പണ്ട് 20 വർഷം മുൻപ് വാഴുന്നോർ കണ്ടിറങ്ങിയ സമയത്ത് എനിക്ക് തോന്നിയ കാര്യം ആണ്.. കൂടെ വന്നവരും.. ശേഷം വന്നവരും അതിനു ശേഷം വന്നവരുമൊക്കെ ഔട്ട് ആയി.. എന്നിട്ടും ഈ മനുഷ്യൻ ഇപ്പോഴും നിൽക്കുന്നു.. അതും ആ സമയത്തെ ഏതൊരു പുതിയ സംവിധായകനെയും വെല്ലുന്ന രീതിയിലുള്ള മികവുമായി… ഇപ്പോൾ 20 വർഷം കഴിഞ്ഞു പൊറിഞ്ചു കണ്ടിറങ്ങുമ്പോഴും അത് തന്നെ ആണ് തോന്നുന്നത്… സിനിമ മാറി… ആസ്വാദകർ മാറി.. ടെക്നോളജി മാറി… പക്ഷെ ഇപ്പോഴും മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ഇദ്ദേഹം തന്നെ… ജോഷി…. 🙏🙏🙏. ജോഷിയുടെ വക ഒരു ഹിറ്റ് കൂടി പൊറിഞ്ചു മറിയം ജോസ് നൽകും.
പ്രമേയ പരമായോ.. കഥാപരമായോ പറയത്തക്ക പുതുമകൾ ഒന്നും കൊണ്ടുവരാറില്ല ജോഷി ചിത്രങ്ങൾ.. ഈ ചിത്രവും അതിനു എതിരല്ല.. പള്ളിപ്പെരുന്നാളും നാട്ടു പ്രമാണിമാരും ചട്ടമ്പികളും, സൗഹൃദവും, പ്രണയവും പ്രതികാരവും ഒക്കെ തന്നെയാണ് ഇതിന്റെയും പ്രമേയം.. 80പതുകളിൽ ആണ് കഥാപശ്ചാത്തലം ഒരുക്കിയിരിക്കുന്നത് എന്നതാണ് ഒരു പ്രത്യേകതയായി പറയാൻ സാധിക്കുന്നത്. എന്നിരിക്കെ തന്നെയും പൂർണ്ണമായും നമ്മളെ ഈ എൻഗേജ് ചെയ്യിക്കാൻ ഈ മാസ്സ് എന്റർടൈനറിനു സാധിക്കുന്നു എങ്കിൽ അതിനുള്ള കാരണങ്ങൾ താഴെപ്പറയുന്നവയാണ്
ജോഷി
…………
ഒരുപാട് കണ്ടിട്ടുള്ള ഒരു കഥ ഒരു മിനിറ്റ് പോലും മുഷിപ്പിക്കാതെ പറയാൻ സംവിധായകന് സാധിക്കുന്നു.. സൗഹൃദം, പ്രണയം, സ്നേഹം, വിരഹം, ദുഃഖം പക തുടങ്ങി ഓരോ ഇമോഷന്സും നന്നായി കൺവേയ് ചെയ്യുന്നു.. പ്രേക്ഷകരുടെ പൾസ് അറിഞ്ഞു എടുക്കുക എന്ന് പറയാറില്ലേ.. ജോഷി അതിൽ ഒരു ഉസ്താദ് ആണെന്ന് വീണ്ടും തെളിയിക്കുകയാണ്. വില്ലന്റെ കരണം നോക്കി ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് പ്രേക്ഷർക്ക് തോന്നുന്ന നിമിഷം അടി പൊട്ടിയിരിക്കും. ഇന്നത്തെ പ്രേക്ഷരുമായിട്ടും ജോഷിക്ക് കണക്ട് ചെയ്യാൻ സാധിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്ലസ്
ആക്ഷൻ
………………..
