാം . പുള്ളി എടുത്ത ഇഫോർട് ഈ ചിത്രത്തിൽ ഉടനീളം കാണാം.
മ്യൂസിക്
————–
ഇത് പോലുള്ള ചിത്രങ്ങൾക്ക് ഇതിലും സന്തോഷ് നാരായണനിലും മികച്ച ഒരു ഓപ്ഷൻ ഇല്ല… പാട്ടുകളേക്കാൾ ഉപരി ഇതിലെ പശ്ചാത്തല സംഗീതം ആണ് ഇഷ്ടപെട്ടത് .. എല്ലാ സീനിലും ചെവി പൊട്ടുന്ന രീതിയിലുള്ള ബാക് ഗ്രൗണ്ടില്ല. ചില സീനുകളിലെ സൈലൻസ് ആണ് ബാക് ഗ്രൗണ്ട് … എവിടെ ബിജിഎം വേണം എവിടെ വേണ്ട.. എത്ര വേണം .. എങ്ങിനെ വേണം എന്നൊക്കെ കിറു കൃത്യമായി അറിയാം സന്തോഷിനു. പുള്ളിയുടെ ഏറ്റവും മികച്ച വർക്കുകളിൽ ഒന്ന്
സിനിമാട്ടോഗ്രഫി
……………………………
വെട്രിമാരന്റെ തന്നെ ആടുകളം എന്ന ചിത്രത്തിന് നാഷണൽ അവാർഡ് വാങ്ങിയ സിനിമാട്ടോഗ്രാഫർ.. . ഒരു പക്ഷെ ചരിത്രം അവർത്തിച്ചേക്കാം .. എന്ത് കൊണ്ടെന്നാൽ ആടുകാലത്തിലും മികച്ചതായി തോന്നി ഇതിന്റെ സിനിമാട്ടോഗ്രഫി .
പെർഫോമൻസ്
………………………
ധനുഷ് as അൻപ് : പാവം പിടിച്ച കാരം ബോർഡ് പ്ലയെർ… കുസൃതി നിറഞ്ഞ കൗമാരക്കാരൻ കാമുകൻ… ഗ്യാങ്സ്റ്റർ… ജയിൽ പുള്ളി… ലീഡർ… എല്ലാം പറ്റും… ആവേശവും ഭയവും സ്നേഹവും പ്രതീക്ഷയും എല്ലാം കണ്ണിലൂടെ എക്സ്പ്രസ്സ് ചെയ്യുന്നു ധനുഷ്.. പുതുപ്പേട്ടയ്ക്കും ഒരു പടി മുകളിൽ നിൽക്കുന്ന പെർഫോമൻസ്… അപാര സ്ക്രീൻ പ്രെസെൻസ്..
അമീർ as രാജൻ : നായകനിലും മുകളിൽ നിൽക്കുന്ന മാസ്സ്.. നായകന് കിട്ടുന്നതിനേക്കാൾ കൂടുതൽ കയ്യടി കിട്ടുന്നു.. ആദ്യം വിജയ് സേതുപതിയെ ആണ് കാസ്ട് ചെയ്തത് എന്ന് കേട്ടിരുന്നു.. ഹോ എങ്ങാനും ആയിരുന്നെങ്കിൽ…
ആൻഡ്രിയ as ചന്ദ്ര : സർപ്രൈസിങ് പെർഫോമൻസ്. ഈ സിനിമയിൽ എനിക്ക് ഏറ്റവും അധികം ഇഷ്ടപെട്ട ക്യാരക്ടർ.. ഏറ്റവും ഇഷ്ടപെട്ട പെർഫോമൻസ്.. അവസാന ഭാഗത്തുള്ള സീനിലൊക്കെ കിടുക്കി കളഞ്ഞു
കിഷോർ.. സമുദ്രക്കനി.. ഐശ്വര്യ രാജേഷ് ഡാനിയേൽ ബാലാജി ആരും മോശമാക്കിയില്ല
നെഗറ്റീവ്സ്
……………….
ഒന്ന് രണ്ട് വട്ടം കൂടി കണ്ടുനോക്കിയിട്ട് വല്ലതും കിട്ടിയാൽ തീർച്ചയായും അപ്ഡേറ്റ് ചെയ്യാം.. ആദ്യ കാഴ്ച്ചയിൽ ഒന്നും ഇല്ല
വാർണിങ്
………………
ഈ റിവ്യൂ കണ്ടു നിങ്ങൾ ഈ ചിത്രം കാണരുത് .. എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല.. സിനിമ പാഷൻ ആയിട്ടുള്ളവർ ഒരിക്കലും ഇത് മിസ്സ് ചെയ്യുകയും അരുത്