ആക്ഷൻ രംഗങ്ങളും ഫസ്റ്റ് ഹാൾഫിലെ ചെറിയ കോമെഡി രംഗങ്ങളും എല്ലാം രസിപ്പിക്കുന്നവയാണ്.. ആക്ഷൻ സീനുകൾ ഒക്കെ വളരെ നാച്ചുറലും അതേ സമയം വൈൽഡും ആയിരുന്നു.. ഓരോ ഇടിയുടെയും അടിയുടെയും ഒക്കെ ഇമ്പാക്ട് പ്രേക്ഷകർക്ക് കൃത്യമായി ഫീല് ചെയ്യും
പെർഫോമൻസ്
……………….
പൊറിഞ്ചു ആയി വന്ന ജോജു പക്കാ മാസ്സ് ആണ്… ആക്ഷൻ സീനുകളിലൊക്കെ ഗംഭീരമായി സ്കോർ ചെയ്തു… ജോജു എന്ന നടൻ ജോജു എന്ന താരമാകുന്നു രീതിയിൽ ഉള്ള കഥാപാത്ര സൃഷ്ടി ആയിരുന്നു പൊറിഞ്ചു..മറിയം നൈലക്ക് ലഭിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച കഥാപാത്രം ആണ്.. നൈല ഒരു വിധം നന്നായി തന്നെ അത് ചെയ്തിട്ടുണ്ട്.ടൈറ്റിൽ കാരടെർസിൽ പെർഫോമൻസവൈസും കാരക്ടറൈസേഷൻവൈസും ഏറ്റവും മികച്ചു നിന്നത് ചെമ്പന്റെ ജോസ് തന്നെയാണ്.. ജോസ് ഒരേ സമയം മാസ്സും ആണ്, ക്ലാസും ആണ്, ഫണ്ണിയും ആണ്.. അടിയും ഉണ്ടാക്കും, ഡിസ്കോയും കളിക്കും.. പാട്ടും പാടും… ചെമ്പൻ വിനോദ് എന്ന നടൻ ഒരു ഐസ്ക്രീം കഴിക്കുന്ന അത്രയും ഈസിയായി അത് ചെയ്തിട്ടുണ്ട്.. ആളുകളെ രസിപ്പിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് ജോസിന്റേതാണ്ഇത് കൂടാതെ ഇവരോടൊപ്പമോ… അതിനു മുകളിലേക്കോ പെർഫോം ചെയ്ത 2 പേർ സുധി കോപ്പയും വിജയരാഘവനും ആണ്.. ചിത്രത്തിലെ വളരെ പ്രധാനപെട്ട ഒരു സീനിലെ സുധി കോപ്പയുടെ പ്രകടനം ശരിക്കും ഗംഭീരമായിരുന്നു… ഇനീം ഒരു പാട് നല്ല വേഷങ്ങൾ ഈ കലാകാരനെ തേടി എത്തട്ടെ
ചിത്രത്തിന്റെ സംഗീതം, ഛായാഗ്രഹണം എല്ലാം മികച്ചു നിന്ന്.. എൺപതുകളുടെ പശ്ചാത്തലം ഒരുക്കാൻ ഛായാഗ്രഹണവും, കലാസംവിധാനവും, പശ്ചാത്തല സംഗീതവും ഒക്കെ സഹായിച്ചുചുരുക്കത്തിൽ 90കളിലും മറ്റും ഇറങ്ങിയ ജോഷി ബ്രാൻഡ് മാസ്സ് ചിത്രങ്ങളുടെ തിയേറ്റർ എക്സ്പീരിയൻസ് മിസ്സ് ചെയ്തിട്ടുള്ളവർക്കു അതിന്റെ വിഷമം തീർക്കാൻ ഉള്ള വകയാണ് പൊറിഞ്ചു മറിയം ജോസ്… അതൊക്കെ തീയേറ്ററിൽ കണ്ടിട്ടുള്ളവർക്ക് കാലങ്ങൾക്കു ശേഷം അങ്ങനെ ഒരു ചിത്രം കണ്ടതിന്റെ സംതൃപ്തിയും കിട്ടും
റേറ്റിംഗ് :3.5/5